കാറിലെ പരിപാടി കഴിഞ്ഞ് പാന്റ്സ് ഇടാൻ മറന്നോ എന്ന് കമന്റ്, നിന്റെ അമ്മയെ പോലെയോ എന്ന് മറുപടി: അശ്ലീല കമന്റിട്ടവന് നടി കൊടുത്ത എട്ടിന്റെ പണിക്ക് കൈയ്യടി

2074

വളരെ പെട്ടെന്ന് തന്നെ ബോളിവുഡിലേയും തെന്നിന്ത്യൻ സിനിമയിലേയും ആരാധകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് രാകുൽ പ്രീത് സിങ്. സൽമാൻ ഖാനും പ്രഭാസിനും എല്ലാം നായികയായി അഭിനയിച്ചിട്ടുള്ള താരത്തിന് ആരാധകരും ഏറെയാണ്.

അതേ സമയം അടുത്തിടെ ട്വിറ്ററിൽ അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ കിടിലൻ മറുപടിയുമായി രാകുൽ പ്രീത് എത്തിയിരുന്നു. കമന്റ് എഴുതിയ ആൾക്ക് ചുട്ട മറുപടി നടി കൊടുത്തെങ്കിലും അതു കുറച്ച് കടുത്തുപോയെന്നും വിമർശനമുയരുന്നുണ്ട്.

Advertisements

Also Read
സ്‌ക്രീനില്‍ കാണുന്നത് പോലെയല്ല, ആള് ശരിക്കും ഭയങ്ക സീരിയസാണ്, രമേഷ് പിഷാരടിയെ കുറിച്ച് ആര്യ പറയുന്നത് കേട്ടോ

ജീൻസ് ഷർട്ടും ഷോർട്‌സും ധരിച്ചു കാറിൽ നിന്നിറങ്ങി വരുന്ന ചിത്രങ്ങൾ രാകുൽ പ്രീത് ട്വീറ്റ് ചെയ്തിരുന്നു. ഈ ചിത്രങ്ങൾക്കാണ് ട്വിറ്ററിൽ ഒരാൾ അശ്ലീല കമന്റിട്ടത്. കാറിലെ സെഷൻ കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ പാന്റ്‌സ് ഇടാൻ മറന്നോ എന്ന കമന്റാണ് ഒരാൾ ട്വിറ്ററിൽ താരത്തിനെതിരെ എഴുതിയത്. ഇതിനു കടുത്ത ഭാഷയിൽ രാകുൽ പ്രീത് മറുപടി നൽകി.

കാറിലെ സെഷനുകളെക്കുറിച്ചു താങ്കളുടെ അമ്മയ്ക്കു നല്ല പോലെ അറിയാമെന്നു തോന്നുന്നല്ലോ! അതു കൊണ്ടാ യിരിക്കും താങ്കളതിൽ വിദഗ്ദനായത്. ഇത്തരം സെഷനുകളെക്കുറിച്ചല്ലാതെ വിവരമുണ്ടാക്കുന്ന വല്ലതും പറഞ്ഞു തരാൻ അമ്മയോടു പറയൂ.

ഇതുപോലെ ചിന്തിക്കുന്ന ആളുകൾ ഉള്ളിടത്തോളം സ്ത്രീകൾക്ക് ഈ സമൂഹത്തിൽ സുരക്ഷിതരായിരിക്കാൻ കഴിയില്ല. തുല്യതയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും വെറുതെ തർക്കിച്ചിരുന്നിട്ട് കാര്യമില്ലെന്നും രാകുൽ പ്രീത് തുറന്നടിച്ചു. അശ്ലീല കമന്റ് പോസ്റ്റ് ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച താരത്തെ പലരും അഭിനന്ദിച്ചു.

Also Read
പാലും തൈരും മഞ്ഞളും കടലമാവും ഈണ് ഉപയോഗിക്കുന്നത്: തന്റെ മനംമയക്കുന്ന സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് നടി അനിഖ

എന്നാൽ, രാകുലിന്റെ വാക്കുകൾ നിലവാരം ഇല്ലാത്തതായിപ്പോയെന്ന വിമർശനവും ഉയർന്നു. ഒരു വ്യക്തിയെ അധിക്ഷേപി ക്കുന്നതിലേക്ക് അയാളുടെ അമ്മയെ പരാമർശിക്കുന്നത് ശരിയല്ലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. താരത്തിന്റെ കോപത്തെ അംഗീകരിക്കുമ്പോൾ തന്നെ പ്രയോഗിച്ച വാക്കുകൾ തെറ്റായിപ്പോയെന്നാണ് ഇവരുടെ വിലയിരുത്തൽ.

അയാൾ ചെയ്ത തെറ്റിന് അയാളുടെ അമ്മയെ ചീത്ത വിളിക്കുന്നത് എന്തിനെന്ന് ഇവർ ചോദിക്കുന്നു. ഒരു സ്ത്രീയെ അധിക്ഷേപിച്ചു കൊണ്ട് സ്ത്രീസുരക്ഷയെക്കുറിച്ച് ക്ലാസ് എടുക്കുന്നത് അപഹാസ്യമാണ്. അശ്ലീല കമന്റ് ഇട്ടയാളുടെ വാക്കുകൾ ഗുരുതരമെങ്കിൽ രാകുൽ പ്രീതിന്റെ വാക്കുകളും അതുപോലെ ഗുരുതരമാണെന്നു നിരവധി പേർ ട്വീറ്റ് ചെയ്തു.

വിമർശർക്കു മറുപടിയും രാകുൽ പ്രീത് നൽകി. തന്റെ ധാർമികതയെ ചോദ്യം ചെയ്യുന്നവർ സ്ത്രീകളെ കമ്പോള വൽക്കരിക്കുന്നതിന് എതിരെ പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് നടി ചോദിക്കുന്നു. ഇത്തരം ആളുകൾക്കും ഒരു കുടുംബമുണ്ടെന്ന് അവർക്ക് ബോധ്യപ്പെടുന്നതിനാണ് ആ വാക്കുകൾ ഉപയോഗിച്ചത്.

അവർ ചെയ്യുന്ന രീതിയിൽ അവരുടെ കുടുംബാംഗങ്ങളോടു വേറെ ആരെങ്കിലും ചെയ്താൽ എങ്ങനെ തോന്നുമെന്ന് അവർ തിരിച്ചറിയണം,’ രാകുൽ പ്രീത് വ്യക്തമാക്കി. ആ കമന്റ് കണ്ടാൽ അയാളുടെ അമ്മ മുഖത്തു നോക്കി ഒന്നു കൊടുക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും രാകുൽ കൂട്ടിച്ചേർത്തു.

Also Read
രമേഷ് പിഷാരടിയുടെ ആ ചതി ഓർത്ത് അന്ന് ഞാൻ ആദ്യമായി ഞെട്ടി: സലീം കുമാർ പറഞ്ഞത്

Advertisement