താഴേക്കിടയിൽ നിന്നും വന്ന ആളാണ് ഞാൻ, ഇപ്പോഴാണ് ഈ ഒരു ലെവലിലേക്ക് എത്തിയത്, ഷംന നല്ല രീതിയിൽ പിന്തുണയ്ക്കുന്നുണ്ട്: നടി ഷംന കാസിനിമന്റെ ഭർത്താവ് ഷാനിദ്

1405

മിനി സ്‌ക്രീൻ റിയാലിറ്റ് ഷോയിലൂടെ എത്തി മലയാളം ആക്കമുള്ള തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങിയ താര സുന്ദരി ആണ് നടി ഷംന കാസിം. ഒരു അഭിനേത്രിയെന്ന നിലയിലും നർത്തകി എന്ന നിലയിലും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് ഷംന കാസിം.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവയാണ് താരം. എന്നാൽ മലയാളത്തേക്കാൾ കൂടുതൽ അഭിനയപ്രാധാന്യമുള്ള സിനിമകൾ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്. മലയാള ഒരു പിടി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും മലയാളത്തിൽ വിജയം നേടാനോ കൂടുതൽ അവസരങ്ങൾ നേടാനോ ഷംന കാസിമിന് ആയിരുന്നില്ല.

Advertisements

ബിസിനസുകാരനായ ഷാനിദ് ആസിഫ് അലിയാണ് ഷംന കാസിമിനെ വിവാഹം കഴിച്ചിരിക്കുന്നത്. 2022 ജൂൺ 12നായിരുന്നു ഇവരുടെ നിക്കാഹ്. വർഷങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നു. സിനിമകളുമായി തിരക്കിലായിരുന്ന സമയത്ത് ആയിരുന്നതിനാൽ മറ്റ് ചടങ്ങുകളൊന്നും അന്ന് നടത്തിയിരുന്നില്ല.

ഇക്കഴിഞ്ഞ ഒക്ടോബറിൽ ആയിരുന്നു വിവാഹ ചടങ്ങ് നടത്തിയത്. ഇവരുടെ ജീവിതത്തിലേക്ക് അടുത്തിടെ കുഞ്ഞും എത്തിയിരുന്നു. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ഷംനയും ഭർത്താവ് ഷാനിദും പറഞ്ഞ ചില കാര്യങ്ങളാണ് വൈറലായ മാറുന്നത്.

Also Read
എന്നെക്കൊണ്ട് ആ കഥാപാത്രം ചെയ്യിപ്പിക്കുന്നത് അബദ്ധമാണെന്നും എക്‌സ്പീരിയന്‍സ് ഇല്ലെന്നും എംടി തുറന്നടിച്ച് പറഞ്ഞു, അതുകേട്ടപ്പോള്‍ തകര്‍ന്നുപോയി, അനുഭവം തുറന്നുപറഞ്ഞ് ദേവന്‍

എല്ലാവരും എന്നോട് ചോദിച്ചിട്ടുണ്ട് ഇനി എന്താണ് ജീവിതത്തിലെന്ന് അപ്പോൾ ഞാൻ പറഞ്ഞത് എനിക്ക് കല്യാണം കഴിക്കണം എന്നായിരുന്നു. നല്ലൊരു ഭാര്യ ആയിരിക്കണം നല്ലൊരു അമ്മ ആയിരിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം എന്നും അത് നടന്നുവെന്നും ഷംന കാസിം പറയുന്നു.

ചെറിയ ചടങ്ങുകളിലൂടെ വിവാഹം നടത്താൻ വേണ്ടിയാണു ദുബായിയിലേക്ക് വിവാഹം മാറ്റിയത് എന്നും നടിയും ഭർത്താവും പറയുന്നു. ചെറിയ ഒരു ഫംഗ്ഷൻ ആകണം എന്നായിരുന്നു മനസ്സിൽ. ദുബായിൽ വച്ച് വിവാഹം മതിയെന്ന് പറയുന്നത് ഇക്കയാണ്. ദുബായ് ആണ് ഇക്കയ്ക്ക് എല്ലാം.

വിവാഹം ഒന്നും വേണ്ടയെന്ന് ഇക്ക തീരുമാനിച്ച് ഇരുന്നപ്പോഴാണ് ഞാൻകടന്നു ചെല്ലുന്നത്. ചെറിയ പരിപാടി ആണ് ഉദ്ദേശിച്ചത് എങ്കിലും അത് ആളുകൾ എല്ലാരും കൂടി ഗംഭീരമാക്കി മാറ്റി. നമ്മൾ ഇപ്പോഴാണ് ഈ ഒരു ലെവലിലേക്ക് എത്തിയത്. അതിനു മുൻപ് താഴെക്കിടയിൽ നിന്നും വന്ന ആളായിരുന്നു താൻ എന്ന് ഷംനയുടെ ഭർത്താവ് ഷാനിദ് പറയുന്നു.

അപ്പോൾ അന്ന് കൂടെനിന്ന ആളുകൾ വരെ നമ്മുടെ കൂടെ ഉണ്ടാകും. നമ്മൾ വിവാഹം നാട്ടിൽ വെച്ചാൽ ഷാനു ഈ നിലയിൽ എത്തിയപ്പോൾ നമ്മളെ ഒക്കെ മറന്നു എന്ന ചിന്ത അവരിലേക്ക് വരും. അതുകൊണ്ടുതന്നെ എന്നും എന്റെ കൂടെ നിന്ന ആളുകളെ പങ്കെടുപ്പിക്കാനുള്ള ഉദ്ദേശ്യം ആയിരുന്നു.

പ്രണയ വിവാഹം ആണോയെന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാം. ഒരു മാസം പോലും നമ്മൾ പ്രണയിച്ചിട്ടില്ല. ഒരു ആഴ്ച കൊണ്ടുള്ള പ്രണയം എന്ന് വേണമെങ്കിൽ പറയാം. മെയ് 8 ന് ദുബായിൽ വച്ചിട്ടാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. അതിനുമുൻപ് ഗോൾഡൻ വിസയെ കുറിച്ച് നമ്മൾ സംസാരിച്ചിട്ടുണ്ട്.

ഈ ഫംഗ്ഷന്റെ അന്ന് നമ്മൾ തമ്മിൽ ഒരു ചെറിയ ക്ലാഷ് ഉണ്ടായി. ഇക്ക എന്നോട് ചൂടായി. എന്തിനാണ് എന്നോട് ചൂടായത് എന്ന് എനിക്ക് അറിയില്ല. ഞാൻ പോകുന്നതിന്റെ അന്ന് നേരിട്ട് കണ്ട് എന്താണ് തെറ്റിദ്ധാരണ വന്നത് എന്ന് ക്ലിയർ ചെയ്തു പോകാം എന്ന് വിചാരിച്ചു. അത് ക്ലിയർ ചെയ്യാൻ പോയപ്പോഴാണ് എനിക്ക് ഒരു ബഹുമാനം ചെറിയ ഇഷ്ടം ഒക്കെ ഉണ്ടാകുന്നത്.

ഇത്രയും വലിയ പൊസിഷനിൽ നിൽക്കുന്ന ആള് എല്ലാം തുറന്ന് പറയുന്ന ആളാണ് അങ്ങനെയാണ് ബഹുമാനം തോന്നിയത് എന്നും ഷംന പറയുന്നു. ഞങ്ങൾ തമ്മിൽ അങ്ങനെ സെലിബ്രിറ്റി ആണെന്ന ചിന്ത ഒന്നുമില്ല. പിന്നെ ഞാൻ ബിസിനെസ്സ് ഫീൽഡിൽ നിൽക്കുന്ന ആളാണ്.

നല്ലൊരു കോംപെറ്റിഷൻ ഉള്ള ഫീൽഡാണ്. ഞാൻ ഫൈറ്റ് ചെയ്തിട്ടാണ് ഇവിടെ വരെ എത്തിയത്. അന്നൊക്കെ ആരെടാ എന്ന് ചോദിച്ചാൽ, എന്തെടാ എന്ന് ചോദിയ്ക്കാൻ ഉള്ള ധൈര്യം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ഞാൻ റെസ്‌പോണ്ട് ചെയ്താൽ വരുന്നത് ഷംനയുടെ പേര് കൂടിയാകും. അതുകൊണ്ട് ഞാൻ സൈലന്റാണ്.ആരെന്തുപറഞ്ഞാലും ഞാൻ മിണ്ടാറില്ല

ഞാൻ രാവിലെ ജോലിക്ക് പോയി കഴിഞ്ഞാൽ എനിക്ക് ബിസിനെസ്സ് തിരക്കുകൾ മാത്രമായിരിക്കും. എന്നാൽ അതെല്ലാം അറിഞ്ഞു, മനസിലാക്കി നിൽക്കുന്ന ആളാണ് ഷംന. പിന്നെ ആർട്ടിസ്റ്റുകൾ പൊതുവെ വീട്ടിൽ ഇരിക്കാത്ത ആളുകൾ ആണ്.

അവർ തിരക്കുകളുടെ ലോകത്തുനിന്നും വന്ന ആളുകൾ ആണ്. പക്ഷെ ഷംനയെ സംബന്ധിച്ചി ടത്തോളം എനിക്ക് ഇത് വലിയ ഭാഗ്യമാണ്, കാരണം എന്നെ നല്ല രീതിയിൽ പിന്തുണയ്ക്കുന്ന ആൾ ആണ്.

Also Read
ആദ്യ വിവാഹം പരാജയം, രണ്ടാമത്തെ വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക്, അര്‍ച്ചനയുടെ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറല്‍

Advertisement