ഒരിക്കലും നടക്കാത്ത കാര്യം; മോഹൻലാലിന് ഒപ്പം ഇനി ഒരിക്കലും അഭിനയിക്കില്ലെന്ന് നടൻ ഷമ്മി തിലകൻ

7230

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന നടനും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമാണ് ഷമ്മി തിലകൻ. വില്ലനായും സഹനടനായും എല്ലാം സിനിമയിൽ തളങ്ങുന്ന താരം അന്തരച്ച മഹാനടൻ തിലകന്റെ മകൻ കൂടിയാണ്. ഒരു നടൻ മാത്രമല്ല നിലപാടുകളും തുറന്നുപറച്ചിലും കാരണം ഒരുപാട് പേരെ ശത്രുക്കളും മിത്രങ്ങളുമാക്കുകയും ചെയ്തിട്ടുണ്ട് താരം.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നായകനും പ്രതിനായകനുമാണ് മോഹൻലാലും ഷമ്മി തിലകനും. ഇവരുടെ കോമ്പിനേഷൻ സീനുകൾ എന്നും കൈയ്യടി നേടാറുണ്ട്. പ്രജ എന്ന ചിത്രത്തിലെ മോഹൻലാലിന്റെ സക്കീർ ഹുസൈൻ എന്ന നായക കഥാപാത്രവും ഷമ്മി തിലകന്റെ ബലരാമൻ എന്ന വില്ലനും ആരാധകർ ഇന്നും ആഘോഷിക്കുന്ന കഥാപാത്രങ്ങളാണ്.

Advertisements

സമൂഹ മാധ്യമങ്ങളിൽ വളരെ സജീവവുമാണ് ഷമ്മി തിലകൻ. തനിക്ക് വരുന്ന നല്ലതും മോശവുമായ കമന്റുകൾക്ക് മറുപടി നൽകാൻ അദ്ദേഹം ശ്രമിക്കാറുണ്ട്. അടുത്തിടെ അദ്ദേഹം പങ്കുവെച്ച ഒരു പോസ്റ്റിന് ചുവടെ ഒരു ആരാധകന്റെ ചോദിച്ച ചോദ്യത്തിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.

ALSO READ- കാമുകിക്ക് വൈനും കൊണ്ടുവരുന്ന ആദ്യ കാമുകനാണ്; ലോക്ഡൗൺ കാലത്ത് അർജുൻ സർപ്രൈസ് നൽകിയതിനെ കുറിച്ച് ദുർഗ കൃഷ്ണ

‘എന്നാണ് മോഹൻലാലുമായി അടുത്ത സിനിമ’ എന്നായിരുന്നു ചോദ്യം, ഇതിന് ഷമ്മി നൽകിയ മറുപടി ”ഒരിക്കലും നടക്കാത്ത മനോഹരമായ ഒരു സ്വപ്‌നം”-എന്നായിരുന്നു. മോഹൻലാലുമായി താൻ ഇനി ഒരിക്കലും അഭിനയിക്കില്ല എന്നാണ് ഷമ്മി തിലകൻ പറഞ്ഞത്.

അമ്മ താര സംഘടനയുമായി ബന്ധപ്പെട്ട് തിലകനും മകൻ ഷമ്മി തിലകനും മോഹൻലാലുമായി ഏറെ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു ഇതാണ് ഇത്തരത്തിലൊരു നിലപാടിലേക്ക് താരത്തിനെ എത്തിച്ചിരിക്കുന്നത്.

ALSO READ- അമ്മയേക്കാളും അച്ഛനേക്കാളും വിശ്വസിച്ചത് സിദ്ധാർത്ഥ് ഭരതനെയാണ്; ചതുരത്തിലൂടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു: സ്വാസിക വിജയ്

ഈയടുത്ത് മോഹൻലാൽ പ്രസിഡന്റായ താര സംഘടനയായ അമ്മയിൽ നിന്ന് ഷമ്മി തിലകനെ പുറത്താക്കിയിരുന്നു. ജനറൽ ബോഡി യോഗം അനുവാദമില്ലാതെ മീറ്റിംഗ് ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ചു എന്ന് ആരോപിച്ചായിരുന്നു നടപടി.

എന്നാൽ കു റ്റാരോ പിതരായ ഒരുപാട് പേർ ഇന്നും സംഘടനയിൽ തുടരുമ്പോൾ തന്നെ പുറത്താക്കിയതിന് എതിരെ ഷമ്മിയും രൂക്ഷമായി പെരുമാറിയിരുന്നു.കൂടാതെ, ”ഞാൻ സത്യസന്ധമായി ആത്മകഥ എഴുതിയാൽ പലതും എഴുതേണ്ടി വരും. ഇവിടെയുള്ള പല പ്രമുഖ സിനിമാക്കാരുടെയും കുടുംബ ജീവിതം തകരും.. അതുകൊണ്ട് തന്നെ തൽക്കാലം ഞാനതുദ്ദേശിക്കുന്നില്ല ‘- എന്നും താരം മുൻപ് പ്രതികരിച്ചിരുന്നു.

Advertisement