മോഡേൺ മാത്രമല്ല, നാടനും വഴങ്ങുമെന്ന് പ്രേക്ഷകരുടെ സ്വന്തം സൂര്യ കൈമൾ; ദാവണിയിലും സെറ്റ് സാരിയിലും തിളങ്ങി നടി അൻഷിത അഞ്ജി

441

കൂടെവിടെ എന്ന ഹിറ്റ് പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് അൻഷിത അഞ്ജി. പരമ്പരയിലെ സൂര്യ കൈമൾ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. അഭിനയ മികവുകൊണ്ട് നിമിഷ നേരംകൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കുവാൻ നടിക്ക് സാധിച്ചു. സീരിയലിന് പുറമേ സോഷ്യൽ മീഡിയയിലും അൻഷിത സജീവമാണ്.

Advertisements

ഇപ്പോൾ തമിഴിൽ വിജയ് ടിവി സംപ്രേഷണം ചെയ്യുന്ന ചെല്ലമ്മ എന്ന സീരിയലിലും നായികയായി എത്തിയിരിക്കുന്ന അൻഷിത തന്നെയാണ്. ഓണത്തോട് അനുബന്ധിച്ചു അൻഷിത നടത്തിയ ഫോട്ടോഷൂട്ട് ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. സെറ്റ് സാരിയിൽ അതിമനോഹരിയായി ആണ് അൻഷിത എത്തിയിരിക്കുന്നത്.

Also read; റോബിനും ആരതിക്കും വിവാഹം! ബിഗ് ബോസ് ആരാധകർക്ക് ഇത് ആഘോഷ നാളുകൾ; വൈറലായി ചിത്രങ്ങൾ!

ദാവണി ധരിച്ചുള്ള ചിത്രങ്ങളും അൻഷിത തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. നടി റെബേക്ക സന്തോഷിന്റെ ബൈബേക്കാ എന്ന സ്ഥാപനമാണ് വസ്ത്രങ്ങൾക്ക് പിന്നിൽ. വസ്ത്രത്തിന് യോജിച്ച ആഭരണങ്ങൾ ആണ് താരം ധരിച്ചിരിക്കുന്നത്. കൂടെവിടെയിലെ അൻഷിതയുടെ കഥപാത്രത്തിനു നിരവധി ആരാധകരാണ് ഉള്ളത്.

ബിപിൻ ആണ് പരമ്പരയിൽ അൻഷിതയുടെ നായകനായി എത്തിയിരിക്കുന്നത്. ഋഷിയ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ ഇവർക്ക് ഫാൻസ് പേജുകൾ വരെയുണ്ട്. അഭിനത്തിനു പുറമേ മികച്ച ഒരു യൂട്യൂബ് വോഗ്ഗർ കൂടിയാണ് അൻഷിത. തന്റെ ഓരോ വിശേഷങ്ങളെല്ലാം ചാനലിലൂടെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സീ കേരളത്തിലെ കബനി എന്ന പരമ്പരയിലൂടെയാണ് അൻഷിത അഭിനയ രംഗത്തേക്ക് എത്തിയത്. തുടർന്ന് തകർപ്പൻ കോമഡി എന്ന ഷോയിലും പങ്കെടുത്തിട്ടുണ്ട്. എന്നാൽ താരം ശ്രദ്ധിക്കപ്പെടുന്നത് കൂടെവിടെ എന്ന പരമ്പരയിലൂടെ ആണ്. മോഡലിംഗ് രംഗത്തും അൻഷിത സജീവമാണിപ്പോൾ.

Also read; നടി അനുമോൾ വിവാഹിതയാകുന്നു; സന്തോഷവാർത്ത അറിയിച്ചത് ലക്ഷ്മി നക്ഷത്ര, ‘ഏട്ടൻ’ ആരെന്ന ചോദ്യത്തോട് അനു പറയുന്നതിങ്ങനെ

പലപ്പോഴും താരത്തിന്റെ ചിത്രങ്ങൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം, താരം നെഗറ്റീവ് കമന്റുകളോട് പ്രതികരിക്കാറില്ല. എന്നാൽ തനിക്കെതിരെ അപവാദ പ്രചരണം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് താരം മുന്നറിയിപ്പ് നൽകിയിരുന്നു.

Advertisement