Home Entertainment Celebrities

ഒന്നും പരിഹരിക്കപ്പെടില്ല, കഴിഞ്ഞുപോയത് പേടിയുടെയും കരച്ചിലിന്റെയും ഏകാന്തതയുടെയും ഒരാഴ്ചയെന്ന് അനുശ്രീ, ചര്‍ച്ചയായി താരത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്

835

സൂപ്പര്‍ഹിറ്റ് സിനിമകളുടെ അമരക്കാരന്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലസ് എന്ന സൂപ്പര്‍ഹിറ്റ് സിനിമയില്‍ കൂടി മലയാള സിനിമാ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് അനുശ്രീ.

Advertisements

മലയാളത്തിന്റെ യുവ നായകന്‍ ഫഹദ് ഫാസിലിന്റെ ഭാര്യാ കഥാപാത്രം ആയിട്ടായിരുന്നു അനുശ്രി ഡയമണ്ട് നെക്ലസില്‍ എത്തിയത്. പിന്നീട് സൂപ്പര്‍താരങ്ങള്‍ക്കും യുവതാരങ്ങള്‍ക്കുമൊപ്പം അനുശ്രി നിരവധി സൂപ്പര്‍ ഹിറ്റുകളില്‍ വേഷമിട്ടു.

Also Read: ചെയ്ഞ്ച് ചോദിച്ചവര്‍ക്ക് കിടിലന്‍ മറുപടി, മേക്കോവര്‍ ചിത്രം പങ്കുവെച്ച് ഞെട്ടിച്ച് ആര്യ, വൈറല്‍

ഇന്ന് സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് അനുശ്രീ. ഇപ്പോഴിതാ താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ചര്‍ച്ചയാവുന്നത്. തനിക്ക് അതിജീവിക്കേണ്ടി വരുന്ന ഒരു സങ്കടത്തെ കുറിച്ചായിരുന്നു അനുശ്രീ പറഞ്ഞത്.

താന്‍ കഴിഞ്ഞ ഒരാഴ്ചയായി വളരെ സങ്കടത്തിലായിരുന്നു. പേടിയുടെ ഒരാഴ്ചയായിരുന്നു, കരച്ചിലിന്റെ ഒരാഴ്ചയായിരുന്നു, സംശയത്തിന്റെയും സങ്കടത്തിന്റെയും ഏകാന്തതയുടെയും ഒരാഴ്ചയായിരുന്നുവെന്നും അനുശ്രീ പറയുന്നു.

Also Read: സെക്‌സ് സീനുകള്‍ നിര്‍ബന്ധമായിരുന്നു, അതെടുക്കുമ്പോള്‍ കുറച്ച് പേര്‍ മാത്രമേ മുറിയിലുണ്ടായിരുന്നുള്ളൂ, പലരും ചോദിക്കുന്നു ഞാന്‍ ഇങ്ങനെയൊക്കെ അഭിനയിക്കുമോയെന്ന്, വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഷെല്ലി

ഉത്കണ്ഠയുടെയും പ്രതീക്ഷയുടെയും ഒരാഴ്ചയായിരുന്നു കടന്നുപോയതെന്നും. എല്ലാം പരിഹരിക്കപ്പെടുന്നതിനായി താന്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നുവെന്നും പക്ഷെ അത് മാറില്ലെന്ന് തനിക്ക് ഉറപ്പാണെന്നും താരം പറയുന്നു.

എന്തൊക്കെ വന്നാലും മുന്നോട്ട് പോകാന്‍ തന്നെയാണ് തീരുമാനം. തനിക്ക് ആസ്വദിക്കാന്‍ ലോകമുണ്ടെന്നും സ്‌നേഹിക്കാന്‍ ഒരു കുടുംബമുണ്ടെന്നും പിന്തുണക്കാന്‍ സുഹൃത്തുക്കളുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം തന്റെ സങ്കടത്തിന്റെ കാരണം എന്താണെന്ന് താരം തുറന്നുപറഞ്ഞിട്ടില്ല.

Advertisement