സംഭവിച്ചതൊന്നും അദ്ദേഹത്തിന് ഓർമ്മ ഇല്ല; എപ്പോഴാണ് ഇതൊക്കെ നടന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്; അന്ന് ഇറക്കി വിട്ടത് ആ സിനിമയുടെ സംവിധായകനാണ് ഞാൻ എന്ന് അറിയാതെ

4219

മലയാളത്തിലെ തിരക്കുള്ള സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. പ്രിയദർശൻ, മോഹൻലാൽ കൂട്ടുക്കെട്ടിൽ പിറന്ന ചിത്രങ്ങളൊക്കെയും വമ്പൻ ഹിറ്റുകളായിരുന്നു. മലയാളത്തിന് പുറമേ ബോളിവുഡിലും തന്റെ സംവിധാന മികവ് തെളിയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഇപ്പോഴിതാ യേശുദാസുമായി ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം. കൈരളി ടിവിയിലെ പരിപാടിയിൽ പങ്കെടുത്തപ്പോൾ അദ്ദേഹം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ഞാൻ ജനിച്ചപ്പോൾ മുതൽ മലയാള സിനിമയിൽ കേട്ടതും ചെവിയിൽ ഇരമ്പിക്കൊണ്ടിരിക്കുന്ന പാട്ടും ദാസേട്ടന്റെ ആണ്.

Advertisements

Also Read
വിജയ് സേതുപതിയെ പേടിച്ച് അന്ന് ശ്രുതിഹാസൻ സ്ഥലം വിട്ടു; നടന്റെ പെരുമാറ്റം കാരണം തനിക്ക് എന്തെങ്കിലും ഉണ്ടാകുമെന്ന് നടി പേടിച്ചു

എന്റെ സിനിമകളിലും അദ്ദേഹം പാടിയിട്ടുണ്ട്. എന്നാൽ ഇതിനിടയിൽ ഒരു ചെറിയ സംഭവം ഉണ്ടായി. ബോയിങ്ങ് ബോയിങ്ങ് എന്ന സിനിമയുടെ പാട്ട് റെക്കോർഡ് ചെയ്യുന്നതിന് ഇടയിലാണ് പ്രശ്‌നമുണ്ടാവുന്നത്. അന്ന് സ്റ്റുഡിയോയിൽ നിന്നും അദ്ദേഹം എന്നെ ഇറക്കി വിട്ടു. ഞാൻ ആ സിനിമയുടെ സംവിധായകനാണോ എന്ന് പോലും അറിയാതെ ഇറങ്ങി പോ എന്നാണ് പറഞ്ഞത്. അതൊന്നും മനപ്പൂർവ്വം ഉണ്ടായതല്ല.

അദ്ദേഹത്തിന്റെ മുമ്പിൽ ഞാൻ ചെറിയൊരു വ്യക്തിയാണ്. അദ്ദേഹത്തോടുള്ള പ്രശ്‌നത്തിന്റെ പേരിൽ അല്ല എന്റെ സിനിമകളിൽ എംജി ശ്രീകുമാർ പാടി തുടങ്ങിയത്. ഞാനും ശ്രീക്കുട്ടനുമൊക്കെ ഒരുമിച്ച് കളിച്ച് വളർന്ന കൂട്ടുക്കാരാണ്. അവന്റെ കഴിവ് എനിക്ക് അറിയാവുന്നത് കൊണ്ടാണ് ഞാൻ അവന് അവസരങ്ങൾ നല്കിയത്.

Also Read
ആ ബന്ധം തകരാൻ കാരണമായത് ധനുഷിന്റെ അച്ഛനാണ്; അദ്ദേഹം കയർത്ത് സംസാരിച്ചതോടെ കാര്യങ്ങളെല്ലാം തകിടം മറിഞ്ഞു; പിന്നീട് നടന്നത് വിവാഹമോചനം

പലർക്കും അറിയാത്ത മറ്റൊരു കാര്യം എന്റെ ചില ഹിന്ദി സിനിമകളിൽ, ശരിക്കും പറഞ്ഞാൽ വിജയ് യേശുദാസ് ഹിന്ദിയിൽ പാടിയ പാട്ടുകളൊക്കെയും എന്റെ സിനിമക്ക് വേണ്ടിയായിരുന്നു. എന്റെ സിനിമയിൽ ഒരു പാട്ടുണ്ട് അത് അദ്ദേഹത്തോട് പാടോമോ എന്ന ചോദിച്ചപ്പോൾ അതാണ് എന്റെ തൊഴിൽ എന്ന് പറഞ്ഞ പാടാൻ വന്ന വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തിന് അന്ന് നടന്ന സംഭവങ്ങളൊന്നും ഓർമ്മ ഇല്ല. ഇതൊക്കെ എപ്പോ നടന്നു എന്നാണ് അദ്ദേഹം എന്നോട് ചോദിച്ചത് എന്നാണ് പ്രിയദർശൻ വ്യക്തമാക്കിയത്.

Advertisement