എന്നെപ്പറ്റി വിക്കിപീഡിയയില്‍ കുറിച്ച് വെച്ചത് തെറ്റായ കാര്യം, ഞാന്‍ ദുല്‍ഖറിന്റെ പടം ഒരിക്കലും നിരസിച്ചിട്ടില്ല, തുറന്ന് പറഞ്ഞ് അഹാന കൃഷ്ണ

472

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

Advertisements

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Also Read: പ്രണയവിവാഹം, പക്ഷേ പരാജയം, വിവാഹമോചനത്തെ കുറിച്ച് പുറത്ത് പറയാത്തത് അച്ഛനെയും അമ്മയെയും ഓര്‍ത്ത്, വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്

സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ വിക്കിപീഡിയയില്‍ തന്നെ പറ്റി എഴുതിയ ഒരു തെറ്റായ കാര്യത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം.

വിക്കി പീഡിയയില്‍ താന്‍ ദുല്‍ഖര്‍ സല്‍മാന്റെ ചിത്രം നിരസിച്ചിട്ടുണ്ടെന്ന് കാണിക്കുന്നത് ഒരു തെറ്റായ കാര്യമാണ്. അതില്‍ സത്യമില്ലെന്നും ദുല്‍ഖറിന്റെ ഏത് പടമാണ് താന്‍ ചെയ്യാതെ ഒഴിവാക്കിയതെന്ന് അറിയില്ലെന്നും അഹാന പറയുന്നു.

Also Read: ആരും ഉപദേശിക്കാന്‍ വരണ്ട്, നിലപാട് വ്യക്തമാക്കി സെറീനയും റെനീഷയും, ബിഗ് ബോസ് ഹൗസില്‍ ഉറ്റസുഹൃത്തുക്കള്‍ തമ്മില്‍ പൊരിഞ്ഞ അടി

ഒരാളുടെ കരിയര്‍ കാണിക്കുന്ന സ്ഥലത്ത് തെറ്റായ കാര്യമാണ് വിക്കി പീഡിയ എഴുതിയത്. ഇത് താന്‍ പോലും അറിയാത്ത കാര്യമാണെന്നും ഇങ്ങനെ സത്യമല്ലാത്ത കാര്യം എഴുതി വെച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടി താന്‍ വിക്കിപീഡിയയ്ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നും അഹാന പറയുന്നു.

Advertisement