മീരാ ജാസ്മിന്റെ കരിയർ ഇല്ലാതാക്കിയത് പ്രണയം, അഹങ്കാരിയായ നടി എന്നായിരുന്നു പലരും മീരയെ കുറിച്ച് പറഞ്ഞത്: ചെയ്യാർ ബാലുവിന്റെ വെളിപ്പെടുത്തൽ

12231

മലയാള സിനിമയുടെ ക്ലാസിക് ഡയറക്ടർ എ കെ ലോഹിതദാസിന്റെ സൂത്രധാരൻ എന്ന ചിത്രിൽ കൂടി മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപിന്റെ നായിക ആയി സിനിമാ അഭിനയ രംഗത്ത് എത്തി തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നടിയായി മാറിയാ താരമാണ് മലയാളികളുടെ പ്രിയപ്പെട്ട നടി മീരാ ജാസ്മിൻ. മികച്ച നടിക്കുള്ള കേരള സംസ്ഥാന സർക്കാർ പുരസ്‌കാരം അടക്കം നിരവധി അവാർഡുകൾ വരെ നേടിയെടുക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

മലയാളത്തിന് പുറമേ തെന്നിന്ത്യയിലെ വിവിധ ഭാഷകളിൽ നിരവധി ചിത്രങ്ങളിൽ മീര ജാസ്മിൻ അഭിനയിച്ചിട്ടുണ്ട്. ഏറെ നാളുകളായി സിനിമയിൽ നിന്നും വിട്ടു നിന്ന താരം ഇപ്പോൾ വീണ്ടും അഭിനയ രംഗത്തേക്ക് തിരികെ എത്തിയിരിക്കുകയാണ്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജയറാമിന്റെ നായികയായി മകൾ എന്ന ചിത്രത്തിലൂടെയാണ് ആറ് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മീര ജാസ്മിൻ. തിരിച്ച് വരവ് നടത്തിയത്.

Advertisements

Also Read
ആദ്യ വിവാഹം പരാജയം, രണ്ടാമത്തെ വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക്, അര്‍ച്ചനയുടെ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറല്‍

അതേ സമയം മീര ജാസ്മിൻ സിനിമാ മേഖലയിൽ നിന്നും ഏറെ നാൾ വിട്ടുനിന്നതിന് കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് പ്രമുഖ തമിഴ് സിനിമാ നിരൂപകനും മാധ്യമപ്രവർത്തകനുമായ ചെയ്യാർ ബാലു ഇപ്പോൾ. 2000 ന്റെ തുടക്കത്തിൽ മലയാള സിനിമകളിൽ ഹിറ്റുകൾ സൃഷ്ടിച്ച മീര പിന്നീട് തമിഴിലും തെലുങ്കിലും കന്നഡയിലും ഒരുപോലെ തിളങ്ങിയിരുന്നു. ഒരു സമയത്ത് മലയാള സിനിമളെക്കാൾ കൂടുതൽ മീര അഭിനയിച്ചത് തമിഴ്, തെലുങ്ക് സിനിമകളിൽ ആയിരുന്നു. എന്നാൽ പെട്ടെന്ന് തെന്നിന്ത്യയിലെ തിരക്കുള്ള താരം സിനിമകളിൽ നിന്ന് അകലുകയും ഏറെകാലം വിട്ടു നിൽക്കുക യും ചെയ്തു.

കരിയർ ഗ്രാഫ് ഉയർന്നു നിന്ന നടിയെ സിനിമകളിൽ കാണാതായതും കരിയറിൽ പ്രശ്‌നങ്ങൾ ബാധിച്ചതിനും കാരണം പ്രണയമാണ് എന്നാണ് ചെയ്യാർ ബാലു പറയുന്നത്. ആഗയം തമിഴ് എന്ന ചാനലിനോട് സംസാരിക്കുകയായിരുന്നു ചെയ്യാർ ബാലു. സണ്ടക്കോഴി എന്ന സിനിമയിൽ നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന കഥാപാത്രമായാണ് മീര അഭിനയിച്ചത്. സണ്ടക്കോഴി 2 വിൽ കീർത്തി സുരേഷിനെ നായികയാക്കി എങ്കിലും ആ സിനിമാ ശ്രദ്ധിക്കപ്പെട്ടില്ല.

ആയുധ എഴുത്ത് എന്ന സിനിമയ്ക്ക് ശേഷം തെന്നിന്ത്യൻ സിനിമകളിൽ മീരയ്ക്ക് തിരക്കായിമാറി. കരിയർ ഗ്രാഫ് ഉയർന്നു നിൽക്കുന്ന സമയത്ത് താരത്തെ ഒരു ഘട്ടത്തിൽ കാണാതായി. ഇതിന് കാരണം പ്രണയമാണ് എന്നാണ് ചെയ്യാർ ബാലു പറയുന്നത്. മീരയുടെ പ്രണയത്തെ കുറിച്ചുള്ള ഗോസിപ്പുകൾ അന്ന് വന്നിരുന്നു. മീര ഇക്കാര്യം അന്ന് സമ്മതിക്കുകയും ചെയ്തു.

എന്നാൽ പിന്നീട് ഇരുവരും പിരിഞ്ഞു. ഇതിന് ശേഷമാണ് കരിയറിൽ പ്രശനങ്ങൾ തുടങ്ങുന്നത്. മലയാളത്തിൽ ഒരു പടം കമ്മിറ്റ് ചെയ്തിട്ട് തമിഴിൽ വന്ന് അഭിനയിക്കുകയും തമിഴിൽ ഒരു പടത്തിൽ ഒപ്പു വെച്ച് കന്നഡയിൽ പോയി അഭിനയിക്കുകയും ചെയ്യും. ഇത് മീരയുടെ കരിയറിനെ സാരമായി ബാധിച്ചു എന്നും ചെയ്യാർ ബാലു പറയുന്നു.

അഹങ്കാരിയായ നടി എന്നായിരുന്നു പലരും മീരയെ കുറിച്ച് പറഞ്ഞത്. മാനസികമായി തളരുകയും ഒന്നിലും താൽപര്യം കാണിക്കാതെയുമായി. ഇതിനിടെ ദുബായിലെ എഞ്ചിനീയർ അനിൽ ജോണിനെ വിവാഹം ചെയ്തു. ഇതിന് ശേഷം എല്ലാവരും മീരയെ മറന്നിരുന്നു. അപ്പോഴാണ് മകൾ എന്ന സിനിമയിലൂടെ മീര തിരിച്ചെത്തിയത്. ടെസ്റ്റ് ആണ് മീര ജാസ്മിന്റെ പുറത്തിറങ്ങാൻ ഈരിക്കുന്ന തമിഴ് സിനിമ.

മലയാളത്തിൽ ക്യൂൻ എലിസബത്ത് എന്ന സിനിമയാണ് മീര നായികയായി റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നരേൻ ആണ് നായകൻ ആയി എത്തുന്നത്.

Also Read
താഴേക്കിടയിൽ നിന്നും വന്ന ആളാണ് ഞാൻ, ഇപ്പോഴാണ് ഈ ഒരു ലെവലിലേക്ക് എത്തിയത്, ഷംന നല്ല രീതിയിൽ പിന്തുണയ്ക്കുന്നുണ്ട്: നടി ഷംന കാസിനിമന്റെ ഭർത്താവ് ഷാനിദ്

Advertisement