Home Entertainment Celebrities

വൻ തിരിച്ചുവരവിന് ഒരുങ്ങി ദിലീപ്; പിന്നിൽ സുരേഷ് ഗോപി; ആരാധകർ ആഘോഷത്തിൽ

4873

മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് ദിലീപ്. ഒരു സമയത്ത് മലയാള സിനിമയുടെ ജനപ്രിയ നായകൻ ആയിരുന്ന ദിലീപ് ഇന്ന് ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഏറെ പ്രതിസന്ധികളെ തരണം ചെയ്യുകയാണ്. ഏറെ കാലം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു ദിലീപ്.

ഇടവേളയ്ക്ക് ശേഷം ദിലീപ് ഇപ്പോൾ വീണ്ടും സിനിമ ലോകത്തേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങുകയാണ്. വോയ്സ് ഓഫ് സത്യനാഥൻ എന്ന സിനിമയിലൂടെയാണ് ദിലീപ് തിരിച്ചെത്തുന്നത്. ദിലീപിനെ പിന്തുണച്ചുകൊണ്ട് സിനിമാരംഗത്തുനിന്ന് ചിലർ രംഗത്തെത്തിയിരുന്നു. കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘വോയിസ് ഒഫ് സത്യനാഥ’ന്റെ രണ്ടാം ഷെഡ്യൂൾ ഇപ്പോൾ മുംബൈയിൽ പുനരാരംഭിച്ചിരിക്കുകയാണ്.

Advertisements

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ ഫാൻസ്‌പേജുകളിൽ വൈറലായി മാറിയിരുന്നു. അതുമാത്രമല്ല വോയിസ് ഒഫ് സത്യനാഥനിൽ ബോളുവുഡിൽ നിന്നും നടൻ അനുപംഖേർ എത്തുന്നുണ്ടെന്നാണ് വാർത്തകൾ.

ALSO READ- ‘അക്കാര്യം ഒഴിവാക്കിയാൽ മകളെ കെട്ടിച്ച് തരാമെന്ന് പെണ്ണിന്റെ അച്ഛൻ; ആ ഒരു കാരണം കൊണ്ട് വിവാഹം തന്നെ വേണ്ടെന്ന് വെച്ചു’; മൗനരാഗത്തിലെ അരുൺ പറഞ്ഞത് ഇങ്ങനെ

അതേസമയം, ദിലീപിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയ ഹിറ്റ് കൂട്ടുകെട്ടായ ദിലീപും അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു എന്ന വാർത്തയാണ് ഏറെ ശ്രദ്ധനേടുന്നത്. രാമലീലക്ക് ശേഷം അഞ്ചു വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്നെന്ന വാർത്ത ആരാധകർ ആഘോഷമാക്കുകയാണ്.

അടുത്തമാസം ഷൂട്ടിംഗ് ആരംഭിക്കാൻ ഇരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഉദയകൃഷ്ണയാണ്. അതുമാത്രമല്ല ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത മൾട്ടി സ്റ്റാർ ചിത്രമായി ഒരുങ്ങുന്ന ഈ സിനിമയിൽ ദിലീപിനെ കൂടാതെ മറ്റൊരു പ്രധാന താരം കൂടി ഉണ്ടായേക്കും എന്ന വാർത്ത വന്നിരുന്നു.

ALSO READ- റോബിനും ആരതിക്കും വിവാഹം! ബിഗ് ബോസ് ആരാധകർക്ക് ഇത് ആഘോഷ നാളുകൾ; വൈറലായി ചിത്രങ്ങൾ!

ആ താരം മറ്റാരുമല്ല അത് നടൻ സുരേഷ് ഗോപി ആണെന്നുള്ള വാർത്തയാണ് എത്തുന്നത്. വരുംദിവസങ്ങളിൽ ഇതിനെക്കുറിച്ച് ഔദ്യോഗികമായി സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ദ്രജിത്ത് സുകുമാരൻ അർജുൻ അശോകൻ തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയിൽ ഉണ്ടാകും. നായികയായി തമന്നയും എത്തുന്നു എന്നും വാർത്തയുണ്ട്.

അതേസമയം, തമന്നയ്ക്ക് പുറമെ ഈ ചിത്രത്തിൽ നായികയായി കാവ്യാ മാധവനും എത്തണം എന്നാണ് ആരാധകരുടെ ആവശ്യം. സിനിമ ലോകത്ത് ഇനി വരാൻ പോകുന്നത് ദിലീപിന്റന്റെ കാലമാണ് എന്നും ആരാധകർ പറയുകയാണ്.

Advertisement