അങ്ങനെ ചെയ്യാൻ ആ സംവിധായകൻ എന്നോട് ആവശ്യപ്പെട്ടു, പക്ഷേ രക്ഷപെട്ടത് ആ സഹനടൻ മൂലം: സായ് പല്ലവിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

1375

തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായികയാണ് സായ് പല്ലവി. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായ് പല്ലവി അഭിനയിരംഗത്ത് എത്തുന്നത്. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ സായ് പല്ലവി മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറി.

ഈ ചിത്രത്തിലെ മലർ മിസ് എന്ന കഥാപാത്രം ഏവരുടെയും മനം കവർന്നിരുന്നു. പ്രേമത്തിന് ശേഷം തെന്നിന്ത്യ യിൽ നിറഞ്ഞ് നിൽക്കുകയാണ് നടി. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും സായ് പല്ലവി തിളങ്ങുകയാണ്. ഇപ്പോളിതാ ചില സിനിമകൾ നിരസിച്ചതിനെ കുറിച്ച് തുറന്നു പറയുകയാണ് സായ് പല്ലവി.

Advertisements

Also Read
പാലും തൈരും മഞ്ഞളും കടലമാവും ഈണ് ഉപയോഗിക്കുന്നത്: തന്റെ മനംമയക്കുന്ന സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ച് നടി അനിഖ

സായ് പല്ലവിയുടെ വാക്കുകൾ ഇങ്ങനെ:

ഒരു സംവിധായകൻ മുൻപൊരിക്കൽ ചുംബന രംഗത്തിൽ അഭിനയിക്കാനായി ആവശ്യപ്പെട്ടിരുന്നു. ലിപ് ലോക്ക് സീൻ ആയിരുന്നു സംവിധായകൻ പ്ലാൻ ചെയ്തിരുന്നത്. നായകന്റെ ചുണ്ടിൽ ചുംബിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടക്കം തന്നെ നോ പറഞ്ഞിരുന്നു.

റൊമാന്റിക് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ലിപ് ലോക് രംഗങ്ങൾ ചെയ്യാൻ താൽപര്യമില്ല. സംവിധായകൻ ചുംബന രംഗത്തിൽ അഭിനയിക്കാനായി നിർബന്ധിച്ചിരുന്നു. അതിനിടയിലാണ് ചിത്രത്തിലെ സഹനടൻ ഈ വിഷയത്തിൽ ഇടപെട്ടത്.

നാളെ അവൾ മി ടു എന്ന് പറഞ്ഞ് ഇതേക്കുറിച്ച് പറഞ്ഞാലോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അങ്ങനെയാണ് ആ രംഗം ചെയ്യുന്നതിൽ നിന്നും രക്ഷപ്പെട്ടത്. ലിപ് ലോക്ക് രംഗം ചെയ്യുന്നതിൽ നിന്നും താൻ രക്ഷപ്പെടാൻ കാരണം മീ ടൂ ആണെന്നും താരം തുറന്നു പറയുന്നു.

Also Read
കാറിലെ പരിപാടി കഴിഞ്ഞ് പാന്റ്സ് ഇടാൻ മറന്നോ എന്ന് കമന്റ്, നിന്റെ അമ്മയെ പോലെയോ എന്ന് മറുപടി: അശ്ലീല കമന്റിട്ടവന് നടി കൊടുത്ത എട്ടിന്റെ പണിക്ക് കൈയ്യടി

Advertisement