നിന്നോട് അടികൂടാതിരിക്കാനും പറ്റുന്നില്ല; ഭര്‍ത്താവിനെ കുറിച്ച് ആതിര

106

സീരിയലില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന താരങ്ങള്‍ക്ക് എല്ലാം തന്നെ നിരവധി ആരാധകരുമുണ്ട്. കുടുംബവിളക്ക് എന്ന ഒറ്റ സീരിയലിലൂടെ തലവരമാറിയ താരമാണ് നടി ആതിര മാധവ്. അവതാരകയില്‍ നിന്നുമാണ് ആതിര സീരിയല്‍ അഭിനയത്തിലേക്ക് എത്തിയത്. എഞ്ചിനീയറിങ് മേഖലയിലെ ഉയര്‍ന്ന ഉദ്യോഗം രാജി വെച്ചിട്ടാണ് അഭിനയം മേഖലയിലേക്ക് ആതിര എത്തിയത്.

Advertisements

ഇപ്പോള്‍ നടി പങ്കിട്ട പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്. ഭര്‍ത്താവിനെ വല്ലാതെ മിസ്സ് ചെയ്യുന്നു എന്നാണ് ആതിര പറയുന്നത്. എനിക്ക് ചിക്കനും ഐസ്‌ക്രീമും കിട്ടാത്തതുപോലെ നിന്നെ ഞാന്‍ മിസ്സ് ചെയ്യുന്നു’ എന്നു പറഞ്ഞാണ് ഭര്‍ത്താവ് രാജീവ് മേനോനൊപ്പമുള്ള ഏതാനും കുറേ സെല്‍ഫി ചിത്രങ്ങള്‍ ആതിര പങ്കുവച്ചിരിയ്ക്കുന്നത്.

‘നിന്നോട് അടികൂടാതിരിക്കാനും പറ്റുന്നില്ല’ എന്നും ആതിര പറഞ്ഞു. പോസ്റ്റിന് താഴെ കരയുന്ന ഇമോജിയുമായി ഭര്‍ത്താവും എത്തി. കുഞ്ഞിനെയും ആതിരയെയും വല്ലാതെ മിസ്സ് ചെയ്യുന്നു എന്ന് പറഞ്ഞ് ദിവസങ്ങള്‍ക്ക് മുന്‍പ് രാജീവും ഇന്‍സ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതും വൈറല്‍ ആയിരുന്നു.

അതേസമയം സീരിയല്‍ മേഘലയിലൂടെയാണ് ആതിര ശ്രദ്ധ നേടിയത്. ജോസ് പേരൂര്‍ക്കട വഴിയാണ് കുടുംബവിളക്കിലേക്ക് താരം എത്തുന്നത്. പിന്നെ താരം കുടുംബവിളക്ക് സീരിയലില്‍ നിന്നും പിന്മാറി. ഗര്‍ഭിണി ആയതോടെ താരം സീരിയലില്‍ നിന്നും പിന്മാറുക ആയിരുന്നു.

ഡോ.അനന്യ എന്ന സുമിത്രയുടെ മരുമകള്‍ ആയിട്ടാണ് ആതിര സീരിയലില്‍ അഭിനയിച്ചിരുന്നത്. ഗര്‍ഭത്തിന്റെ അഞ്ചാം മാസം വരെ സീരിയലിന്റെ ഭാഗമായിരുന്നു ആതിര. ഗര്‍ഭകാലം അഞ്ച് മാസം പിന്നിട്ടപ്പോള്‍ യാത്ര ബുദ്ധിമുട്ടായി തുടങ്ങിയതോടെ ആണ് ആതിര പിന്മാറാന്‍ തീരുമാനിച്ചത്.

 

 

 

Advertisement