എല്ലാവരും സ്‌നേഹിക്കണമെന്ന വാശിയില്ല, ഈ ജീവിതം എനിക്ക് വിലപ്പെട്ടത്, പുതിയ സന്തോഷം പങ്കുവെച്ച് അന്‍ഷിത, ഇത് പ്രേക്ഷകര്‍ കേള്‍ക്കാന്‍ കൊതിച്ച വാക്കുകള്‍

117

ടെിലിവിഷന്‍ സീരിയല്‍ ആരാധകരായ മലയാളി കുടുംബ പ്രേക്ഷകര്‍ക്കായി നിരന്തരം ജനപ്രിയ സീരിയലുകള്‍ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ചാനലില്‍ 2021 ല്‍ സംപ്രേക്ഷണം ആരംഭിച്ച് ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്ത പരമ്പരയാണ് കൂടെവിടെ എന്ന സീരിയല്‍.

പ്രധാന കഥാപാത്രമായ സൂര്യ എന്ന പെണ്‍കുട്ടി പഠിക്കാനായി നടത്തുന്ന പ്രയത്നങ്ങളും പോരാട്ടങ്ങളും സീരിയലില്‍ വിശദീകരിക്കുന്നു. കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും സീരിയലിന്റെ പ്രമേയത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പ്രമുഖ മോഡലും നടിയുമായ അന്‍ഷിതയാണ് സൂര്യ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Advertisements

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അന്‍ഷിത. താരം പങ്കുവയ്ക്കുന്ന ഓരോ പോസ്റ്റുകളും വളരെ പെട്ടന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടാറുള്ളത്. അതേ സമയം ഇതോടൊപ്പം തന്നെ ഒരു തമിഴ് പരമ്പരയിലും താരം അഭിനയിച്ച് തുടങ്ങിയിരുന്നു. അന്‍ഷിതയുടെ ആദ്യത്തെ തമിഴ് സീരിയല്‍ ആണ് ഇത്.

Also Read: മകനെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് അനുശ്രീ മുന്നോട്ട്, പുതിയ വിശേഷം പങ്കുവെച്ച് താരം, ആശംസകളുമായി ആരാധകര്‍

ചെല്ലമ്മ എന്നാണ് ഈ പരമ്പരയുടെ പേര്. നടി ഈ പരമ്പരയില്‍ അഭിനയിക്കുന്നതിനിടെ ഷൂട്ടിംഗ് സെറ്റില്‍ ചില പ്രശ്‌നങ്ങള്‍ നടന്നിരുന്നു. പരമ്പരയില്‍ നായകനായി അന്‍ഷിതയ്ക്ക് ഒപ്പം അഭിനയിക്കുന്ന നടന്‍ അര്‍ണവിന്റെ ഭാര്യ നടിക്കു നേരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തുക ആയിരുന്നു. തന്റെ ഭര്‍ത്താവുമായി അന്‍ഷിത പ്രണയത്തില്‍ ആണെന്നായിരുന്നു ഇവര്‍ പറഞ്ഞത്.

സോഷ്യല്‍്മീഡിയയില്‍ ഒത്തിരി സജീവമായ അന്‍ഷിത പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തനിക്ക് ജീവിതത്തിലെ ഓരോ വര്‍ഷവും ഓരോ നിമിഷങ്ങള്‍ പോലും വളരെ വിലപ്പെട്ടത1ണെന്നും ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രമല്ല, ജീവിതത്തില്‍ ഇഷ്ടമില്ലാത്ത കാര്യങ്ങളും നടക്കുമെന്നും താരം പറയുന്നു,

Also Read: മകനെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് അനുശ്രീ മുന്നോട്ട്, പുതിയ വിശേഷം പങ്കുവെച്ച് താരം, ആശംസകളുമായി ആരാധകര്‍

ഈ വര്‍ഷം തനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു പെണ്‍കുട്ടി എന്തൊക്കെ നേരിട്ട് മുന്നോട്ട് പോകുമോ അതിനപ്പുറം താന്‍ നേരിട്ടുവെന്നും എന്നാല്‍ എല്ലാറ്റിനും തനിക്ക് ദൈവം ധൈര്യവു ശക്തിയും തന്നെന്നും അന്‍ഷിത പറയുന്നു. ഒപ്പംം നില്‍ക്കുന്ന കൂട്ടുകാരെയും സ്‌നേഹം തരുന്ന നിങ്ങളെയും ദൈവം തനിക്ക് തന്നുവെന്നും അന്‍ഷിത പറയുന്നു.

ആരുടെയും സ്‌നേഹവും ഇഷ്ടവും ഇതുവരെ തനിക്ക് പിടിച്ചുവാങ്ങേണ്ടി വന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ എല്ലാവരും തന്നെ സ്‌നേഹിക്കണം എന്ന വാശി തനിക്കില്ലെന്നും താരം പറയുന്നു. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement