സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ അച്ഛനേക്കാള്‍ പ്രായമുള്ള ആളുമായി വിവാഹം, കുഞ്ഞ് ജനിച്ച് മൂന്നാം മാസം വിവാഹമോചനം; ജീവിതം പറഞ്ഞ് അഞ്ജു

365

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് അഞ്ജു. ബാലതാരമായി സിനിമയില്‍ എത്തിയ അഞ്ജു പിന്നീട് നായികയായും സഹനടിയായുമൊക്കെ മലയാള സിനിമയില്‍ തിളങ്ങിയിട്ടുണ്ട്. താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം അഞ്ജു അഭിനയിച്ചിട്ടുണ്ട്.

Advertisements

തന്റെ രണ്ടാമത്തെ വയസ്സില്‍ മഹേന്ദ്രന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഇത്തിരിപ്പൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് അഞ്ജു അഭിനയലോകത്തേക്ക് എത്തിയത്. ബേബി അഞ്ജു എന്ന പേരിലായിരുന്നു പിന്നീട് അഞ്ജു അറിയപ്പെട്ടിരുന്നത്.

Also Read: നയന്‍താരയെ പോലെ ആവണം, തലൈവി എന്നൊക്കെ വിളിക്കുന്നത് പോലെ എന്നെയും വിളിക്കണം, ആഗ്രഹങ്ങളെല്ലാം തുറന്നുപറഞ്ഞ് ഗായത്രി

കൗരവര്‍, താഴ്വാരം, നിറപ്പകിട്ട്, ജനകീയം, ജ്വാലനമീ രാവില്‍, നരിമാന്‍, നീലഗിരി, കിഴക്കന്‍ പത്രോസ്, മിന്നാരം തുടങ്ങിയ ചിത്രങ്ങളില്‍ എല്ലാം അഞ്ജു അഭിനയിച്ചു. താരം ഗ്ലാമര്‍സ് വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അഞ്ജുവിന്റെ യഥാര്‍ത്ഥ ജീവിതം സിനിമയേക്കാള്‍ ട്വിസ്റ്റുള്ളതായിരുന്നു.

അഞ്ജുവിന്റെ ദാമ്പത്യ ജീവിതം പൂര്‍ണപരാജയമായിരുന്നു. താരത്തിന്റെ അച്ഛന്‍ മുസ്ലിമും അമ്മ ഹിന്ദുവും ആയിരുന്നു. 1995 ല്‍ ആയിരുന്നു അഞ്ജുവിന്റെ വിവാഹം. പ്രശസ്ത കന്നട നടനായ ടൈഗര്‍ പ്രഭാകരനെയാണ് താരം വിവാഹം കഴിച്ചത്. 1998ല്‍ രണ്ടാം വിവാഹവും ചെയ്തു.

Also Read: ആ വീഡിയോ ലീക്ക് ആയതിൽ ഒരു ടെൻഷനും ഇല്ല, എല്ലാവരും ചെയ്യുന്ന കാര്യങ്ങളാണ് താനും ചെയ്തിട്ടുള്ളത്: തുറന്നടിച്ച് പ്രിയാ വാര്യർ

സിനിമയില്‍ അഭിനയിക്കുമ്പോഴാണ് കല്യാണം കഴിച്ച് ഒരു കുട്ടിയൊക്കെയായി കുടുംബമായി ജീവിക്കണമെന്ന് തോന്നിയതെന്നും അങ്ങനെ പ്രഭാകരനെ വിവാഹം ചെയ്തുവെന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു. തന്റെ അച്ഛനേക്കാള്‍ പ്രായമുണ്ട് അദ്ദേഹത്തിനെന്ന് പലരും പറഞ്ഞ് വഴക്ക് പറഞ്ഞുവെന്നും താരം പറയുന്നു.

ഒന്നരവര്‍ഷമേ അയാള്‍ക്കൊപ്പം ജീവിച്ചുള്ളൂ, അതിനിടെ ഒരു കുഞ്ഞ് ജനിച്ചു. പിന്നീടാണ് അറിയുന്നത് അയാള്‍ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നതെന്നും താന്‍ അദ്ദേഹത്തിന്റെ നാലാമത്തെ ഭാര്യയാണെന്ന് അറിഞ്ഞുവെന്നും താരം പറയുന്നു.അങ്ങനെ വിവാഹമോചിതയായി എന്നും അഞ്ജു കൂട്ടിച്ചേര്‍ത്തു.

Advertisement