സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ എന്നെയും ഒതുക്കാന്‍ ശ്രമിച്ചിരുന്നു, പിന്നില്‍ ആരാണെന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു, വെളിപ്പെടുത്തലുമായി നവ്യ നായര്‍

435

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Advertisements

പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി.

Also Read: ജൂഹി ചൗളയെ വിവാഹം കഴിക്കാന്‍ ഒത്തിരി ആഗ്രഹിച്ചിരുന്നു, ഒടുവില്‍ മനസ്സ് തുറന്ന് സല്‍മാന്‍ ഖാന്‍

തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.

ഇപ്പോഴിതാ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് നവ്യ നായര്‍. തന്നെ സിനിമയില്‍ ഒതുക്കാന്‍ പല ശ്രമങ്ങളും നടന്നിട്ടുണ്ടെന്നും എന്നാല്‍ അതൊക്കെ താന്‍ അറിഞ്ഞുവെന്നും ആരാണ് അങ്ങനെ ചെയ്തതെന്ന് പറയാന്‍ താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും താരം പറയുന്നു.

Also Read: ഒരിക്കലും നടക്കാത്ത കാര്യം; മോഹൻലാലിന് ഒപ്പം ഇനി ഒരിക്കലും അഭിനയിക്കില്ലെന്ന് നടൻ ഷമ്മി തിലകൻ

പണ്ടുകാലത്തെ നായികമാരെ പോലെയല്ല ഇപ്പോഴുള്ളവര്‍. പണ്ടുള്ള നായികമാര്‍ മറ്റ് നായികമാരെ ഒതുക്കാന്‍ ശ്രമിക്കാറുണ്ടെന്നും ഇന്നുള്ളവരെല്ലാം നല്ല സപ്പോര്‍ട്ട് ആണെന്നും തന്റെ പുതിയ സിനിമയുടെ പോസ്റ്ററില്‍ ഓഡിയന്‍സിനെ അഡ്രസ് ചെയ്യുന്നത് മഞ്ജു ചേച്ചിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement