ആ വീട് വിട്ടിറങ്ങുമ്പോള്‍ കൈയ്യും 250 രൂപ മാത്രം, ആത്മഹത്യക്ക് വരെ ശ്രമിച്ചിട്ടുണ്ട്, വേദനിപ്പിക്കുന്ന ജീവിതാനുഭവം പങ്കുവെച്ച് അപ്‌സര

100

ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന ഹിറ്റ് സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി അപ്‌സര. മലയാളികളുടെ പ്രിയപ്പെട്ട സീരിയല്‍ നടി അപ്‌സരയും സംവിധായകന്‍ ആല്‍ബിയും വിവാഹിതരാവുന്നത് കഴിഞ്ഞ നവംബറില്‍ ആയിരുന്നു .

Advertisements

ഒരുമിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്ന താരങ്ങള്‍ ഇഷ്ടത്തില്‍ ആവുകയായിരുന്നു. തുടക്കത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് ഉണ്ടായിരുന്നെങ്കിലും പിന്നീട് അവര്‍ സമ്മതിച്ചു. ശേഷം ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് താരങ്ങള്‍ കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചത്.

Also Read:എതിരാളികള്‍ വന്നിട്ടും പതറാതെ പ്രേമലു, 50ാം ദിവസത്തിലും പ്രദര്‍ശനം 381 തിയ്യേറ്ററുകളില്‍, നേടിയത് 130കോടി

കൈരളി ടിവിയിലെ പ്രോഗ്രാം ഡയറക്ടറാണ് ആല്‍ബി. കൈരളിയില്‍ വെച്ചുള്ള പരിചയമാണ് പ്രണയത്തിലേക്ക് എത്തിയത്. യൂട്യൂബിലും മറ്റ് സോഷ്യല്‍മീഡിയയിലുമെല്ലാം സജീവമാണ് താരദമ്പതികള്‍. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയിരിക്കുകയാണിപ്പോള്‍ അപ്സര.

ഇപ്പോഴിതാ ഷോയിലെ ടാസ്‌കിന്റൈ ഭാഗമായി സംസാരിക്കവെ തന്റെ ആദ്യ വിവാഹത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും തുറന്ന് സംസാരിക്കുകയാണ് താരം. തന്റെ ഇഷ്ടത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നുവെന്നും ആ ഇഷ്ടം സ്വന്തമാക്കാനായി താന്‍ വീട്ടുകാരെ ഒത്തിരി വെറുപ്പിച്ചിരുന്നുവെന്നും അപ്‌സര പറയുന്നു.

Also Read:ചില കഥാപാത്രങ്ങളൊക്കെ മമ്മൂട്ടി ചെയ്താലേ വെടിപ്പാകൂ, അതിലേക്കൊന്നും മോഹന്‍ലാലിനെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല, തുറന്നുപറഞ്ഞ് ഭദ്രന്‍

താന്‍ എല്ലാം സഹിച്ച് അവിടേക്ക് പോയി. പിന്നീട് കുറച്ച് സമയമെടുത്താണ് മനസ്സിലായത് ആ തീരുമാനം തെറ്റായിരുന്നുവെന്ന് എന്നും അപ്പോള്‍ തനിക്ക് 21 വയസ്സായിരുന്നു പ്രായമെന്നും ആ വീട് വിട്ടിറങ്ങിയപ്പോള്‍ താന്‍ തനിച്ചായിരുന്നുവെന്നും 250 രൂപ മാത്രമേ അക്കൗണ്ടിലുണ്ടായിരുന്നുവെന്നും ആത്മഹത്യക്ക് വരെ ശ്രമിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

Advertisement