ആദ്യം തീരുമാനിച്ച മമ്മൂട്ടിയെ അദ്ദേഹം അറിയാതെ മാറ്റി ആ സിനിമയിൽ മോഹൻലാലിനെ നായകനാക്കി, പടം തകർപ്പൻ ഹിറ്റായി, പക്ഷേ മമ്മൂട്ടിക്ക് അത് വിഷമമായി, സംഭവം ഇങ്ങനെ

8283

മലയാള സിനിമയെ ഏതാണ്ട് കഴിഞ്ഞ അനേകം വർഷങ്ങളായി നിയന്ത്രിക്കുന്ന രണ്ട് വൻ ശക്തികൾ ആണ് താര ചക്രവർത്തി മാരായ മെഗാസ്റ്റാർ മമ്മൂട്ടിയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും. എണ്ണിയാൽ ഒടുങ്ങാത്തത്ര ഹിറ്റുകളാണ് മലയാള സിനിമയ്ക്ക് ഇരുവരും തനിച്ചും ഒന്നിച്ചും സമ്മാനിച്ചിട്ടുള്ളത്.

ഇരുവരുടേയും സൗഹൃദം പോലും ഏറെ ചർച്ചയായിട്ടുള്ളതാണ്. മറ്റു ഭാഷകളിലെ സുപ്പർതാരങ്ങൾ ഇവരുടെ സൗഹൃദം കണ്ടു പഠിക്കണമെന്ന് പല പ്രമുഖരും പലപ്പോഴും അഭിപ്രായപെട്ടിട്ടുണ്ട്. അതേ സമയം ഈ സൗഹൃദത്തി നിടെയും മമ്മൂട്ടിക്ക് വിഷമമായ ഒരു സംഭവം ഉണ്ടായിട്ടുണ്ട്.

Advertisements

അത് മറ്റൊന്നുമല്ല മമ്മൂട്ടി അഭിനയിക്കേണ്ട ഒരു വേഷം മോഹൻലാൽ അഭിനയിച്ച് വിജയിപ്പിച്ച ഒരു സംഭവമാണ്. അടുത്തിടെ മാസ്റ്റർ ബിൻ ചാനലിന് പ്രമുഖ മുൻകാല നിർമ്മാതാവായ ജൂബിലി ജോയ് തോമസ് നൽകിയ ഒരു അഭിമുഖത്തിൽ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

Also Read
പാലും തൈരും മഞ്ഞളും കടലമാവും ഈണ് ഉപയോഗിക്കുന്നത്: തന്റെ മനംമയക്കുന്ന സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് നടി അനിഖ

മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ആയിരുന്ന ശശികുമാറിന്റെ സംവിധാനത്തിൽ 1983ൽ പുറത്തിറങ്ങിയ ആട്ടക്കലാശം എന്ന സിനിമയിൽ നിത്യ ഹരിത നായകൻ പ്രേംനസീറും മോഹൻലാലും ആയിരുന്നു നായകൻമാരായി എത്തിയിരുന്നത്. ആ സമയത്ത് ഒക്കെ വില്ലൻ വേഷങ്ങൾ ചെയ്തു കൊണ്ടിരുന്ന മോഹൻലാലിന് ആദ്യമായി ലഭിച്ച നായക വേഷമായിരുന്നു ആട്ടക്കലാശം എന്ന സിനിമയിലേത്.

ജോയ് തോമസ് ജൂബിലി പ്രൊഡക്ഷൻസിന് വേണ്ടി നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രേം നസീറിനെയും മമ്മൂട്ടിയെയും ആയിരുന്നു ആദ്യം നായകൻമാരായി നിശ്ചയിച്ചിരുന്നത്. എന്നാൽ മമ്മൂട്ടി അതിനുമുമ്പും നസീറിനൊപ്പം സഹോദര വേഷത്തിലൊക്കെ എത്തിയിട്ടുള്ളതിനാൽ മമ്മൂട്ടിക്ക് പകരം മോഹൻലാൽ മതിയെന്ന് ശശികുമാറും ജോയ് തോമസും തീരുമാനിക്കുക ആയിരുന്നു.

സിനിമയ്ക്ക് ഒരു ഫ്രെഷ്നെസ്സ് ഫീൽ ചെയ്യാനായിരുന്നു ആ തീരുമാനം. മമ്മൂട്ടി അറിയാതെയാണ് അദ്ദേഹത്തെ മാറ്റി മോഹൻലാലിനെ നായകനാക്കിയത്. ഇത് മമ്മൂട്ടിക്ക് വലിയ വിഷമമാകുകയും ചെയ്തു. ആട്ടക്കലാശം അക്കാലത്തെ വൻ ഹിറ്റുകളിലൊന്നായി മാറി. എ ക്ലാസ്സ് സെന്ററുകളിൽ തകർത്തു വിജയമായ സിനിമ ബി, സി സെന്ററുകളിൽ വമ്പൻ വിജയമായിരുന്നു.

Also Read
കാറിലെ പരിപാടി കഴിഞ്ഞ് പാന്റ്സ് ഇടാൻ മറന്നോ എന്ന് കമന്റ്, നിന്റെ അമ്മയെ പോലെയോ എന്ന് മറുപടി: അശ്ലീല കമന്റിട്ടവന് നടി കൊടുത്ത എട്ടിന്റെ പണിക്ക് കൈയ്യടി

Advertisement