സിംഗിള്‍ പാരന്റ് എന്ന ടാഗില്‍ താത്പര്യമില്ല, മകളെ വളര്‍ത്തുന്നത് ഞങ്ങള്‍ രണ്ടുപേരും ഒന്നിച്ച്; ആര്യ പറയുന്നു

801

മലയാളികളായ മിനിസ്‌ക്രീന്‍ ബിഗ്സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമര്‍ശനങ്ങളാണ് ലഭിച്ചത്.

Advertisements

തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങി നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു.

Also Read: കാത്തിരിക്കാന്‍ വയ്യ, വേഗം വരൂ, അമ്മയാവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയുമായി ഇല്യാന ഡിക്രൂസ, കുഞ്ഞിന്റെ പിതാവ് ആരാണെന്ന് ആവര്‍ത്തിച്ച് ചോദിച്ച് സോഷ്യല്‍മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം തന്റെ ആരാധകര്‍ക്ക് ആയി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളെ കുറിച്ച് സംസാരിക്കുകയാണ് ആര്യ. മകളുടെ കാര്യത്തില്‍ അവളുടെ പിതാവും താനും ഒരുപോലെയാണ് പ്രാധാന്യം നല്‍കുന്നതെന്ന് ആര്യ പറയുന്നു.

തനിക്ക് സിംഗിള്‍ പാരന്റ് എന്ന ടാഗിലേക്ക് മാറാന്‍ താത്പര്യമില്ല. അത് താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഫിസിക്കലി മകള്‍ തനിക്ക് ഒപ്പമാണെന്നും എന്നാല്‍ അവളുടെ എല്ലാ കാര്യത്തിലും തീരുമാനമെടുക്കാന്‍ തന്റെ ആദ്യ ഭര്‍ത്താവ് രോഹിത്തും ഒപ്പമുണ്ടാവാറുണ്ടെന്ന് ആര്യ പറയുന്നു.

Also Read: കാത്തിരിക്കാന്‍ വയ്യ, വേഗം വരൂ, അമ്മയാവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയുമായി ഇല്യാന ഡിക്രൂസ, കുഞ്ഞിന്റെ പിതാവ് ആരാണെന്ന് ആവര്‍ത്തിച്ച് ചോദിച്ച് സോഷ്യല്‍മീഡിയ

ലീഗലി പറയുമ്പോള്‍ താന്‍ സിംഗിള്‍ മദറാണ്. എന്നാല്‍ മകള്‍ റോയയ്ക്ക് വേണ്ടി തങ്ങള്‍ രണ്ടാളും ഒരുപോലെയാണ് നില്‍ക്കുന്നതെന്നും മകളെ നോക്കുന്നത് തന്റെ അമ്മയാണെന്നും കൂടുതല്‍ സമയവും അവള്‍ അമ്മയ്‌ക്കൊപ്പമായിരിക്കുമെന്നും ആര്യ പറയുന്നു.

Advertisement