രണ്ടാംവിവാഹവും പരാജയമായതോടെ പാര്‍ത്ഥിപനുമായി വീണ്ടും ഒന്നിക്കാന്‍ സീത ആഗ്രഹിച്ചിരുന്നു, എന്നാല്‍ പാര്‍ത്ഥിപന്റെ മറുപടി ഇങ്ങനെ

1131

തെന്നിന്ത്യന്‍ സിനമാആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് നടി സീത. മലയാളത്തിലടക്കം തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും സീത അഭിനയിച്ചിരുന്നു. അമ്മ വേഷങ്ങളിലാണ് താരം തിളങ്ങിയത്.

Advertisements

താരം നടന്‍ പാര്‍ഥിപനെ പ്രണയിച്ച് വിവാഹം ചെയ്യുകയും സിനിമാരംഗത്ത് നിന്നും വിട്ടു നില്‍ക്കുകയുമായിരുന്നു. എന്നാല്‍ പ്രണയവിവാഹമായിരുന്നെങ്കിലും താരത്തിന്റെ വിവാഹജീവിതം അധികം നീണ്ടു നിന്നില്ല. 1999ല്‍ വിവാഹം ചെയ്ത ഇരുവരും 2001ല്‍ വേര്‍പിരിയുകയായിരുന്നു.

Also Read: മൂന്ന് വിവാഹം ചെയ്തയാളെ കല്യാണം കഴിച്ചതോടെ പലരും മോശക്കാരിയാക്കി, നരേഷ് ഒപ്പമില്ലായിരുന്നുവെങ്കില്‍ ജീവനൊടുക്കിയേനെ, തുറന്നുപറഞ്ഞ് പവിത്ര ലോകേഷ്

പല പല അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു ഇരുവരും വേര്‍പിരിഞ്ഞത്. പാര്‍ത്ഥിപനുമായുള്ള വിവാഹമോചനത്തിന് ശേഷം സീത സതീഷിനെയാണ് വിവാഹം ചെയ്തത്. എന്നാല്‍ ആ ബന്ധവും അധികകാലം നീണ്ടില്ല.

ഇതിന് പിന്നാലെ പാര്‍ത്ഥിപനുമായി വീണ്ടും ഒന്നിക്കാന്‍ സീത ആഗ്രഹിച്ചിരുന്നുവെന്ന് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന കഥകളില്‍ പറയുന്നു. വീണ്ടും നമ്മുടെ ബന്ധം ആരംഭിക്കുന്നതില്‍ എന്താണ് അഭിപ്രായമെന്ന് സീത പാര്‍ത്ഥിപനോട് ചോദിച്ചതായും പറയുന്നു.

Also Read: ഞാൻ ഓവർ ഗ്ലാമറസായി എന്നാണ് അവർ പറഞ്ഞത്, ആസ്വദിച്ചിട്ട് കുറ്റം പറയുന്നവരാണ് പലരും: ഹണി റോസ് അന്ന് പറഞ്ഞത്

എന്നാല്‍ പാര്‍ത്ഥിപന്‍ ഇത് നിരസിക്കുകയായിരുന്നുവത്രേ. അങ്ങനെ ഒരു കാര്യം സംഭവിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്ന് പറഞ്ഞാണ് പാര്‍ത്ഥിപന്‍ നിരസിച്ചതെന്നും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പറയുന്നു.

Advertisement