സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല, ആള് ശരിക്കും ഭയങ്ക സീരിയസാണ്, രമേഷ് പിഷാരടിയെ കുറിച്ച് ആര്യ പറയുന്നത് കേട്ടോ

309

മലയാളികളായ മിനിസ്‌ക്രീന്‍ ബിഗ്സ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് ആര്യ. ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന പരിപാടിയില്‍ എത്തിയതോടെ ബഡായ് ആര്യ എന്ന പേരിലാണ് നടി ആര്യ അറിയപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണില്‍ പങ്കെടുത്തതോട് കൂടി ആര്യയ്ക്ക് കൂടുതലും വിമര്‍ശനങ്ങളാണ് ലഭിച്ചത്.

Advertisements

തോപ്പില്‍ ജോപ്പന്‍, അലമാര, ഹണി ബി 2, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗാനഗന്ധര്‍വന്‍, ഉള്‍ട്ട, ഉറിയടി തുടങ്ങി നിരവധി സിനിമകളില്‍ ആര്യ അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസില്‍ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്ബോസ് മലയാളം പതിപ്പിലെ ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു.

Also Read: എസ്എംഎ ബാധിച്ച പിഞ്ചുകുഞ്ഞിനെ സഹായിക്കാന്‍ സ്റ്റോറി ചെയ്യാന്‍ റോബിന്‍ ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപ, ഡോക്ടര്‍ റോബിന്‍ ചെയ്ത ചതി വെളിപ്പെടുത്തി ശാലു പേയാട്

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്യ തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോസും എല്ലാം തന്റെ ആരാധകര്‍ക്ക് ആയി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ നടന്‍ രമേഷ് പിഷാരടിയെ കുറിച്ച് ഒരു അഭിമുഖത്തിനിടെ താരം പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

സ്‌ക്രീനില്‍ കാണുന്ന പോലുള്ള ഒരാളല്ല രമേഷ് പിഷാരടി. വ്യക്തി ജീവിതത്തില്‍ നേരെ തിരിച്ചാണെന്നും ഭയങ്കര സീരിയസാണെന്നും റിസര്‍വ്ഡ് ആയിട്ടുള്ള ആളാണെന്നും എന്നാല്‍ തന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണെന്നും ആര്യ പറയുന്നു.

Also Read: കോച്ചിനോടായിരുന്നു ആദ്യ പ്രണയം, ഭര്‍ത്താവിനെ കുറിച്ചൊന്നും സംസാരിക്കാത്തതാണ് ഇപ്പോഴത്തെ ചര്‍ച്ച, ഡിപ്രഷനിലായിപ്പോയെന്ന് തുറന്നുപറഞ്ഞ് അശ്വതി നായര്‍

അദ്ദേഹത്തെ വീഡിയോസ് കാണുമ്പോള്‍ അറിയാം ഭയങ്കര മസിലുപിടുത്തമുള്ള ആളാണെന്ന്. കോസ് ആയിട്ടുള്ള സര്‍ക്കിളില്‍ മാത്രമേ അദ്ദേഹം കുറച്ചൊക്കെ ഫ്രീയായി ഇടപെടുകയുള്ളൂവെന്നും എന്നാല്‍ തനിക്ക് നല്ല സപ്പോര്‍ട്ടാണെന്നും കുടുംബത്തിന് എന്ത് ആവശ്യമുണ്ടെങ്കിലും അദ്ദേഹം എത്താറുണ്ടെന്നും ആര്യ പറയുന്നു.

Advertisement