നടി അനുമോൾ വിവാഹിതയാകുന്നു; സന്തോഷവാർത്ത അറിയിച്ചത് ലക്ഷ്മി നക്ഷത്ര, ‘ഏട്ടൻ’ ആരെന്ന ചോദ്യത്തോട് അനു പറയുന്നതിങ്ങനെ

3421

കുട്ടിക്കളിയിലൂടെ പ്രേക്ഷകരുടെ ഇടയിലേയ്ക്ക് ചേക്കേറിയ താരമാണ് അനുമോൾ. മഴവിൽ മനോരമയിലെ അനിയത്തി എന്ന സീരിയലിലൂടെയായിരുന്നു അനുമോൾ മിനിസ്‌ക്രീനിൽ എത്തിയത്. പിന്നീട് സ്റ്റാർ മാജിക് റിയാലിറ്റി ഷോയിലൂടെ താരം പ്രശസ്തിയിലേയ്ക്ക് ഉയർന്നു. തിരുവനന്തപുരത്തെ നെടുമങ്ങാട് ആര്യനാട് സ്വദേശിയാണ് അനുമോൾ.

ഒരിടത്ത് ഒരു രാജകുമാരി, സീത തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അനുമോൾ അവതരിപ്പിച്ചിരുന്നു. കോമഡി ചെയ്യുന്ന സുന്ദരിപ്പെണ്ണ് എന്ന രീതിയിലാണ് താരം ആരാധകർക്കിടയിൽ അറിയപ്പെട്ടിരുന്നത്. അനുമോളെ പ്രിയപ്പെട്ട അനുക്കുട്ടിയായി ആരാധകർ ഏറ്റെടുത്തു. സ്റ്റാർ മാജിക്കിൽ തന്നെയുള്ള തങ്കച്ചനുമായി ഇടക്ക് ചില വാർത്തകൾ വന്നെങ്കിലും അതെല്ലാം ഗോസ്സിപ്പാണെന്ന് ഇരുവരും വ്യക്തമാക്കി രംഗത്ത് വന്നിരുന്നു.

Advertisements

Also read; റോബിനും ആരതിക്കും വിവാഹം! ബിഗ് ബോസ് ആരാധകർക്ക് ഇത് ആഘോഷ നാളുകൾ; വൈറലായി ചിത്രങ്ങൾ!

ഇപ്പോൾ താരം വിവാഹിതയാകുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. ലക്ഷ്മി നക്ഷത്രയാണ് ഞെട്ടിപ്പിക്കുന്ന വാർത്ത ആരാധകരെ അറിയിച്ചത്. അനുക്കുട്ടിക്ക് കല്യാണമുണ്ടെന്നും ഇനി വെഡ്ഡിങ് ഷോപ്പിംഗാണെന്നുമായിരുന്നു ലക്ഷ്മി പങ്കുവെച്ച പുതിയ വീഡിയോയിൽ പറയുന്നത്. കഴിഞ്ഞ ദിവസവും വൈകിയോളം ഷൂട്ടുണ്ടായിരുന്നുവെന്നും ഷോപ്പിംഗ് ഇഷ്ടമുള്ളതുകൊണ്ടാണ് പോവുന്നതെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ കൃത്യസമയത്ത് തന്നെ അനു എത്തിയിരുന്നു. ചേച്ചിയുടെ പ്ലാനെന്താണെന്ന് ചോദിച്ചപ്പോഴാണ് ഞാൻ ഷോപ്പിംഗിന് പോവുന്നതിനെക്കുറിച്ച് പറഞ്ഞത്. അങ്ങനെയാണ് അവളും കൂടെ വരാനായി തീരുമാനിച്ചത്. അനുവിന് ഇപ്പോൾ ഷോപ്പിംഗിന്റെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഞെട്ടിക്കുന്ന കാര്യം എന്നോട് പറഞ്ഞിട്ടുണ്ട്.

അത് ഞാൻ പുറത്ത് വിടാൻ പാടുണ്ടോ എന്നറിയില്ല. അനുവിന്റെ ലൈഫിലെ വലിയൊരു കാര്യമാണ്, നിങ്ങൾ കേൾക്കാനാഗ്രഹിക്കുന്ന കാര്യമാണെന്നും പറഞ്ഞായിരുന്നു ലക്ഷ്മി അനുമോളെ കൂട്ടാനായി തിരിച്ചത്. ചിലർക്ക് ചില കാര്യങ്ങളൊക്കെ പറയാനുണ്ട്, ഫൈനലി അത് സംഭവിക്കുന്നും എന്നുമായിരുന്നു ലക്ഷ്മി നക്ഷത്ര അനു എത്തിയപ്പോൾ പറഞ്ഞത്.

ഗൃഹോപകരണങ്ങൾ വിൽക്കുന്ന പ്രമുഖ ഷോപ്പിലേക്കാണ് ലക്ഷ്മിയും അനുവും പോയത്. ഓണം ഓഫറുകളെക്കുറിച്ചും നിലവിലെ ഡിസ്‌കൗണ്ടുകളെക്കുറിച്ചും ഇരുവരും ചോദിച്ചിരുന്നു. അവൻ എന്ന് പറഞ്ഞായിരുന്നു അനുമോൾ ഓവൻ എവിടെയാണെന്ന് ചോദിച്ചത്. പർച്ചേസിംഗിനിടയിൽ അനു ആരെയോ വിളിച്ച് സംസാരിക്കുന്നതും ലക്ഷ്മി വീഡിയോയിൽ കാണിച്ചിരുന്നു.

അച്ഛനാണ് വിളിച്ചത്, തിരിച്ച് വിളിക്കാമെന്ന് പറഞ്ഞ് കട്ട് ചെയ്യുകയായിരുന്നു. ഇവളെന്റെ സ്വന്തം അനിയത്തിയായത് കൊണ്ട് കോൾ ലിസ്റ്റൊക്കെ നോക്കാമെന്ന് പറഞ്ഞ് ഫോണും ലക്ഷ്മി നോക്കിയിരുന്നു. ആരാണ് ഏട്ടനെന്ന് ചോദിച്ചപ്പോൾ അത് പിന്നെ പറയാമെന്നാണ് അനു നൽകിയ മറുപടി. കുട്ടിക്ക് ഞാനൊരു സമ്മാനം വാങ്ങിയിട്ടുണ്ട്.

Also read; ‘അക്കാര്യം ഒഴിവാക്കിയാൽ മകളെ കെട്ടിച്ച് തരാമെന്ന് പെണ്ണിന്റെ അച്ഛൻ; ആ ഒരു കാരണം കൊണ്ട് വിവാഹം തന്നെ വേണ്ടെന്ന് വെച്ചു’; മൗനരാഗത്തിലെ അരുൺ പറഞ്ഞത് ഇങ്ങനെ

കല്യാണം കഴിഞ്ഞ് ഏട്ടന്റെ വീട്ടിൽ പോയാലും ഇത് ഉപയോഗിക്കാമെന്നും പറഞ്ഞായിരുന്നു ലക്ഷ്മി നക്ഷത്ര അനുവിനുള്ള ഗിഫ്റ്റ് തിരഞ്ഞെടുത്തത്. ചേച്ചിയെന്ന നിലയിൽ അനിയത്തിക്ക് ഏറ്റവും ബെസ്റ്റ് തന്നെ കൊടുക്കണമല്ലോ. അനുവിന്റെ വീട്ടിലേക്ക് നേരിട്ട് പോവുന്നുണ്ടെന്നും അച്ഛനും അമ്മയോടും വിശേഷങ്ങൾ ചോദിക്കുന്നുണ്ടെന്നും ലക്ഷ്മി നക്ഷത്ര വീഡിയോയിൽ പറയുന്നു.

Advertisement