Home Entertainment Celebrities

മരുമകളുടെ ആഗ്രഹം സാധിച്ച് കൊടുത്ത് ലക്ഷ്മി നായര്‍, മനസ്സുനിറഞ്ഞുവെന്ന് അനുക്കുട്ടി, ഇങ്ങനെയൊരു അമ്മായിയമ്മയെ എവിടെ കിട്ടുമെന്ന് ആരാധകരും

198

മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് കുക്കറി ഷോകളിലൂടെ ഏരെ പ്രീയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നായര്‍. നിരവധി കുക്കറി ഷോകള്‍ അവതരിപ്പിച്ചിട്ടുള്ള ലക്ഷ്മി നായര്‍ക്ക് ആരാധകരും ഏറെയാണ്. തിരുവനന്തപുരം ലോ അക്കാഡമി പ്രിന്‍സിപ്പലായിട്ടും ലക്ഷ്മി നായര്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. പാചക സാഹിത്യത്തില്‍ മൂന്ന് പുസ്തകങ്ങളും ലക്ഷ്മി നായര്‍ രചിച്ചിട്ടുണ്ട്.

Advertisements

മാജിക് ഓവന്‍ സീരീസില്‍ പാചക കല, പാചകവിധികള്‍, പാചക രുചി എന്നിവയാണ് അവ. 1988 മെയ് ഏഴിനാണ് വിവാഹം നടന്നത്. നായര്‍ അജയ് കൃഷ്ണന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള ലക്ഷ്മിനായര്‍ അതിലൂടെ തന്റെ ആരാധകരുമായി നിരന്തരം സംവദിക്കാറുമുണ്ട്.

Also Read: സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിരഞ്ജനായി എത്തേണ്ടിയിരുന്നത് തമിഴിലെ സൂപ്പര്‍സ്റ്റാര്‍, ഒടുവില്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍

ഇത്തരത്തില്‍ ആരാധകരുമായി സംസാരിക്കവെ കുറച്ച് ദിവസം മുമ്പ് മരുമകള്‍ അനു ഗര്‍ഭിണിയാണെന്നും ഏഴാം മാസമാണെന്നും ലക്ഷ്മി നായര്‍ അറിയിച്ചിരുന്നു. ലക്ഷ്മിയുടെ വീഡിയോകളില്‍ അനു സ്ഥിരമായി എത്താറുണ്ട്. മാഞ്ചസ്റ്ററില്‍ മകള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ പോയ താരം വേഗത്തില്‍ തിരികെ വന്നതെന്താണെന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ഇക്കാര്യം ലക്ഷ്മി വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെ അനുവിന്റെ സീമന്തം ചടങ്ങുകളുടെ വിശേഷവും ലക്ഷ്മി പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അനുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചുകൊടുത്തകാര്യം പറയുകയാണ് ലക്ഷ്മി. അനുവിന് ആദ്യമൊന്നും ഭക്ഷണത്തോട് വലിയ ഇഷ്ടമില്ലായിരുന്നുവെന്നും താന്‍ വന്നതിന് ശേഷമാണ് ഭക്ഷണത്തോട് ഇഷ്ടം കൂടിയതെന്നും ലക്ഷ്മി പറയുന്നു.

Also Read: സംഭവിച്ചതൊന്നും അദ്ദേഹത്തിന് ഓർമ്മ ഇല്ല; എപ്പോഴാണ് ഇതൊക്കെ നടന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്; അന്ന് ഇറക്കി വിട്ടത് ആ സിനിമയുടെ സംവിധായകനാണ് ഞാൻ എന്ന് അറിയാതെ

മട്ടന്‍ ബിരിയാണി കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് അനു നേരത്തെ തന്നോട് പറഞ്ഞിരുന്നു. അത് ഉണ്ടാ്ക്കാമെന്ന് അവളോട് പറയുകയും ചെയ്തു. എന്നാല്‍ ബിരിയാണി ഉണ്ടാക്കുന്ന കാര്യം അവളോട് പറഞ്ഞിരുന്നില്ലെന്നും എല്ലാം സെറ്റായതിന് ശേഷമായിരുന്നു അനുവിനെ വിളിച്ചതെന്നും അത് കണ്ടപ്പോള്‍ അവള്‍ ഞെട്ടിയെന്നും ലക്ഷ്മി പറയുന്നു.

തനിക്ക് ഒത്തിരി ഇഷ്ടമായി എ്ന്ന് അനു പറഞ്ഞു. താന്‍ മനസ്സില്‍ വിചാരിച്ച പോലെയുള്ള അതേ ബിരിയാണി ഇതെന്നും മട്ടന്‍ ബിരിയാണി കഴിക്കുന്നത് താന്‍ സ്വപ്‌നം കണ്ടിരുന്നുവെന്നും അനു ലക്ഷ്മിയോട് പറഞ്ഞു.

Advertisement