ഡാന്‍സ് ചെയ്യുമ്പോള്‍ സന്തോഷം കിട്ടും, വരുമാനവുമുണ്ട്, ഓഫീസ് ജോലിയൊക്കെ ചെയ്തിരുന്നേല്‍ എന്നെ ആരും അറിയില്ലായിരുന്നു, അന്ന പ്രസാദ് പറയുന്നു

324

മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ് അന്ന പ്രസാദ്. ഡാന്‍സ് ഷോകളിലൂടെ എത്തി ഇന്ന് ആരാധകരേറെയുള്ള താരമായിരിക്കുകയാണ് അന്ന. ഡാന്‍സിംഗ് സ്റ്റാര്‍സിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ഇന്ന് അന്ന.

Advertisements

സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമാണ് അന്ന പ്രസാദ്. തന്റെ ഡാന്‍സ് വീഡിയോകളെല്ലാം താരം പങ്കുവെക്കാറുണ്ട്്. ഇപ്പോഴിതാ തന്റെ കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം.

Also Read: സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ എന്നെയും ഒതുക്കാന്‍ ശ്രമിച്ചിരുന്നു, പിന്നില്‍ ആരാണെന്ന് ഞാന്‍ പിന്നീട് തിരിച്ചറിഞ്ഞു, വെളിപ്പെടുത്തലുമായി നവ്യ നായര്‍

താനൊരു കംപ്ലീറ്റ് ഡാന്‍സറല്ല, ഡി ഫോര്‍ ഡാന്‍സില്‍ ഓഡിഷനുപോകുമ്പോള്‍ ഒട്ടും കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നില്ലെന്നും താനൊരു ക്ലാസ്സിക്കല്‍ ഡാന്‍സറായിരുന്നതുകൊണ്ട് ആദ്യമൊക്കെ മറ്റ് ഡാന്‍സുകളൊന്നും വഴങ്ങാറില്ലായിരുന്നുവെന്നും താരം പറയുന്നു.

ഷോയില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. അത് ജീവിതത്തിലെ വലിയ വഴിത്തിരവായി മാറിയെന്നും അതിലൂടെയാണ് തന്നെ പലരും തിരിച്ചറഞ്ഞതെന്നും കഠിനാധ്വാനത്തിലൂടെ റണ്ണറപ്പാവാന്‍ കഴിഞ്ഞുവെന്നും അതിന് ശേഷം ഒത്തിരി അവസരങ്ങള്‍ ലഭിച്ചുവെന്നും അന്ന പറയുന്നു.

Also Read: ആ സിനിമകള്‍ ചെയ്തതോടെ ഞാന്‍ സാമ്പത്തികമായി തകര്‍ന്നു, എന്റെ അവസ്ഥ കണ്ട് സുരേഷ് ഗോപിയും ചാക്കോച്ചനും അടുത്ത ചിത്രത്തില്‍ ഫ്രീയായി അഭിനയിച്ചു, തുറന്നുപറഞ്ഞ് ദിനേശ് പണിക്കര്‍

താന്‍ ഓഫീസ് ജോലിയൊക്കെയാണ് ചെയ്യുന്നതെങ്കില്‍ തന്നെ ആരും അറിയില്ലായിരുന്നു. തന്റെ പാഷന്‍ ഡാന്‍സാണെന്നും അത് ചെയ്യുമ്പോള്‍ തനിക്ക് സന്തോഷം തോന്നാറുണ്ടെന്നും തന്റെ കരിയര്‍ എന്താകുമെന്ന് വീട്ടുകാര്‍ക്ക് ടെന്‍ഷനുണ്ടായിരുന്നു എന്നാല്‍ താന്‍ ഡാന്‍സിലൂടെ രക്ഷപ്പെടുമെന്ന് അവര്‍ക്ക് പ്രൂവ് ചെയ്ത് കാണിച്ചുവെന്നും അന്ന പറഞ്ഞു.

Advertisement