എന്നെപോലെ ആണ് പൂർണിമ പക്ഷെ മറ്റെയാൾ അങ്ങനെയല്ല, ഡൽഹിയിൽ ഒക്കെ പഠിച്ചതല്ലേ: മരുമക്കളെ കുറിച്ച് മല്ലികാ സുകുമാരൻ പറഞ്ഞത്

6161

അന്തരിച്ച മഹാനടൻ സുകുമാരന്റെ മക്കളായ ഇന്ദ്രജിത്തും പ്രിഥ്വിരാജും മലയാള സിനിമയിലെ യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയരാണ്. യൂത്ത് ഐക്കൺ എന്നറിയപ്പെടുന്ന പ്രിഥ്വിരാജ് മലയാള സിനിമയുടെ ഒരു ബ്രാൻഡ് അംബാസിഡർ ആണ്.

അതേ സമയം ഇന്ദ്രജിത്തിനോട് അഭിനയത്തിന്റെ കാര്യത്തിൽ കിടപിടിക്കാൻ മലയാള സിനിമയിൽ യുവ താരങ്ങൾ വളരെ കുറവാണ്. ഇന്ദ്രജിത്തിന്റെ ഭാര്യയായ പൂർണിമയും പൃഥ്വിയുടെ ഭാര്യയായ സുപ്രിയയും സിനിമ മേഖലയിൽ തന്നെയാണ് ജോലി ചെയുന്നത്.

Advertisements

പൂർണിമ ഒരു കോസ്റ്റും ഡിസൈനർ ആണ് സുപ്രിയ സിനിമ നിർമ്മാതാവുമാണ്. മുമ്പ് ഒരിക്കൽ അമൃത ചാനലിൽ നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചൻ എന്ന പ്രോഗ്രാമിൽ മല്ലിക സുകുമാരൻ മരുമക്കളെ കുറിച്ചു തുറന്നു പറഞ്ഞിരുന്നു.

Also Read
ആദ്യ വിവാഹം പരാജയം, രണ്ടാമത്തെ വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക്, അര്‍ച്ചനയുടെ പുതിയ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറല്‍

മല്ലികാ സുകുമാരന്റെ വാക്കുകൾ ഇങ്ങനെ;

ഞാനും ഇന്ദ്രനും ആരെയെങ്കിലും കണ്ടാൽ അര മണിക്കൂർ ചിലക്കും. സുകുവേട്ടനും നമ്മുടെ ഇളയ മോനും അഹ് ഓ അതേ ഇങ്ങനെയുള്ള വാക്കുകൾ മാത്രമേ പറയു. പൂർണിമ എന്നെപോലെയാണ് ആരു വന്നാലും നന്നായി വർത്തമാനം പറയും.

എനിക്ക് ഒരു മ്യുസിക്ക് ക്ലബ് ഉണ്ട്, അതിന്റെ പ്രോഗ്രാം ഒരു ദിവസം കൊച്ചിയിൽ നടന്നപ്പോൾ ഞാൻ അവരെ പൂർണിമയുടെ വീട്ടിൽ കൊണ്ട് പോയി. അവളുടെ സംസാരം കേട്ടിട്ട് അവർ പറഞ്ഞു അയ്യോ ചേച്ചിയെ പോലെ തന്നെയാ അല്ലെ മൂത്ത മരുമകൾ. നേരത്തെ പരിചയം ഉള്ള പോലെയാണ് സംസാരം ഒക്കെ.

മറ്റേയാള് ഒറ്റക്ക് ഡൽഹിയിൽ ഒക്കെ ജീവിച്ചു വളർന്ന ഒരാളല്ലേ. ഒരു ദിവസം കണ്ടു പരിചയപെട്ടു അടുത്ത ദിവസം മാത്രമേ സംസാരം സ്റ്റാർട്ട് ചെയുകയുള്ളൂ. അത് വരെ ഒരു സ്റ്റാർട്ടിങ് ട്രബിൾ ഉണ്ട്. സുപ്രിയയും രാജുവിനെ പോലെയാണ്. രണ്ടാമത്തെ ദിവസം കൂടെ കാണുകയാണെങ്കിൽ കുറച്ചു കൂടെ മെച്ചപ്പെട്ടു വരും.

ശരിക്കും ഒരു മൂന്ന് നാലു ദിവസം പിടിക്കും സംസാരം ഒന്ന് ശെരിയായി വരാൻ. ഇന്ദ്രനും പൂർണി മയും നല്ല പോലെ സംസാരിക്കും. രാജുവിനെ കോംപൻസേറ്റ് ചെയ്യാൻ സുപ്രിയയെ കുറച്ചു കൂടെ സ്‌ക്രൂ ചെയ്യണം എന്നും മല്ലികാ സുകുമാരൻ പറയുന്നു.

Also Read
താഴേക്കിടയിൽ നിന്നും വന്ന ആളാണ് ഞാൻ, ഇപ്പോഴാണ് ഈ ഒരു ലെവലിലേക്ക് എത്തിയത്, ഷംന നല്ല രീതിയിൽ പിന്തുണയ്ക്കുന്നുണ്ട്: നടി ഷംന കാസിനിമന്റെ ഭർത്താവ് ഷാനിദ്

Advertisement