വിവാഹം കഴിഞ്ഞ് രണ്ട് ദിവസം, സന്തോഷവാര്‍ത്തയുമായി ആര്യ അനില്‍, പുതിയ ജീവിതം വലിയ ഒരു സര്‍പ്രൈസിനൊപ്പം ആരംഭിക്കുന്നുവെന്ന് താരം

59

മലയാള ടെലിവിഷന്‍ സീരിയല്‍ താരം ആര്യ അനിലിന്റെ വിവാഹമായിരുന്നു രണ്ടുദിവസം മുമ്പ്. ശരത്താണ് ആര്യയുടെ ഭര്‍ത്താവ്. വെഡ്ഡിങ് ഫോട്ടോഗ്രാഫറും വെഡ്ഡിങ് കമ്പനി ഉടമയുമാണ് ശരത്ത്. മാര്‍ച്ച് 28നായിരുന്നു വിവാഹം.

Advertisements

ആര്യയുടെയും ശരത്തിന്റെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ആര്യ തന്നെയാണ് ഇന്‍സറ്റഗ്രാം യൂട്യൂബ്് ചാനലിലൂടെ ഇതെല്ലാം ആരാധകരുമായി പങ്കുവെച്ചത്.

Also Read:ആ വീട് വിട്ടിറങ്ങുമ്പോള്‍ കൈയ്യും 250 രൂപ മാത്രം, ആത്മഹത്യക്ക് വരെ ശ്രമിച്ചിട്ടുണ്ട്, വേദനിപ്പിക്കുന്ന ജീവിതാനുഭവം പങ്കുവെച്ച് അപ്‌സര

ഇപ്പോഴിതാ വിവാഹശേഷം ഒരു സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് ആര്യ. തന്റെ യൂട്യൂബ് ചാനലിന്റെ സബ്‌സ്‌ക്രൈബേഴ്‌സ് കൂടിയെന്നാണ് ആര്യ പറയുന്നത്. വിവാഹവിശേഷങ്ങള്‍ പങ്കുവെച്ചതോടെയാണ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടിയത്.

100k സബ്‌സ്‌ക്രൈബേഴ്‌സിനെ കിട്ടിയെന്നാണ് ആര്യ പറയുന്നത്. പുതിയ ജീവിതം വലിയ ഒരു സര്‍പ്രൈസിനൊപ്പം ആരംഭിക്കുന്നുവെന്നും ഒരു സര്‍പ്രൈസിന് എല്ലാ യൂട്യൂബ് കുടുംബാംഗങ്ങള്‍ക്കും നന്ദി എന്നുമായിരുന്നു സന്തോഷ വാര്‍ പങ്കുവെച്ചുകൊണ്ട് ആര്യ കുറിച്ചത്.

Also Read:എതിരാളികള്‍ വന്നിട്ടും പതറാതെ പ്രേമലു, 50ാം ദിവസത്തിലും പ്രദര്‍ശനം 381 തിയ്യേറ്ററുകളില്‍, നേടിയത് 130കോടി

ആര്യ അനില്‍ സീരിയല്‍ രംഗത്തെക്ക് എത്തിയത് മുറ്റത്തെ മുല്ല എന്ന പരമ്പരയിലൂടെയായിരുന്നു. നിലവില്‍ സ്വയംവരം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. ശാരിക എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

Advertisement