ഫര്‍ഹാന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്, അവരെ പറ്റി മോശം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്, ജീവിക്കാന്‍ അനുവധിക്കൂ, അഭ്യര്‍ത്ഥിച്ച് സുരേഷ് കുമാര്‍

523

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായ അഭിനേത്രികളില്‍ ഒരാളായി മാറയ താരമാണ് കീര്‍ത്തി സുരേഷ്. ബാലതാരമായി അഭിനയ രംഗത്ത് എത്തിയ നടി ഇപ്പോള്‍ നായകയായി മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരുപോലെ തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുയാണ്.

Advertisements

തെന്നിന്ത്യന്‍ സിനിമയിലെ മുന്‍കാല നായിക മേനകയുടേയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും ഇളയ മകളായ കീര്‍ത്തി അമ്മ നിര്‍മ്മിച്ച പൈലറ്റ് എന്ന സിനിമയിലൂടെ ആണ് ബാലതാരമായയി അഭിനയ രംഗത്ത് എത്തിയത്. നായിക ആയതിന് ശേഷം ദേശീയ അവാര്‍ഡ് അടക്കം നേടി തെന്നിന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമായി മാറിയിരിക്കുയാണ് നടി.

Also Read: മൂന്ന് വിവാഹം ചെയ്തയാളെ കല്യാണം കഴിച്ചതോടെ പലരും മോശക്കാരിയാക്കി, നരേഷ് ഒപ്പമില്ലായിരുന്നുവെങ്കില്‍ ജീവനൊടുക്കിയേനെ, തുറന്നുപറഞ്ഞ് പവിത്ര ലോകേഷ്

താരത്തിന്റെ പ്രണയവും വിവാഹവുമാണ് നേരത്തെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നത്. പ്രമുഖ മലയാളി വ്യവസായിയുമായി കീര്‍ത്തി സുരേഷ് പ്രണയത്തില്‍ ആണെന്നാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ദുബായിയിലെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് സജീവമായ ഫര്‍ഹാന്‍ ബിന്‍ ലിയഖ്വാദുമായി കീര്‍ത്തി സുരേഷ് ഏറെനാളായി പ്രണയത്തില്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോഴിതാ ഈ വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കീര്‍്ത്തിയുടെ പിതാവ് സുരേഷ് കുമാര്‍. സംഭവത്തിന്റെ സത്യാവസ്ഥ എന്താണെന്ന് തുറന്ന് പറഞ്ഞ താരം ഫര്‍ഹാന്‍ കീര്‍ത്തിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ മാത്രമാണെന്ന് പറഞ്ഞു.

Also Read: എടാ എന്ന് വിളിച്ചപ്പോള്‍ മമ്മൂക്ക പിണങ്ങി, ഭയങ്കര സീനായി, ഷൂട്ടിങ് നിര്‍ത്തിവെച്ചു, പടച്ചോനെ പോലെയാണെന്ന് പറഞ്ഞപ്പോള്‍ ദേഷ്യം മാറി, തുറന്നുപറഞ്ഞ് വിനോദ് കോവൂര്‍

അത്തരത്തിലുള്ള അടിസ്ഥാന രഹിതമായ കാര്യങ്ങളൊന്നും പ്രചരിപ്പിക്കരുത്. ഫര്‍ഹാന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് പിന്നീട് വാര്‍ത്തയായതെന്നും ഇക്കാര്യം ചോദിച്ച് പലരും തന്നെ വിളിച്ചിട്ടുണ്ടെന്നും വളരെ കഷ്ടം തോന്നുന്നുവെന്നും സുരേഷ് കുമാര്‍ പറയുന്നു.

ജീവിക്കാന്‍ സമ്മതിക്കൂ. നല്ല രീതിയില്‍ ജീവിക്കുന്നവരെ ഇതെല്ലാം വിഷമിപ്പിക്കുകയാണെന്നും കീര്‍ത്തിക്ക് വിവാഹം വന്നാല്‍ താന്‍ അറിയിക്കുമെന്നും ഫര്‍ഹാന്‍ തങ്ങള്‍ക്കെല്ലാം അറിയുന്ന ആളാണെന്നും ഗള്‍ഫിലൊക്കെ പോകുമ്പോള്‍ തങ്ങള്‍ക്കൊപ്പം ഷോപ്പിംഗിനെല്ലാം വരാറുണ്ടെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

Advertisement