സീരിയലുകളില്‍ വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് അപ്‌സര. സ്വാന്തനം എന്ന പരമ്പരയില്‍ ജയന്തിയായി എത്തിയതോടെയാണ് താരം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോള്‍ മലയാളം ബിഗ് ബോസിലെ മത്സരാര്‍ത്ഥി കൂടിയാണ് അപ്‌സര.
മികച്ച ഒരു മത്സരാര്‍ത്ഥി കൂടിയാണ് താരം. ഇപ്പോള്‍ ബിഗ് ബോസില്‍ വെച്ച് തന്റെ ആദ്യം പ്രണയത്തെ കുറിച്ചാണ് നടി പറയുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോഴായിരുന്നു ആ പ്രണയം. അന്ന് പുള്ളിയുടെ അച്ഛന്‍ ഇലക്ഷന് മത്സരിച്ചിരുന്നു.
അതിന് ചിലവ് ചോദിച്ചപ്പോള്‍ എന്റെ ബാഗില്‍ ഇട്ടിട്ടുണ്ട് എന്ന് പറഞ്ഞു. പോയി നോക്കിയപ്പോള്‍ 5 രൂപയുടെ 5 മഞ്ചാണ്. അതിന്റെ കവര്‍ ഇപ്പോഴും തന്റെ കയ്യില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നും അപ്‌സര പറഞ്ഞു.
ബസ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ഒരു ലവ് ലെറ്റര്‍ കൊണ്ടുതന്നുു. മറുപടിക്കും ചോദിച്ചു. ഞാനും ചേച്ചിയും ഒരുമിച്ചു പോകുമ്പോള്‍ പുള്ളി എന്നോട് മറുപടി ചോദിച്ചു , ഞാന്‍ ഒന്നും മിണ്ടാതെ പോയെങ്കിലും അദ്ദേഹം എന്നെ നോക്കി നില്‍ക്കുകയായിരുന്നു.
പിന്നീട് ഞാന്‍ തിരിഞ്ഞുനോക്കി ചിരിച്ചു . ഇതോടെ ഞങ്ങള്‍ പ്രണയത്തിലായി . കുറച്ചു കാലം മുന്നോട്ടു പോയെങ്കിലും പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ ആള് മറ്റൊരു സ്‌കൂളിലേക്ക് പോയി. പിന്നീട് എന്നെ കാണാന്‍ വരികയോ വിളിക്കുകയോ ഒന്നും ചെയ്തില്ല. പിന്നീട് ഞാന്‍ അറിഞ്ഞത് അദ്ദേഹത്തിന് അവിടെ മറ്റൊരു ലൈന്‍ സെറ്റ് ആയെന്ന്. ഞാനും പത്താം ക്ലാസ് കഴിഞ്ഞ് അതേ സ്‌കൂള്‍ തന്നെ പോയി. അവിടുന്ന് വീണ്ടും എന്റെ പുറകെ നടന്നു അദ്ദേഹം, ക്ഷമിക്കണം തെറ്റ് പറ്റിപ്പോയെന്ന് പറഞ്ഞു.
ആദ്യം ഞാന്‍ മൈന്‍ഡ് ആക്കില്ല , പക്ഷേ എവിടെ പോയാലും എന്റെ പുറകെ വരാന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹം കുറെ റമ്പൂട്ടാനും കൊണ്ട് എന്റെ അടുത്ത് വന്ന് അവസാനം ഞാന്‍ അതില്‍ വീണു നടി പറഞ്ഞു. അതേസമയം റമ്പൂട്ടാന്‍ നട്ട് ഇന്നിപ്പോള്‍ നാല് മരം തന്റെ വീട്ടിലുണ്ടെന്നും തമാശ രൂപേണ അപ്‌സര പറഞ്ഞു.