മേക്കപ്പ് ഇട്ടില്ലെങ്കിലും ഞാന്‍ സുന്ദരിയാണ് എന്ന് അന്‍ഷിത, ചിത്രത്തിന് താഴെ കിടിലന്‍ കമന്റുമായി ആരാധകരും

317

കൂടെവിടെ എന്ന ഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അന്‍ഷിത അഞ്ജി. പരമ്പരയിലെ സൂര്യ കൈമള്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അഭിനയ മികവുകൊണ്ട് നിമിഷ നേരംകൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കുവാന്‍ നടിക്ക് സാധിച്ചു.

Advertisements

ഇപ്പോള്‍ തമിഴില്‍ വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ചെല്ലമ്മ എന്ന സീരിയലിലും നായികയായി എത്തിയിരിക്കുന്നത് അന്‍ഷിത തന്നെയാണ്. സീരിയലിന് പുറമേ സോഷ്യല്‍ മീഡിയയിലും അന്‍ഷിത സജീവമാണ്. താരത്തിന് സ്വന്തമായി യൂട്യൂബ് ചാനലൊക്കെയുണ്ട്.

Also Read: തന്റെ ശരീരത്തിലേക്ക് അയാൾ ഇഴുകി ചേർന്നു, സംവിധായകൻ പറഞ്ഞത് ആസ്വദിച്ചോളാൻ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവ നടി

ഇതിലൂടെ തന്റെ വിശേഷങ്ങളെല്ലാം അന്‍ഷിത ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ അന്‍ഷിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. ഇതിന്റെ ക്യാപ്ഷനും വൈറലാവുകയാണ്. താരം ഒട്ടും മേക്കപ്പ് ഇടാതെയുള്ള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ അന്‍ഷിതയുടെ മുഖം സൂര്യ പ്രകാശത്തില്‍ നന്നായി തിളങ്ങുന്നത് കാണാം. താന്‍ മേക്കപ്പ് ഇല്ലാതെയും സുന്ദരിയാണെന്ന് പറഞ്ഞാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ആത്മവിശ്വാസം, സെല്‍ഫ് ലവ്, എല്ലായിപ്പോഴും പോസിറ്റീവ് ആയിരിയ്ക്കുക തുടങ്ങിയ ഹാഷ് ടാഗുകളും താരം ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.

Also Read: വിവാഹ നിശ്ചയം വരെ കഴിഞ്ഞ തൃഷയുടെ കല്യാണം മുടങ്ങാൻ കാരണം രണ്ട് സൂപ്പർ നടൻമാരുമായുള്ള ആ ഫോട്ടോകൾ പുറത്ത് വന്നത്, സംഭവം ഇങ്ങനെ

അന്‍ഷിത പങ്കുവെച്ച ചിത്രം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തത്. മേക്കപ്പില്ലാതെയും അന്‍ഷിത സുന്ദരിയാണെന്ന് പലരും ചിത്രത്തിന് താഴെ കമന്റ് ചെയ്തു.

Advertisement