രമേഷ് പിഷാരടിയുടെ ആ ചതി ഓർത്ത് അന്ന് ഞാൻ ആദ്യമായി ഞെട്ടി: സലീം കുമാർ പറഞ്ഞത്

2367

മിമിക്രി രംഗത്ത് നിന്നുമെത്തി മലയാള സിനിമയിൽ നടനായും സംവിധായകനായും തിളങ്ങുന്ന താരമാണ് രമേഷ് പിഷാരടി. കോമഡി സ്‌കിറ്റുകളും കുറിക്കുകൊള്ളുന്ന കൗണ്ടറുകളുമായും നിറഞ്ഞു നിൽക്കുന്ന താരമാണ് പിഷാരടി. ഇപ്പോൾ രാഷ്ട്രീയത്തിലും സജീവമായ പിഷാരടി കോൺഗ്രസിന്റെ സജീവ പ്രവർത്തവും ആയും മുന്നോട്ടു പോവുകയാണ്.

അതേ സമയം സിനിമയിലും മിനിസ്‌ക്രീനിലും ഉള്ളതുപോലെ പിഷാരടിക്ക് ഒട്ടേറെ ആരാധകർ സോഷ്യൽ മീഡിയയിലും ഉണ്ട്. ഇൻസ്റ്റയിലെയും എഫ് ബിയിലെയും പിഷാരടിയുടെ പോസ്റ്റുകൾക്ക് വലിയ ആരവമാണ് ലഭിക്കാറ്. മുമ്പ് ഒരിക്കൽ രമേഷ് പിഷാരടി പങ്കെടുത്ത ജെബി ജങ്ഷൻ എന്ന പരിപാടിയിൽ വെച്ചുള്ള നടൻ സലിംകുമാറിന്റെ ഒരു വെളിപ്പെടുത്തൽ ആണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

Advertisements

സിനിമയിൽ വന്നതിനു ശേഷം സലിം കുമാർ ഒരു മിമിക്സ് ട്രൂപ്പ് തുടങ്ങാൻ തീരുമാനിച്ചു.അതിന്റെ ഭാഗമായി കുറെ പുതുമുഖങ്ങളെ അന്വേഷിച്ച് ഒരു പരസ്യം നൽകി. അന്ന് ഇന്റർവ്യുവിനായി വെളുത്തു മെലിഞ്ഞൊരു പയ്യൻ വന്നു. ക മാത്രം വെച്ച് സംസാരിക്കുന്ന ഒരു ഐറ്റം കാണിച്ചു.

Also Read
രണ്ടാംവിവാഹവും പരാജയമായതോടെ പാര്‍ത്ഥിപനുമായി വീണ്ടും ഒന്നിക്കാന്‍ സീത ആഗ്രഹിച്ചിരുന്നു, എന്നാല്‍ പാര്‍ത്ഥിപന്റെ മറുപടി ഇങ്ങനെ

സിനിമ നടന്മാരെ അനുകരിക്കുമോന്നു ചോദിച്ചതും കുറെ പേരെ അനുകരിച്ചു. വല്യ ഗുണമൊന്നും ഇല്ലായിരുന്നു എന്ന് സലിംകുമാർ ചിരിയോടെ കൂട്ടിച്ചേർക്കുന്നുണ്ട്. നിറം എന്ന ചിത്രം ആ സമയത്തു ഭയങ്കര ഹിറ്റ് ആയി ഓടിക്കൊണ്ട് ഇരിക്കുകയാണ്.

നിറത്തിലെ നായകന്മാരിൽ ഒരാളായ ബോബൻ ആലുമ്മൂടന്റെ ശബ്ദം അറിയാമെന്നു പറഞ്ഞ് പിഷാരടി ഒരു ഡയലോഗ് പറഞ്ഞു. നിറം സിനിമ കണ്ടിട്ടില്ലാത്ത സലിംകുമാർ കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് അഭിപ്രായം ചോദിക്കുകയും അദ്ദേഹം ഉഗ്രൻ എന്ന സർട്ടിഫിക്കറ്റും നൽകി.

അങ്ങനെ ബോബൻ ആലുമ്മൂടന്റെ ശബ്ദം അനുകരിച്ച ഗുഡ് സർട്ടിഫിക്കറ്റിലൂടെയാണ് രമേശ് പിഷാരടിയെ ട്രൂപ്പിലേക്കു ഫിക്സ് ചെയ്യുന്നത്. പിന്നീട് വർഷങ്ങൾക്കു ശേഷം പുണ്യം എന്ന ചിത്രത്തിൽ ബോബൻ ആലുമ്മൂടനൊപ്പം അഭിനയിക്കാൻ സലിം കുമാറിന് അവസരമുണ്ടായി.

അന്നാണ് മനസിലാകുന്നത് ബോബന്റെ ശബ്ദമായിരുന്നില്ല അന്ന് പിഷാരടി അനുകരിച്ചത്. നിറം എന്ന ചിത്രത്തിൽ ബോബന് ഡബ്ബ് ചെയ്യുകയായിരുന്നു. പിഷാരടിയുടെ ചതി ഓർത്ത് ആദ്യമായി ഞെട്ടി എന്നാണ് സലിംകുമാർ ചിരി നിർത്താൻ കഴിയാതെ ജെബി ജങ്ഷനിൽ പറയുന്നത്.

എന്നെ തെറ്റിധരിപ്പിച്ച് ആ ട്രൂപ്പിൽ കേറിയ പിഷാരടിയോടു ഒരിക്കൽക്കൂടി ആ ശബ്ദമൊന്നെടുക്കാമോ എന്ന ഒറ്റ അഭ്യർഥനയെ ഉള്ളു എന്നും സലിം കുമാർ പറയുന്നുണ്ട്. എന്തെങ്കിലും വെറൈറ്റി കാണിക്കണമെന്ന് വിചാരിച്ചു ചെയ്തതാണെന്നും, ജീവിതത്തിൽ അന്ന് മാത്രമേ ആ ശബ്ദം ഞാനെടുത്തുള്ളൂ എന്നുമായിരുന്നു പിഷാരടിയുടെ മറുപടി.

Also Read
ഫര്‍ഹാന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്, അവരെ പറ്റി മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, ജീവിക്കാന്‍ അനുവധിക്കൂ, അഭ്യര്‍ത്ഥിച്ച് സുരേഷ് കുമാര്‍

Advertisement