ആദ്യ വിവാഹം പരാജയം, രണ്ടാമത്തെ വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക്, അര്‍ച്ചനയുടെ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറല്‍

514

മലയാളം മിനിസ്‌ക്രീനിലെ സൂപ്പര്‍ഹിറ്റ് സീരിയലുകളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് അര്‍ച്ചന സുശീലന്‍. പഴയ കിരണ്‍ ടിവിയില്‍ ആങ്കറായി കരിയര്‍ ആരംഭിച്ച അര്‍ച്ചന പിന്നീട് സീരിയല്‍ അഭിനയത്തിലേക്ക് ചുവട് വയ്ക്കുകയായിരുന്നു.

Advertisements

നെഗറ്റീവ് കഥാപാത്രങ്ങളായി അര്‍ച്ചന തിളങ്ങുകയായിരുന്നു. മിക്ക സീരിയലുകളിലും നെഗറ്റീവ് വേഷങ്ങളാണ് അര്‍ച്ചന ചെയ്തത്. എന്റെ മാനസ പുത്രി എന്ന പരമ്പരയാണ് അര്‍ച്ചനയുടെ കരിയറില്‍ വഴിത്തിരിവായത്. ഈ പരമ്പരയിലെ ഗ്ലോറി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Also Read: ഒന്നും പരിഹരിക്കപ്പെടില്ല, കഴിഞ്ഞുപോയത് പേടിയുടെയും കരച്ചിലിന്റെയും ഏകാന്തതയുടെയും ഒരാഴ്ചയെന്ന് അനുശ്രീ, ചര്‍ച്ചയായി താരത്തിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ്

2014ല്‍ ആയിരുന്നു അര്‍ച്ച വിവാഹിതയായത്. മനോജ് യാദവായിരുന്നു താരത്തിന്റെ ഭര്‍ത്താവ്. എന്നാല്‍ ദാമ്പത്യജീവിതം പാരജയമായിരുന്നതിനാല്‍ അധികം വൈകാതെ തന്നെ ഈ വിവാഹബന്ധം വേര്‍പിരിഞ്ഞു. പിന്നീട് അമേരിക്കക്കാരനായ പ്രവീണിനെ വിവാഹം ചെയ്യുകയായിരുന്നു.

വിവാഹശേഷം അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്ന അര്‍ച്ചന എന്നാല്‍ സോഷ്യല്‍മീഡിയയില്‍ സജീവമാണ്. താരത്തിന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: നടുവേദനയും മുട്ടുവേദനയും വെച്ച് സ്റ്റേജില്‍ ജനങ്ങളെ കൈയ്യിലെടുക്കുന്നത് കാണുമ്പോള്‍ ആശ്ചര്യം തോന്നിയിട്ടുണ്ട്, നീ ഒരു തല്ലിപ്പൊളിയാണെങ്കിലും വിളിച്ച് പറയാന്‍ പറ്റുവോ, സിത്താരയ്ക്ക് ആശംസകളുമായി വിധു പ്രതാപ്

ഭര്‍ത്താവ് പ്രവീണിനെ കുറിച്ചുള്ളതായിരുന്നു അര്‍ച്ചനയുടെ പുതിയ പോസ്റ്റ്. എന്റെ പുഞ്ചിരി നീയാണ്, എന്റെ പൊട്ടിച്ചിരിയുടെ കാരണവും നീയാണ്, നീയാണ് എന്റെ ജീവിതത്തില്‍ കരച്ചില്‍ കുറക്കാന്‍ സഹായിച്ചത് എന്നായിരുന്നു അര്‍ച്ചന കുറിച്ചത്. ഭര്‍ത്താവിനൊപ്പമുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

Advertisement