പാലും തൈരും മഞ്ഞളും കടലമാവും ഈണ് ഉപയോഗിക്കുന്നത്: തന്റെ മനംമയക്കുന്ന സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് നടി അനിഖ

1120

ബാലതാരമായി അഭിനയ രംഗത്തേക്ക് എത്തി തെന്നിന്ത്യൻ സിനിമയിൽ പ്രേക്ഷരുടെ മനം കവർന്ന താരമാണ് അനിഖ സുരേന്ദ്രൻ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അനിഖയുടെ അരങ്ങേറ്റം. ആസിഫ് അലിയുടെയും മംമ്ത മോഹൻദാസിന്റെയും മകളായിട്ടാണ് അനിഖ ഈ ചിത്രത്തിൽ എത്തിയത്.

പിന്നീട് ദി ഗ്രേറ്റ്ഫാദറിൽ മെഗസ്റ്റാർ മമ്മൂട്ടിയുടെ മകളായി എത്തിയ അനിഖ തമിഴിലാണ് കൂടുതലായും തിളങ്ങിയത്. തല അജിത്തിന് ഒപ്പമുള്ള വിശ്വാസം എന്ന സിനിമയിലെ അനിഖയുടെ വേഷം താരത്തിന് ഏറെ ആരാധകരെ സമ്മാനിച്ചിരുന്നു.

Advertisements

Also Read
രമേഷ് പിഷാരടിയുടെ ആ ചതി ഓർത്ത് അന്ന് ഞാൻ ആദ്യമായി ഞെട്ടി: സലീം കുമാർ പറഞ്ഞത്

ഗൗതം മേനോൻ സംവിധാനം ചെയ്ത എന്നൈ അറിന്താൽ എന്ന ചിത്രത്തിലൂടെ അജിത്തിന്റെ മകളായിട്ടാണ് അനിഖ തമിഴിലേക്കും ശ്രദ്ധ കൊടുത്തത്. ഭാസ്‌കർ ദി റാസ്‌കൽ, ദി ഗ്രേറ്റ് ഫാദർ തുടങ്ങിയ മലയാളം ചിത്രങ്ങളിൽ താരം അഭിനയിച്ചു,

മാ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തിലൂടെയും അനിഖ പ്രേക്ഷകരുടെ കൈയ്യടി നേടി. അത് ക്ലിക്കായി. തുടർന്ന് ജയംരവിയുടെ സഹോദരിയായി മിരുതനിൽ അഭിനയിച്ചു. തമിഴിലും സൂപ്പർ ചിത്രങ്ങളിൽ അഭിനയിച്ച് മുന്നേറുന്ന ഈ താരത്തെ ഭാവി തലമുറയിലെ താര നായികയായിട്ടാണ് പ്രേക്ഷകർ കാണുന്നത്. ഇപ്പോൾ അനിഘ നായികയായും എത്തിയിരിക്കുകയാണ്.

അതേ സമയം അനിഖയ്ക്ക് സൗന്ദര്യം നിലനിർത്താനുള്ള ടിപ്‌സുകൾ പറഞ്ഞു കൊടുക്കുന്നത് താരത്തിന്റെ അമ്മയാണ്. പ്രകൃതി ദത്ത സൗന്ദര്യ വസ്തുക്കളാണ് അനിഖ ഉപയോഗിക്കുന്നത്. നേരത്തെ ഒരു പ്രമുഖ മാഗസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു താരം ഈ കാര്യം വ്യക്തമാക്കിയത്.

മുഖം ക്ലെയ്ൻഡ് ചെയ്യാൻ പാൽ പുരട്ടും, ടാൻ മാറാൻ തൈരും മഞ്ഞളും കടലമാവും ചേർത്ത പായ്ക്കിടും, വീക്ക് എൻഡുകളിൽ ചാർക്കോൾ മാസ്‌ക്കോ തൈരോ ഫേസ് മാസ്‌ക് ആയി ഇടും. രാത്രി കാലങ്ങളിൽ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി സ്‌കിൻ കെയർ റൂട്ടീൻ ഉണ്ടെന്ന് താരം പറയുന്നു.

anikha-5

Also Read
സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല, ആള് ശരിക്കും ഭയങ്ക സീരിയസാണ്, രമേഷ് പിഷാരടിയെ കുറിച്ച് ആര്യ പറയുന്നത് കേട്ടോ

Advertisement