ദൃശ്യത്തില്‍ മേക്കപ്പിട്ട് അഭിനയിക്കാന്‍ പറ്റിയില്ല, ഭയങ്കര വിഷമമായിരുന്നു, അതുകൊണ്ട് ഈ ചിത്രത്തില്‍ കരയുന്ന സീനില്‍ വരെ ലിപ്സ്റ്റിക്കിട്ടു, അന്‍സിബ ഹസ്സന്‍ പറയുന്നു

254

നടന വിസ്മയം മോഹന്‍ലാല്‍ നായകനായ ഇന്നത്തെ ചിന്താ വിഷയം എന്ന ചിത്രത്തിലെ സ്‌കൂള്‍ കുട്ടിയുടെ വേഷം അവതരപ്പിച്ച് സിനിമയില്‍ ചുവടുവെച്ച താരമാണ് അന്‍സിബ ഹസന്‍. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ദൃശ്യം ഒന്നാം ഭാഗത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്.

Advertisements

പിന്നീട് ദൃശ്യം രണ്ടാം ഭാഗത്തിലും അന്‍സിബ എത്തി.സിനിമയില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്ത ശേഷമാണ് ദൃശ്യം 2 എന്ന ചിത്രത്തിലൂടെ നടി തിരിച്ചുവരവ് നടത്തിയത്. ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ അന്‍സിബ കാഴ്ചവെച്ചത്.

Also Read:മരുമകളുടെ ആഗ്രഹം സാധിച്ച് കൊടുത്ത് ലക്ഷ്മി നായര്‍, മനസ്സുനിറഞ്ഞുവെന്ന് അനുക്കുട്ടി, ഇങ്ങനെയൊരു അമ്മായിയമ്മയെ എവിടെ കിട്ടുമെന്ന് ആരാധകരും

അതേസമയം, തനിക്ക് ദൃശ്യത്തിന് ശേഷം നല്ല പ്രോജക്ടുകള്‍ ഒന്നും വരാത്തതിനാലാണ് തനിക്ക് സിനിമയില്‍ നിന്ന് ഗ്യാപ്പ് എടുക്കേണ്ടി വന്നതെന്ന് നടി പറഞ്ഞിരുന്നു. സിനിമയെ സീരിയസായി കാണുന്ന ആളാണ് താന്‍ പക്ഷേ അതിനനുസരിച്ചുള്ള വേഷങ്ങള്‍ തനിക്ക് ലഭിച്ചില്ലെന്നും കിട്ടിയതെല്ലാം ചെറിയ വേഷങ്ങളായിരുന്നുവെന്നും അന്‍സിബ തുറന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ കുറുക്കന്‍ എന്ന പുതിയ ചിത്രത്തിലെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഇമോഷണല്‍ രംഗമാണെങ്കിലും താന്‍ ലിപ്സ്റ്റിക്ക് ഇടാറുണ്ടായിരുന്നുവെന്നും ഡയറക്ടര്‍ ജിബു ചേട്ടനാണ് അത് പിടിച്ചതെന്നും ഇത് കരയേണ്ട സീനാണെന്ന് തന്നോട് പറയുമെന്നും എന്നാല്‍ താന്‍ ഒരു മോഡലാണെന്നും തനിക്ക് ലിപ്സ്റ്റാക്കാവാമെന്ന് താന്‍ പറയുമെന്നും അന്‍സിബ പറയുന്നു.

Also Read: സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിരഞ്ജനായി എത്തേണ്ടിയിരുന്നത് തമിഴിലെ സൂപ്പര്‍സ്റ്റാര്‍, ഒടുവില്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍

താന്‍ ദൃശ്യത്തിന്റെ രണ്ട് ഭാഗങ്ങളിലും ഡള്ളായിട്ടാണുള്ളത്. ഒന്ന് കണ്ണെഴുതാന്‍ പോലും തനിക്ക് പറ്റിയിരുന്നില്ലെന്നും അത് തനിക്ക് വിഷമമായിരുന്നുവെന്നും പക്ഷേ ആ കഥാപാത്രം അങ്ങനെയാണെന്നും എന്നാല്‍ കുറുക്കനില്‍ എത്തിയപ്പോള്‍ മേക്കപ്പിട്ടാണ് അഭിനയിച്ചതെന്നും അതൊരു പേഴ്‌സണല്‍ ഹാപ്പിനെസ് ആയിരുന്നുവെന്നും താരം പറയുന്നു.

Advertisement