ഞാന്‍ നല്ല അന്തസ്സായി കള്ളുകുടിക്കും, എടുക്കട്ടെ ഒരു ഗ്ലാസ്സ് കള്ള്; ഷാപ്പില്‍ നിന്നും അനുശ്രീ

433

വളരെ പെട്ടെന്ന് തന്നെ സീരിയല്‍ ആരാധകരായ മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായി മാറിയ നടിയാണ് പ്രകൃതി എന്ന അനുശ്രീ. ഓമനത്തിങ്കള്‍ പക്ഷി എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ അഭിനയ രംഗത്ത് എത്തിയ താരമാണ് അനുശ്രീ. 

ക്യാമറമാന്‍ വിഷ്ണുവിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. ഇത് വലിയ വാര്‍ത്തയായിരുന്നു. ഇതിനിടെ താരം വിവാഹമോചനത്തിന് ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇപ്പോള്‍ തന്റെ സ്വന്തം വീട്ടിലാണ് നടി. ഒപ്പം കുഞ്ഞും ഉണ്ട്. ഇവിടെ നിന്നുള്ള വീഡിയോ പങ്കുവെച്ച് താരം എത്താറുണ്ട്.

Advertisements

മകനുമായി തന്റെ വീട്ടില്‍ താമസിക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. മകനും കുടുംബത്തിനുമൊപ്പമുള്ള വ്ലോഗ് നിരന്തരം പങ്കുവെക്കാറുണ്ട് താരം. ഇപ്പോള്‍ താരം പങ്കിട്ട വീഡിയോ ആണ് വൈറല്‍ ആവുന്നത്.

Also readമറ്റ് നടിമാരൊന്നും മണിച്ചേട്ടനൊപ്പം അഭിനയിക്കാന്‍ തയ്യാറായില്ല, എനിക്ക് കിട്ടിയ അവസരം ഭാഗ്യമായിട്ടാണ് കാണുന്നത്, നടി സാധിക പറയുന്നു

കള്ളുഷാപ്പില്‍ പോയി കള്ളു കുടിക്കുന്നതാണ് പുതിയ വീഡിയോ. വീഡിയോയില്‍ അനുശ്രീ നല്ല ധൈര്യത്തോടെ കള്ളു കുടിച്ച് കാണിക്കുന്നുണ്ട്. കമന്റുകള്‍ വരും എന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് ചെയ്യുന്നത് എന്നും താരം ഇതില്‍ പറയുന്നുണ്ട്. ‘ഞാന്‍ നല്ല അന്തസ്സായി കള്ളു കുടിക്കുന്ന ആളാണ്. പക്ഷെ വീഡിയോയില്‍ ആദ്യമായിട്ടാണ്’ എന്നാണ് നടി പറഞ്ഞത്.

Also readപിന്നെ വിളിക്കാമെന്ന് പറഞ്ഞാണ് അന്ന് കോള്‍ കട്ട് ചെയ്തത്, അതങ്ങ് നീണ്ടുപോയി, പിന്നീട് കേള്‍ക്കുന്നത് അമ്മയുടെ മരണവാര്‍ത്ത, വേദനയോടെ മേജര്‍ രവി പറയുന്നു

ഷാപ്പിലെ ഭക്ഷണത്തെ കുറിച്ചും, ടെച്ചിങ് കോമ്പിനേഷനെ കുറിച്ചുമെല്ലാം വളരെ ആധികാരികമായി തന്നെ താരം സംസാരിക്കുന്നുണ്ട്. നിരവധി കമന്റാണ് ഇതിന് താഴെ വരുന്നത്. കക്കയും, ബീഫും, കൊഞ്ചും എല്ലാം അനുശ്രീ കഴിക്കുന്നുണ്ട്.

 

Advertisement