ആ സിനിമകള്‍ ചെയ്തതോടെ ഞാന്‍ സാമ്പത്തികമായി തകര്‍ന്നു, എന്റെ അവസ്ഥ കണ്ട് സുരേഷ് ഗോപിയും ചാക്കോച്ചനും അടുത്ത ചിത്രത്തില്‍ ഫ്രീയായി അഭിനയിച്ചു, തുറന്നുപറഞ്ഞ് ദിനേശ് പണിക്കര്‍

813

മലയാളികള്‍ക്ക് ഏറെ സുപരിചിതനായ സിനിമാ സീരിയല്‍ താരവും നിര്‍മ്മാതാവും ആണ് ദിനേശ് പണിക്കര്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിന്റെ സൂപ്പര്‍താരങ്ങളുമായെല്ലാം അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന ആള്‍ കൂടിയാണ്.

Courtesy: Public Domain

നടന്‍ സുരേഷ് ഗോപിയുമായും നല്ല അടുപ്പമാണ് താരത്തിന്. ഇപ്പോഴിതാ സുരേഷ് ഗോപിയെ കുറിച്ച് ദിനേശ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ സിനിമയില്‍ സുരേഷ് ഗോപി ഫ്രീയായി അഭിനയിച്ചിട്ടുണ്ടെന്ന് താരം പറയുന്നു.

Advertisements

Also Read: ജൂഹി ചൗളയെ വിവാഹം കഴിക്കാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു, ഒടുവില്‍ മനസ്സ് തുറന്ന് സല്‍മാന്‍ ഖാന്‍

കുഞ്ചാക്കോ ബോബനും പ്രതിഫലം വാങ്ങാതെ അഭിനയിച്ചിട്ടുണ്ട്. സുരേഷ് ഗോപിയുടെ രണ്ടോ മൂന്നോ സിനിമ ചെയ്തതിന് ശേഷം താന്‍ സാമ്പത്തികമായി തളര്‍ന്നിരുന്നുവെന്നും തില്ലാന തില്ലാന എന്ന സിനിമ ചെയ്യുന്ന സമയത്ത് സുരേഷ് ഗോപി വന്ന് ഫ്രീയായി അഭിനയിച്ചുവെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.

അതുപോലെ മയില്‍പ്പീലി കാവ് എന്ന ചിത്രം തനിക്ക് നഷ്ടമുണ്ടാക്കിയിരിക്കുകയാണെന്ന് അറിഞ്ഞതിന് പിന്നാലെ തില്ലാന തില്ലാനയില്‍ കുഞ്ചാക്കോ ബോബനും പ്രതിഫലമൊന്നും വാങ്ങാതെ അഭിനയിച്ചുവെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.

Also Read: ചെറുപ്രായത്തിൽ വിവാഹവും കുഞ്ഞും; സിംഗിൾ മദറായി പിന്നെ ജീവിതം; ജീവിതത്തിലേക്ക് പുതിയ അതിഥികൾ എത്തുന്നു; വിശേഷം അറിയിച്ച് നടി അപ്‌സര

തന്റെ അവസ്ഥ മനസ്സിലാക്കിയതിന് ശേഷമാണ് സുരേഷ് ഗോപിയും കുഞ്ചാക്കോ ബോബനും അങ്ങനെ ചെയ്തതെന്നും അവര്‍ക്ക് പ്രതിഫലം ആവശ്യപ്പെടാമായിരുന്നുവെന്നും എന്നാല്‍ അവരുടെ നല്ല മനസ്സാണ് അവരെ കൊണ്ട് അങ്ങനെ ചെയ്യിപ്പിച്ചതെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.

Advertisement