ജൂഹി ചൗളയെ വിവാഹം കഴിക്കാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു, ഒടുവില്‍ മനസ്സ് തുറന്ന് സല്‍മാന്‍ ഖാന്‍

173

ബോളിവുഡ് സൂപ്പര്‍താരമാണ് സല്‍മാന്‍ ഖാന്‍. ഇറങ്ങുന്ന ചിത്രങ്ങളെല്ലാം നൂറു കോടി ക്ലബിലെത്തിക്കുന്ന താരമികവാണ് സല്‍മാന്‍ ഖാനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്.

Advertisements

എന്നാല്‍, സ്വകാര്യ ജീവിതത്തില്‍ എന്നും വിവാദങ്ങളുടെ കളിത്തോഴനായിരുന്നു സല്‍മാന്‍. ജയില്‍ വാസം പോലും അനുഭവിച്ച താരത്തിന്റെ തിരിച്ചുവരവില്‍ പിന്നീട് മികച്ച ചിത്രങ്ങള്‍ ഇറങ്ങിയിരുന്നു. പലതും വമ്പന്‍ ഹിറ്റുകള്‍ തന്നെയായിരുന്നു.

Also Read: ആക് സി ഡന്റായി ഓർമ്മ നഷ്ടപ്പെട്ടു; കനകനേയും ലില്ലിയേയും മാത്രം മറന്നില്ല; അളിയൻസ് കാരണം ജീവിതത്തിലേക്ക് തിരിച്ചെത്തിയ അനുഭവം പറഞ്ഞ് അനീഷ് രവി

ഇന്നും അവിവാഹിതനായി തുടരുകയാണ് താരം. എന്നാല്‍ ഐശ്വര്യ റായി, സോമിയ അലി, കത്രീന തുടങ്ങി നിരവധി ബോളിവുഡ് നടിമാരുടെ പേരുകളാണ് സല്‍മാന്റെ പേരിനൊപ്പം കേട്ടിരുന്നത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത് സല്‍ാന്റെ പഴയൊരു അഭിമുഖ വീഡിയോയാണ്.

അതില്‍ ബോളിവുഡ് നടി ജൂഹി ചൗളയെ കുറി്ച്ചാണ് താരം സംസാരിക്കുന്നത്. ജൂഹിയെ വിവാഹം കഴിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും പക്ഷേ എന്തൊകൊണ്ടോ അത് കഴിഞ്ഞില്ലെന്നും സല്‍മാന്‍ ഖാന്‍ തുറന്നു പറഞ്ഞു.

Also Read: ഒരിക്കലും നടക്കാത്ത കാര്യം; മോഹൻലാലിന് ഒപ്പം ഇനി ഒരിക്കലും അഭിനയിക്കില്ലെന്ന് നടൻ ഷമ്മി തിലകൻ

ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ നായകനും ദീപിക പദുകോണ്‍ നായികയുമായി എത്തിയ പത്താന്‍ എന്ന ചിത്രത്തിലായിരുന്നു സല്‍മാന്‍ഖാന്‍ അവസാനമായി അഭിനയിച്ചത്. കിസി കാ ഭായ് കിസി കി ജാന്‍ എ്‌ന ചിത്രമാണ് താരത്തിന്റേതായി ഇനി പുറത്തിറങ്ങുന്നത്.

Advertisement