സന്തോഷം പെട്ടെന്ന് ദേഷ്യമാവും, ഇപ്പോള്‍ ക്ഷീണവും ഛര്‍ദിയുമൊക്കെയാണ്, മൂന്നാംമാസത്തിലെ വിശേഷങ്ങളുമായി നടി അഞ്ജലി ശരത്ത്

124

സീരിയല്‍ പ്രേമികളുടെ ഇഷ്ടപരമ്പരയായ സുന്ദരിയിലെ നായിക ആയിരുന്ന അഞ്ജലിയെയും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സീരിയലിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആരാധകരാണ് താരത്തിനുള്ളത്.

Advertisements

പ്രണയവിവാഹമായിരുന്നു താരത്തിന്റേത്. അസോസിയേറ്റ് ഡയറക്ടര്‍ ശരത്ത് ആണ് താരത്തിന്റെ ഭര്‍ത്താവ്. പൊതുവെ കുറച്ചതിധകം ഗൗരവക്കാരനായ ശരത്ത് പ്രണയിച്ചു വിവാഹം ചെയ്തു എന്ന് പറഞ്ഞപ്പോള്‍ അടുത്തറിയാവുന്നവര്‍ക്ക് അത് വിശ്വസിക്കാന്‍ ഇത്തിരി പ്രയാസമായിരുന്നുവെന്ന് അഞ്ജലി പറഞ്ഞിരുന്നു.

Also Read: മകനെയും നെഞ്ചോട് ചേര്‍ത്തുപിടിച്ച് അനുശ്രീ മുന്നോട്ട്, പുതിയ വിശേഷം പങ്കുവെച്ച് താരം, ആശംസകളുമായി ആരാധകര്‍

ശരത്ത് ഇങ്ങോട്ട് വന്ന പ്രപ്പോസ് ചെയ്തതല്ല, ഞാന്‍ അങ്ങോട്ട് പോയി പ്രപ്പോസ് ചെയ്യുകയായിരുന്നു എന്നും അഞ്ജലി തുറന്നുപറഞ്ഞിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് അഞ്ജലി. മൂന്നാം മാസം ഗര്‍ഭിണിയാണ് അഞ്ജലി.

ഇപ്പോഴിതാ ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഒരു തമിഴ് പാട്ടിന്റെ അകമ്പടിയോടെയാണ് താരം ഇക്കാര്യം പറഞ്ഞത്. നാള്‍ തോറും എന്‍ വാനം മാറും എന്ന പാട്ടായിരുന്നു വീഡിയോയ്‌ക്കൊപ്പം അഞ്ജലി ഇട്ടത്.

Also Read; മഞ്ജുച്ചേച്ചി എനിക്ക് സ്വന്തം ചേച്ചിയെ പോലെ, കുടുംബ ജീവിതത്തില്‍ വന്‍ വിജയമായിരുന്നു ചേച്ചി, ഒടുവില്‍ തുറന്നുപറഞ്ഞ് കാവ്യ മാധവന്‍

ഈ പാട്ടാണ് തന്റെ ഗര്‍ഭകാലത്തെ മൂഡ് സ്വിങ്‌സിനെക്കുറിച്ച് പറയാന്‍ ഏറ്റവും ബെസ്റ്റ് പാട്ടെന്നും ദിവസവും തന്റെ അവസ്ഥകള്‍ മാറാറുണ്ടെന്നും പെട്ടെന്ന് സന്തോഷം വരും പെട്ടെന്ന് ദേഷ്യം വരുമെന്നും ഹോര്‍മോണ്‍ ചേയ്ഞ്ചും, ഛര്‍ദിയും ക്ഷീണവും ഒക്കെയാണ് അതിന്റെ കാരണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement