‘അവള്‍ എന്റേതാണ്’; അന്‍ഷിതയുടെ സന്തോഷ ദിനത്തില്‍ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി പ്രിയകൂട്ടുകാരി, ആശംസകള്‍ അറിയിച്ച് ആരാധകരും

358

സീരിയല്‍ ആരാധകരായ മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികയാണ് അന്‍ഷിത. സ്വന്തം പേരിക്കാള്‍ സൂര്യ എന്നാണ് താരത്തെ അറിയപ്പെടുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം കൂടെവിടെ എന്ന പരമ്പരയിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Advertisements

സീരിയലിലെ കഥാപാത്രത്തിന്റെ പേരാണ് സൂര്യ കൈമള്‍. മികച്ച സ്വീകാര്യതയാണ് അന്‍ഷിതയ്ക്ക് ലഭിക്കുന്നത്. ഋഷി സാറിന്റേയും സൂര്യയുടേയും ജീവിതത്തെ ചുറ്റിപ്പറ്റിയാണ് സീരിയല്‍ മുന്നോട്ട് പോവുന്നത്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അന്‍ഷിത.

Also Read: ഒരു കല്യാണം കഴിക്കണ്ടേ? ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ? എന്ന് ആരാധകന്‍, രേഷ്മയുടെ കിടിലന്‍ മറുപടി ഇങ്ങനെ!

സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട് താരത്തിന്. അന്‍ഷിത തമിഴില്‍ വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ചെല്ലമ്മ എന്ന സീരിയലിലും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇതേ സീരിയലില്‍ തന്നെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടിയാണ് മാന്‍വി.

സീതപ്പെണ്ണ്, മിസിസ് ഹിറ്റ്‌ലര്‍ എന്നീ പരമ്പരകളുടേയും ഭാഗമാണ് ഇപ്പോള്‍ മാന്‍വി. സീരിയല്‍ പ്രേമികളുടെ ഇഷ്ടനടിമാരായി മാറിയിരിക്കുകയാണ് ഇന്ന് അന്‍ഷിതയും മാന്‍വിയും. കൂടെവിടെയില്‍ ശത്രുക്കളായാണ് മാന്‍വിയും അന്‍ഷിതയും എത്തുന്നതെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ ഇരുവരും വലിയ കൂട്ടാണ്.

Also Read: വെള്ളത്തില്‍ വീണ സ്വര്‍ണക്കൊലുസ് മുങ്ങിയെടുത്ത് തന്നു, പുള്ളിയെ ഞാനാണ് പ്രൊപ്പോസ് ചെയ്തത്, ആരോടും പറയാത്ത പ്രണയകഥ വെളിപ്പെടുത്തി റബേക്ക

കഴിഞ്ഞ ദിവസമായിരുന്നു അന്‍ഷിതയുടെ പിറന്നാള്‍. നാളു നോക്കിയുള്ള പിറന്നാല്‍ ആണിന്ന് എന്ന് അന്‍ഷിത തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. അന്‍ഷിതയുടെ പിറന്നാണ് ദിനത്തില്‍ ഇരുവരും പരസ്പരം കെട്ടിപിടിച്ച് നില്‍ക്കുന്ന ഒരു ഫോട്ടോയാണ് മാന്‍വി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ചിത്രത്തിന് ക്യാപ്ഷനായി അവള്‍ എന്റേതാണ് എന്നാണ് മാന്‍വി കുറിച്ചിരിക്കുന്നത്. ഇതേ ചിത്രം തന്നെ അന്‍ഷിതയും പങ്കുവച്ചിട്ടുണ്ട്. എന്തായാലും രണ്ടു പേരുടേയും ചിത്രം കണ്ടതിന്റെ സന്തോഷത്തിലാണ് ഇരുവരുടേയും ആരാധകര്‍. ചിത്രത്തിന് താഴെ നിരവധി ആരാധകരാണ് അന്‍ഷിതയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

Advertisement