റിലീസ് ദിവസം ആടുജീവിതം നേടിയത് കോടികള്‍, കണക്കുകള്‍ പുറത്തുവിട്ട് പൃഥ്വിരാജ്

74

രണ്ട് ദിവസം മുമ്പാണ് മലയാള സിനിമയിലെ സൂപ്പര്‍താരം പൃഥ്വിരാജ് നായകനായി എത്തിയ ആടുജീവിതം തിയ്യേറ്ററുകളിലെത്തിയത്. പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisements

യഥാര്‍ത്ഥ ജീവിത കഥയാണ് ബെന്യാമിന്‍ തന്റെ നോവലിലൂടെ പറഞ്ഞത്. മരുഭൂമിയില്‍ അകപ്പെട്ടുപോയ നജീബ് എന്ന മനുഷ്യന്റെ കഥയാണ് ഇതില്‍ വരച്ചുകാട്ടിയത്. ഇത് ബ്ലെസി എന്ന സംവിധായകന്‍ സിനിമയാക്കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയായിരുന്നു.

Also Read:ജയറാമിന് പകരം ആ സിനിമയില്‍ നായകനാവേണ്ടിയിരുന്നത് മോഹന്‍ലാല്‍, കഥയും മറ്റൊന്നായിരുന്നു, വെളിപ്പെടുത്തലുമായി കമല്‍

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജും ബ്ലെസിയും ചേര്‍ന്ന് സിനിമ ഒരുക്കിയിരിക്കുന്നത്. ചിത്രം കണ്ടവരെല്ലാം മികച്ച അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പറയുന്നത്. പൃഥ്വിരാജിന്റെ എക്കാലത്തെയും മികച്ച ഓപ്പണിംഗ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

ഇപ്പോഴിതാ ആഗോള തലത്തില്‍ റിലീസിന് ചിത്രം നേടിയ കളക്ഷന്റെ കണക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. റിലീസ് ദിവസം 16.7 കോടി രൂപയാണ് ആഗോള തലത്തില്‍ ചിത്രം നേടിയിരിക്കുന്നതെന്ന് പൃഥ്വിരാജ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു.

Also Read:ചില കഥാപാത്രങ്ങളൊക്കെ മമ്മൂട്ടി ചെയ്താലേ വെടിപ്പാകൂ, അതിലേക്കൊന്നും മോഹന്‍ലാലിനെ സങ്കല്‍പ്പിക്കാന്‍ പോലും പറ്റില്ല, തുറന്നുപറഞ്ഞ് ഭദ്രന്‍

2024 ല്‍ തെന്നിന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിയ രണ്ട് ചിത്രങ്ങളാണ് നിലവില്‍ ആടുജീവിതത്തിന് മുന്നിലുള്ളത്. മഹേഷ് ബാബു നായകനായി എത്തിയ ഗുണ്ടൂര്‍കാരവും തേജസ്സജ്ജയുടെ ഹനുമാണ് ആടുജീവിതത്തിന് മുന്നിലുള്ള ചിത്രങ്ങള്‍.

Advertisement