മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് കൊല്ലം തുളസി. കിടിലന്‍ വില്ലന്‍ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ നടനാണ് അദ്ദേഹം. നാടകത്തിലൂടെ തുടങ്ങി പിന്നീട് സിനിമയിലും സീരിയലുകളിലുമൊക്കെ തിളങ്ങി നിന്ന നടനായിരുന്നു.
അഭിനയത്തിനു പുറമേ കവിതയെഴുത്തിലും തത്പരനായ ഇദ്ദേഹത്തിന്റെ ഏതാനും കവിതകളുടെ സംഗീതാവിഷ്‌കാരം ഒരു പരാജിതന്റെ മോഹങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കിയിട്ടുണ്ട്. ഇദ്ദേഹം, 200ലധികം സിനിമകള്‍, 300ല്‍ കൂടുതല്‍ റേഡിയോ നാടകങ്ങള്‍, 200ലധികം ടെലി-സീരിയലുകള്‍ എന്നിവയില്‍ പങ്കാളിയായി.
2006ല്‍ ജോഷിയുടെ ലേലം എന്ന ചിത്രത്തില്‍ മികച്ച രണ്ടാമത്തെ നടനുള്ള കേരള ക്രിട്ടിക്സ് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു . തനിയ്ക്ക് അര്‍ബുദ രോഗം ബാധിച്ചതിനെ കുറിച്ചും അതിജീവിച്ചതിനെക്കുറിച്ച് കൊല്ലം തുളസി തുറന്നുപറഞ്ഞിരുന്നു.
ഇപ്പോഴിതാ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ നേരിട്ട ഒരു ദുരനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. തുളസി എന്ന തന്റെ പേര് കേട്ട് സിനിമയുടെ നിര്‍മ്മാതാവ് താനൊരു പെണ്‍കുട്ടിയാണെന്ന് കരുതിയെന്നും രാത്രി മുറിയിലേക്ക് വന്നുവെന്നും താരം പറയുന്നു.
പ്രൊഡ്യൂസറിന്റെ മുറിയുടെ തൊട്ടടുത്തായിരുന്നു തന്റെ മുറി. അതിനിടെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് വന്നിട്ട് തന്നോട് പറഞ്ഞു പ്രൊഡ്യൂസര്‍ മുറിയിലേക്ക് വരുമെന്നും കതക് അടക്കരുത് എന്നൊക്കെ. അപ്പോള്‍ കാര്യം തനിക്ക് മനസ്സിലായിരുന്നില്ലെന്നും യാത്രയുടെ ക്ഷീണം കാരണം താന്‍ ഉറങ്ങിപ്പോയെന്നും താരം പറയുന്നു.
അതിനിടെ ആരോ വന്ന് കതക് തുറന്നു, ഉറങ്ങുന്ന തന്റെയടുത്ത് വന്നിരുന്നു, തന്നെ പതുക്കെ തടവാന്‍ തുടങ്ങിയെന്നും അപ്പോള്‍ താന്‍ പെണ്ണെല്ലെന്ന് അങ്ങേര്‍ക്ക് മനസ്സിലായി എന്നും താന്‍ ആരാണെന്ന് ചോദിച്ചു, കൊല്ലം തുളസിയാണെന്ന് പറഞ്ഞപ്പോള്‍ നീയാണോ കൊല്ലം തുളസിയെന്ന് ചോദിച്ച് ഇറങ്ങിപ്പോയെന്നും തുളസി പറയുന്നു.