എന്നെക്കൊണ്ട് ആ കഥാപാത്രം ചെയ്യിപ്പിക്കുന്നത് അബദ്ധമാണെന്നും എക്‌സ്പീരിയന്‍സ് ഇല്ലെന്നും എംടി തുറന്നടിച്ച് പറഞ്ഞു, അതുകേട്ടപ്പോള്‍ തകര്‍ന്നുപോയി, അനുഭവം തുറന്നുപറഞ്ഞ് ദേവന്‍

2243

തെന്നിന്ത്യന്‍ സിനിമാ പ്രേമികള്‍ക്ക് ഏറെ സൂപരിചിതനും പ്രിയങ്കരനും ആയ നടനാണ് ദേവന്‍. നായകനായും വില്ലനായും സഹനടനായും എല്ലാം മലയാളത്തിന് പുറമേ തമിഴ് അടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ എല്ലാം ദേവന്‍ നിറഞ്ഞു നിന്നിരുന്നു.

Advertisements

സുന്ദരന്‍ ആയ വില്ലന്‍ എന്ന വിശേഷണത്തിന് ആര്‍ഹനായ നടന്‍ കൂടിയായിരുന്നു ദേവന്‍.ഒരു കാലത്ത് ദേവനെ ആരാധിക്കാത്ത പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നില്ല. അഭിനയ മികവും സൗന്ദര്യവും കൊണ്ട് ആയിരുന്നു ദേവന്‍ പെണ്‍മണികളുടെ ഹൃദയം കവര്‍ന്നത്.

Also Read: നടുവേദനയും മുട്ടുവേദനയും വെച്ച് സ്റ്റേജില്‍ ജനങ്ങളെ കൈയ്യിലെടുക്കുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നിയിട്ടുണ്ട്, നീ ഒരു തല്ലിപ്പൊളിയാണെങ്കിലും വിളിച്ച് പറയാന്‍ പറ്റുവോ, സിത്താരയ്ക്ക് ആശംസകളുമായി വിധു പ്രതാപ്

അതേസമയം, തനിക്ക് സൗന്ദര്യം ഒരു ശാപമായി തോന്നിയിരുന്നു എന്ന് ദേവന്‍ തുറന്നു പറഞ്ഞിരുന്നു. തനിക്ക് അതിയായ സൗന്ദര്യം ഉള്ളതിനാല്‍ പല നായികമാരും തന്നെ വില്ലനാക്കുന്നതില്‍ എതിര്‍പ്പു പ്രകടിപ്പി ച്ചിരുന്നു എന്നും ദേവന്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ ആരണ്യകം എന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് താരം. മമ്മൂട്ടിയെ മനസ്സില്‍ കണ്ട് എഴുതിയ ശക്തമായ പുരുഷ കഥാപാത്രമാണ് ആരണ്യകത്തിലെ നക്‌സലൈറ്റെന്നും അത് ചെയ്യാനുള്ള എക്‌സ്പീരിയന്‍സ് തനിക്കില്ലെന്നും എടി വാസുദേവന്‍ നായര്‍ പറഞ്ഞിരുന്നുവെന്ന് ദേവന്‍ പറയുന്നു.

Also Read: ചെയ്ഞ്ച് ചോദിച്ചവര്‍ക്ക് കിടിലന്‍ മറുപടി, മേക്കോവര്‍ ചിത്രം പങ്കുവെച്ച് ഞെട്ടിച്ച് ആര്യ, വൈറല്‍

താന്‍ ഒരു സിനിമ ചെയ്യാന്‍ പോകുകയാണെന്നും അതിലെ നക്‌സലൈറ്റ് കഥാപാത്രം താന്‍ ചെയ്യണമെന്നും താടിവളര്‍ത്തണണെന്നും ഹരിഹരന്‍ സാര്‍ തന്നോട് പറഞ്ഞിരുന്നു. തനിക്ക് ഭയങ്കര സന്തോഷം തോന്നിയെന്നും എന്നാല്‍ കുറച്ച് ദിവസം കഴിഞ്ഞ് അദ്ദേഹം വിളിച്ചിട്ട് വിഷമത്തോടെ പറഞ്ഞു തന്നെ വെച്ച് ആ കഥാപാത്രം ചെയ്യാന്‍ എംടി സമ്മതിക്കുന്നില്ല എന്നും ദേവന്‍ പറഞ്ഞു.

തനിക്ക് ആ കഥാപാത്രം ചെയ്യാനുള്ള എക്‌സ്പീരിയന്‍സ് ഇല്ലെന്നും തന്നെ കൊണ്ട് ചെയ്യിപ്പിക്കുന്നത് അബദ്ധമായിരിക്കുമെന്നും മമ്മൂട്ടിയെ മനസ്സില്‍ കണ്ടാണ് ആ കഥാപാത്രം എഴുതിയതെന്നും എംടി ഹരിഹരന്‍ സാറിനോട് പറഞ്ഞുവെന്നും ദേവന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement