ആരെയും അങ്ങോട്ട് ചൊറിയാന്‍ വരാറില്ല, അടുത്ത മാസം ഗര്‍ഭിണിയായാല്‍ അതിന്റെ വീഡിയോയും ചെയ്യും, വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി പൊന്നുവും ഷെബിനും

449

സോഷ്യല്‍മീഡിയ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട കുടുംബമായിരുന്നു ‘ഉപ്പും മുളകും’ ഫാമിലി. നാല് മക്കളുടേയും അച്ഛന്റെയും അമ്മയുടേയും വിശേഷങ്ങളായിരുന്നു ഈ യൂട്യൂബ് ചാനലിന്റെ ഹൈലൈറ്റ്. ഇതിനിടെ ഈ കുടുംബത്തില്‍ സംഭവിച്ചത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.

കുടുംബത്തിലെ മൂത്തമകളായ പൊന്നു എന്ന അഞ്ജന വിവാഹം നിശ്ചയം കഴിഞ്ഞശേഷം ഒളിച്ചോടിയതായിരുന്നു ആ വാര്‍ത്ത. സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഈ സംഭവത്തില്‍ കുടുംബം വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

Advertisements

അഞ്ജന, ഷെബിന്‍ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ വിശേഷങ്ങളുമായി പൊന്നുവും രംഗത്തെത്തിയിരുന്നു.

Also Read: സന്തോഷം പെട്ടെന്ന് ദേഷ്യമാവും, ഇപ്പോള്‍ ക്ഷീണവും ഛര്‍ദിയുമൊക്കെയാണ്, മൂന്നാംമാസത്തിലെ വിശേഷങ്ങളുമായി നടി അഞ്ജലി ശരത്ത്

വിവാഹത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് പൊന്നു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് ദേഷ്യമൊക്കെ മറന്ന് സന്തോഷത്തോടെയാണ് പൊന്നുവിനെയും ഭര്‍ത്താവിനെയും മാതാപിതാക്കള്‍ സ്വീകരിച്ചത്. ഇതിന് പിന്നാലെ വന്‍ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ഉപ്പും മുളകും ഫാമിലിക്ക് നേരെ ഉണ്ടായത്.

ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൊന്നുവും ഷെബിനും. പലരും തങ്ങളുടെ വീഡിയോ വെച്ച് കാശുണ്ടാക്കിയിട്ടുണ്ടെന്നും ആരുടേയും കുടുംബത്തെ ചൊറിഞ്ഞിട്ടല്ല തങ്ങള്‍ തങ്ങളുടെ വീഡിയോ ഇടുന്നതെന്നും പൊന്നു പറയുന്നു.

തങ്ങളുടെ സ്വകാര്യതയും സന്തോഷവുമായി തങ്ങള്‍ വീഡിയോയായി ചെയ്യുന്നത്. അത് എടുത്തുകൊണ്ടുപോയി കാശുണ്ടാക്കുകയാണ് പലരും ഈ കാര്യത്തില്‍ തങ്ങള്‍ക്ക് കേസുകൊടുക്കാമെന്നും തങ്ങളുടെ വിവാഹവും കുടുംബത്തിന്റെ പ്രതികരണവുമൊക്കെ സ്‌ക്രിപ്റ്റഡ് ആണെന്നാണ് പലരും പറയുന്നത് ആര്‍ക്കെങ്കിലും ഇങ്ങനെ സ്‌ക്രിപ്‌റ്റൊക്കെ ആക്കാന്‍ പറ്റുമൊ എന്നും ഷിബിനും ചോദിക്കുന്നു.

Also Read: മകനെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് അനുശ്രീ മുന്നോട്ട്, പുതിയ വിശേഷം പങ്കുവെച്ച് താരം, ആശംസകളുമായി ആരാധകര്‍

അരി ഭക്ഷണം കഴിക്കുന്നവര്‍ക്ക് ചിന്തിക്കാവുന്ന കാര്യമാണിതെന്നും ഇവര്‍ ഇനിയും വീഡിയോ ചെയ്യുമെന്നും ഷെബിന്‍ പറയുന്നു. അടുത്ത മാസം ചിലപ്പോള്‍ താന്‍ ഗര്‍ഭിണിയാവും അതും ഞാന്‍ വീഡിയോയാക്കി ഇടുമെന്നും എന്ത് വീഡിയോ ഇടണമെന്നത് തങ്ങളുടെ ഇഷ്ടമാണെന്നും ആരെയും ആശ്രയിച്ചല്ല തങ്ങള്‍ വീഡിയോ ചെയ്യുന്നതെന്നും പൊന്നു വ്യക്തമാക്കി.

Advertisement