മുടിവെട്ടിയപ്പോള്‍ ആളാകെ മാറി പോയി , എന്തൊരു മാറ്റം; നടി ബീന ആന്റണിയുടെ മാറ്റം കണ്ടോ ?

748

ബിഗ് സ്‌ക്രീനിലൂടെ വന്ന് മിനിസ്‌ക്രീനിൽ തിളങ്ങിയ നടിയാണ് ബീന ആന്റണി. തൊണ്ണൂറുകളുടെ തുടക്കത്തിൽ ദൂരദർശനിലെ ഹിറ്റ് സീരിയലുകളിൽ അഭിനയിച്ചിരുന്ന നടി വിവാഹ ശേഷവും അഭിനയത്തിൽ തുടർന്നു. ഇന്നും സീരിയലിൽ സജീവം ആണ് ബീന.

Advertisements

ഈ അടുത്ത് അസുഖം വന്നതിനെ കുറിച്ചും ആശുപത്രിയിൽ ആയതിനെ കുറിച്ചെല്ലാം നടി പറഞ്ഞിരുന്നു. ഇപ്പോൾ ആശുപത്രിയിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ ബീന മുടിയിൽ ചില പരീക്ഷണം നടത്തിയിരിക്കുകയാണ്. തന്റെ മുടി ലെയർ കട്ട് ചെയ്തതിനെ കുറിച്ചാണ് നടി പറഞ്ഞത്. വർഷങ്ങളായി ലെയർ കട്ട് ചെയ്യുന്ന സ്ഥലത്തുനിന്നു തന്നെയാണ് ഇത്തവണയും താരം മുടി വെട്ടിയത്.

ലെയർ ചെയ്തതിനൊപ്പമായി കളറും ചെയ്തത്. എനിക്കൊരുപാട് സന്തോഷമായി ഈ മേക്കോവറിലെന്നുമായിരുന്നു ബീന പറഞ്ഞത്.

also read
ജയിലറില്‍ മോഹന്‍ലാല്‍, അപ്പോള്‍ ഓസ്‌ലറില്‍ മമ്മൂട്ടി എത്തുമോ? ഒടുവില്‍ പ്രതികരിച്ച് ജയറാം; ആകാംക്ഷയില്‍ പ്രേക്ഷകരും!
സിനിമയിൽ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളിൽ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ൽ ഒന്നു മുതൽ പൂജ്യം വരെ എന്ന സിനിമയിൽ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.

നിരവധി സിനിമകളിൽ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനിൽ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോൾ മിനിസ്‌ക്രീനിൽ നിറഞ്ഞ് നിൽക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ൽ താരം മിനിസ്‌ക്രീൻ രംഗത്ത് സജീവമായത്.

Advertisement