ജീവനോടെ വെച്ചേക്കില്ല എന്നൊക്കെ ഭീഷണിപ്പെടുത്തി, ഫോണ്‍പോലും ഇല്ലാതെ വീട്ടിനുള്ളില്‍ കുറേക്കാലം കഴിയേണ്ടി വ്ന്നിട്ടുണ്ട്, ദില്‍ഷ പ്രസന്നന്‍ പറയുന്നു

217

മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ആയിരുന്നു നാലാം സീസണില്‍ ഒരു ഒരു വനിത മത്സരാര്‍ഥി വിന്നര്‍ ആയത്. നാലാം സീസണിലെ ശക്തയായ മത്സരാര്‍ഥി ആയിരുന്ന നര്‍ത്തകിയും അഭിനേത്രിയുമായ ദില്‍ഷ പ്രസന്നന്‍ ആണ് ചരിത്രം തിരുത്തിക്കുറിച്ചത്.

Advertisements

ബിഗ് ബോസിലെ ഗെയിമുകളോടും ടാസ്‌കിനോടും നൂറ് ശതമാനം നീതി പുലര്‍ത്തിയിരുന്നു ദില്‍ഷ. അതേസമയം ദില്‍ഷയുടെ വിജയം അര്‍ഹിക്കാത്തത് ആണെന്ന ആരോപണവും വന്നിരുന്നു. ബിഗ് ബോസിന് ശേഷവും വിവാദത്തില്‍ ആയിരുന്നു ദില്‍ഷ.

Also Read: എനിക്ക് എസി മുറിയൊക്കെ തന്നു, രാത്രി ഉറങ്ങുമ്പോള്‍ പ്രൊഡ്യൂസര്‍ മുറിയിലെത്തി, പതുക്കെ തടവാന്‍ തുടങ്ങി, സിനിമയിലെ ദുരനുഭവം തുറന്നുപറഞ്ഞ് കൊല്ലം തുളസി

എന്നാല്‍ ഇന്ന് ടിവി ഷോകളിലും സ്റ്റേജ് പരിപാടികളിലും ഉദ്ഘാടന പരിപാടികളിലും നിറസാന്നിധ്യമാണ് ദില്‍ഷ. സോഷ്യല്‍മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങിയതിന് ശേഷം താന്‍ നേരിട്ട ബുദ്ധിമുട്ടുകളെയും മാനസിക സംഘര്‍ഷങ്ങളെയും കുറിച്ച് സംസാരിക്കുകയാണ് താരം.

ജീവനോടെ വെച്ചാക്കില്ലെന്ന് ഫോണില്‍ വിളിച്ച് പലരും ഭീഷണിപ്പെടുത്തി. തന്റെ അപ്പോഴുള്ള അവസ്ഥ കണ്ട് വീട്ടിലുള്ളവരും വലിയ വിഷമത്തിലായിരുന്നുവെന്നും ഫോണ്‍പോലും ഇല്ലാതെ കുറേക്കാലം വീട്ടിനുള്ളില്‍ ഇരിക്കേണ്ടി വന്നിട്ടുണ്ടെന്നും ദില്‍ഷ പറയുന്നു.

Also Read: ആ സിനിമകള്‍ ചെയ്തതോടെ ഞാന്‍ സാമ്പത്തികമായി തകര്‍ന്നു, എന്റെ അവസ്ഥ കണ്ട് സുരേഷ് ഗോപിയും ചാക്കോച്ചനും അടുത്ത ചിത്രത്തില്‍ ഫ്രീയായി അഭിനയിച്ചു, തുറന്നുപറഞ്ഞ് ദിനേശ് പണിക്കര്‍

ബിഗ് ബോസിനുള്ളില്‍ നിന്നതിനേക്കാള്‍ അനുഭവിച്ചത് പുറത്തിറങ്ങപ്പോഴായിരുന്നു. താന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്ന ആളാണെന്നും എന്തെങ്കിലും തെറ്റ് താന്‍ ചെയ്തിട്ടുണ്ടെങ്കില്‍ താന്‍ അത് അനുഭവിക്കേണമെന്നും പുറത്തിറങ്ങുമ്പോള്‍ താന്‍ കേള്‍ക്കുന്നതും കാണുന്നതും വിചാരിക്കാത്ത കാര്യങ്ങളായിരുന്നുവെന്നും ദില്‍ഷ പറയുന്നു.

Advertisement