ചെറുപ്രായത്തിൽ വിവാഹവും കുഞ്ഞും; സിംഗിൾ മദറായി പിന്നെ ജീവിതം; ജീവിതത്തിലേക്ക് പുതിയ അതിഥികൾ എത്തുന്നു; വിശേഷം അറിയിച്ച് നടി അപ്‌സര

1181

ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന ഹിറ്റ് സീരിയലിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് നടി അപ്സര. മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ നടി അപ്സരയും സംവിധായകൻ ആൽബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറിൽ ആയിരുന്നു .

ഒരുമിച്ച് ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തിരുന്ന താരങ്ങൾ ഇഷ്ടത്തിൽ ആവുകയായിരുന്നു. തുടക്കത്തിൽ വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവർ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങൾ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്.

Advertisements

എന്നാൽ വിവാഹവുമായി ബന്ധപ്പെട്ട് താരങ്ങളുടെ പേരിൽ നിരവധി ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അതിലൊക്കെ വിശദീകരണം നൽകി കൊണ്ട് താരങ്ങൾ എത്തിയിരുന്നു. കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആൽബി. കൈരളിയിൽ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയത്.

ALSO READ- ഒരിക്കലും നടക്കാത്ത കാര്യം; മോഹൻലാലിന് ഒപ്പം ഇനി ഒരിക്കലും അഭിനയിക്കില്ലെന്ന് നടൻ ഷമ്മി തിലകൻ

യൂട്യൂബിലും മറ്റ് സോഷ്യൽമീഡിയയിലുമെല്ലാം സജീവമാണ് താരദമ്പതികൾ. ഇതിനിടെ താരം തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്. വീഡിയോയിൽ അപ്‌സര പറയുന്നത് തന്റെ കുടുംബത്തിൽ പുതിയ രണ്ട് അതിഥികൾ വരുന്നുണ്ടെന്നാണ്. താൻ തന്റെ ചേച്ചിക്ക് വേണ്ടി രണ്ട് സമ്മാനങ്ങളാണ് നൽകുന്നതെന്നുമാണ് അപ്‌സരയുടെ വാക്കുകൾ.

തന്റെ ചേച്ചി ഐശ്വര്യയുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ് ഇപ്പോൾ നടത്തിക്കൊടുത്തത്. താൻ തന്റെ ചേച്ചിയുടെ ഏറ്റവും ഇഷ്ടപ്പെട്ട വണ്ടിയായ ഐട്വന്റി മേടിക്കാൻ പോകുകയാണെന്നും എന്നാൽ ചേച്ചിയുടെ മകനായ സിദ്ധാർത്ഥാണ് ഇപ്പോൾ ഓണർ എന്നും അപ്‌സര പറയുകയാണ്.

ALSO READ-കാമുകിക്ക് വൈനും കൊണ്ടുവരുന്ന ആദ്യ കാമുകനാണ്; ലോക്ഡൗൺ കാലത്ത് അർജുൻ സർപ്രൈസ് നൽകിയതിനെ കുറിച്ച് ദുർഗ കൃഷ്ണ

എപ്പോഴും കുടുംബത്തിന് ഒപ്പമുള്ള വീഡിയോകളും ചിത്രങ്ങളും ഇടുമ്പോൾ എല്ലാവരും ചേച്ചിയുടെ ഭർത്താവിനെ ചോദിക്കാറുണ്ടെന്നാണ് അപ്‌സര പറഞ്ഞത്. എന്നാൽ ചേച്ചി നാലഞ്ച് വർഷമായി സിംഗിൾ മദറാണ് എന്നും അപ്‌സര പറയുന്നു.

ചേച്ചി അവരുടെ മകൻ വേണ്ടിയാണ് ഇപ്പോൾ ജീവിക്കുന്നത്. കൂടാതെ, ചേച്ചിയ്ക്ക് ഇനിയും സിംഗിൾ മദറായി ജീവിക്കാനാണ് ഇഷ്ടമെന്നും അപ്‌സര പറയുന്നു. എന്നാൽ ഇനിയാരും അതിന് സമ്മതിക്കില്ലെന്നും കൂടിയാണ് താരം പറയുന്നത്. തനിക്ക് ഇപ്പോൾ പറ്റിയൊരു കൂട്ട് കിട്ടിയത് പോലെ ചേച്ചിക്കും നല്ലൊരു കൂട്ട് വേണമെന്നാണ് തന്റെ ആഗ്രഹമെന്നും അത് ഇപ്പോൾ കിട്ടിയെന്നും താരം പറയുന്നുണ്ട്.

ചേച്ചിയുടെ വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ ഡിവോഴ്‌സ് ആയെന്നും ചെറിയ പ്രായത്തിലെ തന്നെ ഒരു കുഞ്ഞിന്റെ അമ്മയായെന്നും താരം പറയുന്നുണ്ട്. എന്നാൽ ചേച്ചിക്ക് താൻ ഇപ്പോൾ രണ്ട് സമ്മാനമാണ് കൊടുക്കാൻ പോകുന്നതെന്നും അപ്‌സര പറയുന്നുണ്ട്.

വീഡിയോയിൽ അപ്‌സര പരിചയപ്പെടുത്തിയത് പുതിയ വണ്ടിയും ചേച്ചിയെ വിവാഹം കഴിക്കാൻ പോകുന്ന വരൻ അച്ചുവിനെയും ആയിരുന്നു. അതോടൊപ്പം ചേച്ചിയുടെ കല്യാണ വിശേഷം കൂടാതെ കുടുംബത്തിൽ പുതിയൊരു വിശേഷം കൂടെയുണ്ടെന്നും അത് വൈകാതെ പറയാമെന്നും അപ്‌സര പറയുകയാണ്. ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും.

Advertisement