കാമുകിക്ക് വൈനും കൊണ്ടുവരുന്ന ആദ്യ കാമുകനാണ്; ലോക്ഡൗൺ കാലത്ത് അർജുൻ സർപ്രൈസ് നൽകിയതിനെ കുറിച്ച് ദുർഗ കൃഷ്ണ

261

സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും മലയാളികളുടെ ഇഷ്ട താരങ്ങളുടെ പട്ടികയിലേയ്ക്ക് കയറി കൂടിയ താരമാണ് നടി ദുർഗ കൃഷ്ണ. 2017ൽ പ്രദർശനത്തിനെത്തിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് ദുർഗ അഭിനയ ലോകത്തേയ്ക്ക് എത്തിയത്. എം പ്രദീപ് നായർ സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ പൃഥ്വിരാജായിരുന്നു നായകൻ.

നാട്ടിൻപുറത്തുകാരിയായ പെൺകുട്ടിയായാണ് ചിത്രത്തിൽ ദുർഗ എത്തിയത്. ഓഡിഷനിലൂടെയാണ് ദുർഗയെ വിമാനത്തിലെ നായികയായി തിരഞ്ഞെടുത്തത്. പിന്നീടങ്ങോട്ട് നിമിഷ നേരംകൊണ്ടാണ് നടി മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. നടിക്ക് പുറമെ, നല്ലൊരു നർത്തകി കൂടിയാണ് ദുർഗ. പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷൻ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു കഴിഞ്ഞു.

Advertisements

മോഹൻലാൽ നായകനായി എത്തുന്ന റാം ആണ് ദുർഗയുടെ ഏറ്റവും പുതിയ ചിത്രം, അടുത്തിടെ ഏറെ വിമർശനങ്ങളും സൈബർ ആക്രമണവും നേരിട്ട നടിയാണ് ദുർഗ. നടൻ കൃഷ്ണശങ്കറുമായുള്ള ഇന്റിമേറ്റ് രംഗങ്ങൾ പുറത്ത് വന്നതോടെയാണ് നടി സൈബർ ആക്രമണത്തിന് ഇരയായത്. കുടുക്ക് എന്ന ചിത്രത്തിലെ ലിപ് ലോക്ക് സീനുകളുടെ പേരിലാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ പലതവണ വിശദീകരണവുമായി രംഗത്തുവന്നിരുന്നു നടി ദുർഗ.

ALSO READ- അമ്മയേക്കാളും അച്ഛനേക്കാളും എന്നെ വിശ്വസിച്ചത് സിദ്ധാർത്ഥ് ഭരതനെയാണ്; ചതുരത്തിലൂടെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു: സ്വാസിക വിജയ്

ഇപ്പോഴിതാ ദുർഗ തന്റെ പ്രണയത്തെ കുറിച്ചാണ് തുറന്നുപറയുന്നത്. ഭർത്താവായ അർജുനും താനും ആദ്യം സുഹൃത്തുക്കളായിരുന്നു. പിന്നീടാണ് പ്രണയത്തിലായതെന്ന് താരം പറയുന്നു. ലോക്ഡൗൺ കാലത്താണ് പ്രണയം വീട്ടിൽ അറിയിച്ചതെന്നും ദുർഗ വെളിപ്പെടുത്തുന്നു.

കുറേ മാസങ്ങൾ പരസ്പരം കാണാതെ ഇരിക്കേണ്ടി വന്നപ്പോഴാണ് പെട്ടെന്ന് തന്റെ വീട്ടിലേക്ക് വന്നതെന്നും ദുർഗ അമൃത ടീവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ‘ഉണ്ണി ഏട്ടനുമായി ആദ്യം സുഹൃത്തായിരുന്നു. ഞാൻ ബ്രോയ് എന്ന് വിളിക്കാൻ തുടങ്ങിയത്. ലോക്ക് ഡൗണിന്റെ സമയത്താണ് വലിയ ഗ്യാപ്പിൽ കാണാതിരിക്കുന്നത്.

ALSO READ-എന്റെ ശരീരം എന്റെ അവകാശം; ശരീരഭാരം കുറച്ചത് എനിക്ക് വേണ്ടി തന്നെ; മറ്റാരും പറയുന്നത് ഒരിക്കലും കേൾക്കരുതെന്ന് വരലക്ഷ്മി

‘അന്ന് ഏട്ടൻ അദ്ദേഹത്തിന്റെ വീട്ടിലും ഞാൻ എന്റെ വീട്ടിലുമായിരുന്നു. കൊച്ചിയിൽ ആയിരിക്കുമ്പോൾ ഞങ്ങൾക്ക് പരസ്പരം കാണാൻ പറ്റും. ലോക്ഡൗൺ സമയത്ത് ഞാൻ ഭയങ്കര പബ്ജി അഡിക്റ്റായിരുന്നു. ഇങ്ങനെ പബ്ജി ഇടയിൽ ഉണ്ണി ഏട്ടന്റെ കോൾ വന്നു. ആമസോണിൽ ഒരു സാധനം ഞാൻ ഓർഡർ ചെയ്തിട്ടുണ്ടെന്നും പറഞ്ഞു.’

‘അത് പോയിട്ട് എടുക്കാൻ പറഞ്ഞു ഞാൻ ചെന്നു നോക്കുമ്പോൾ കാണുന്നത് ഉണ്ണി ഏട്ടനെയാണ്. എനിക്ക് വേണ്ടി വൈനും കൊണ്ട് വന്നതാണ്’- ദുർഗ പറയുന്നു.

കാമുകിക്ക് വൈനും കൊണ്ടുവരുന്ന ആദ്യ കാമുകനാണ്. അതിന് ശേഷമാണ് റിലേഷൻഷിപ്പ് എല്ലാവരോടും പറഞ്ഞത്. അന്ന് എന്റെ ബ്രദർ എടുത്ത ഫോട്ടോയാണ് ഞാൻ ഇൻസ്റ്റയിൽ ഇട്ടതെന്നും ദുർഗ്ഗ പറയുന്നു.

Advertisement