തുടക്കകാലത്ത് എന്റെ ഒപ്പം അഭിനയിക്കാൻ ആ മുൻനിര നായികമാർ ആരും തയ്യാറായിരുന്നില്ല: താൻ നേരിട്ട മോശം അനുഭവത്തെ കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞത്

225

മിമിക്രി രംഗത്തുനിന്നും സിനിമയിലെത്തി മലയാളികളുടെ പ്രിയപ്പെട്ട നടനായിമാറിയ താരമാണ് സുരാജ് വെഞ്ഞാറമ്മൂട്. ആദ്യം ചെറിയ ചെറിയ വേഷങ്ങളിലും പിന്നീട് ഹാസ്യ നടനായും അഭിനയിച്ച സുരാജ് വളരെ പ്പെട്ടെന്നാണ് തന്റെ അഭിനയ മികവ് മലയാളിക്ക് കാണിച്ച് കൊടുത്തത്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം വരെ സ്വന്തമാക്കിയ അദ്ദേഹം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ സാന്നിധ്യമാണ്. ചെറിയ ഹാസ്യ വേഷങ്ങളിലൂടെ എത്തി പിന്നാട് സ്വഭാവ നടനായും നായകനായും മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തികഴിഞ്ഞു സുരാജ് വെഞ്ഞാമ്മൂട്.

Advertisements

സുരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആയിരുന്നു. അതേസമയം അടുത്തിടെ സിനിമയിലെ തുടക്കകാലത്തെ തിക്താനുഭവങ്ങളെ കുറിച്ച് സുരാജ് തുറന്നു പറഞ്ഞിരുന്നു. ആദ്യ കാലത്ത് തന്റെ നായികയായി അഭിനയിക്കാൻ മലയാളത്തിലെ ചില മുൻനിര നായികമാരും തയ്യാറായിരുന്നില്ല.

Also Read
എന്നെക്കൊണ്ട് ആ കഥാപാത്രം ചെയ്യിപ്പിക്കുന്നത് അബദ്ധമാണെന്നും എക്‌സ്പീരിയന്‍സ് ഇല്ലെന്നും എംടി തുറന്നടിച്ച് പറഞ്ഞു, അതുകേട്ടപ്പോള്‍ തകര്‍ന്നുപോയി, അനുഭവം തുറന്നുപറഞ്ഞ് ദേവന്‍

അതെനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. കാരണം ഞാൻ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല. പേരറിയാത്തവർ എന്ന ചിത്രത്തിലൂടെ സുരാജിനെ തേടി ദേശീയ അവാർഡ് വന്നപ്പോൾ സുരാജിന് എങ്ങനെ അവാർഡ് കിട്ടിയെന്ന് കരുതിയിരുന്നവരും അന്നുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. അതേക്കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകൾ സുരാജ് ഇന്നും ഓർക്കുന്നു.

ഡേയ് ഈ ദേശീയ അവാർഡിന് വിലയുണ്ട് കേട്ടാ. ഇത് സത്യസന്ധമായ ദേശീയ അവാർഡാണ്. നീ അഭിനയിച്ചതിന് ആണ് അത് നിന്ക്ക് കിട്ടിയത്. നിനക്ക് മലയാളം പോലും ശരിക്കും അറിയില്ല പിന്നെ ഏത് ഭാഷയിൽ അവരുടെ എടുത്ത് പോയി വിലപേശും അതുകൊണ്ട് കാശ് കൊടുത്ത് വാങ്ങിക്കാൻ പറ്റിലല്ലോ എന്ന്.

എന്നാൽ ആക്ഷൻ ഹീറോ ബിജു ഇറങ്ങിയതോടെ പലരുടേയും സംശയം മാറി. അതുവരെ ചിരിപ്പിച്ച സുരാജ് മലയാളിയെ കരയിപ്പിച്ചു. അങ്ങനെയിരുന്നപ്പോഴാണ് ആക്ഷൻ ഹീറോ ബിജു വരുന്നത്. അത് കണ്ടതോടെ പ്രേക്ഷകർ പറഞ്ഞു സുരാജിന് ദേശീയ പുരസ്‌കാരം വെറുതെ കിട്ടിയതല്ലെന്ന്.

അത് എനിക്ക് ഏറെ സന്തോഷം നൽകി. പുതിയ ഉത്തരവാദിത്തവും. അതിന് ശേഷം നല്ല കുറേ ക്യാരക്ടർ റോളുകൾ ചെയ്യാനായി എന്നും സുരാജ് വ്യക്തമാക്കുന്നു. സിനിമയിൽ നല്ല തിരക്കാണ് എങ്കിലും കുടുംബവുമൊത്ത് സമയം ചിലവഴിക്കാനും താരം ശ്രദ്ധിക്കാറുണ്ട്.

സുരാജിനും ഭാര്യ സുപ്രിയയ്ക്കും മൂന്ന് മക്കളാണുള്ളത്. രണ്ട് ആണും ഒരു പെണ്ണും. മൂത്ത മകൻ കാശിനാഥനും രണ്ടാമത്തെ മകൻ വാസുദേവും ഇളയകുട്ടി ഹൃദ്യയുമാണ്. എറണാകുളത്ത് സ്‌കൈലൈൻ ഫ്‌ളാറ്റിലാണ് സുരാജും കുടുംബവും താമസിക്കുന്നത്.

Also Read
എന്നെപോലെ ആണ് പൂർണിമ പക്ഷെ മറ്റെയാൾ അങ്ങനെയല്ല, ഡൽഹിയിൽ ഒക്കെ പഠിച്ചതല്ലേ: മരുമക്കളെ കുറിച്ച് മല്ലികാ സുകുമാരൻ പറഞ്ഞത്

Advertisement