Home Entertainment Celebrities

ഇത് കൊള്ളാം ; നടി പ്രയാഗ മാര്‍ട്ടിന്റെ പുതിയ ലുക്ക് കണ്ടോ, തകര്‍ത്തെന്ന് ആരാധകര്‍

368

എപ്പോഴും തന്റെ ലുക്കിൽ മാറ്റങ്ങൾ വരുത്താറുള്ള നടിയാണ് പ്രയാഗ മാർട്ടിൻ. ഈ അടുത്ത് മുടി കളർ ചെയ്തുകൊണ്ട് പ്രയാഗ വേദിയിൽ എത്തിയിരുന്നു. നടിയുടെ മേക്കോവർ വലിയ ചർച്ചയായി. സത്യത്തിൽ താൻ ഉദ്ദേശിച്ചത് ഇതായിരുന്നില്ല എന്നും ചെയ്തു വന്നപ്പോൾ ഇങ്ങനെ ആയിപ്പോയതാണെന്നും പ്രയാഗ പറഞ്ഞിരുന്നു. ഇപ്പോഴിതാ പ്രേക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് വീണ്ടും വേറിട്ട ലുക്കിൽ എത്തിയിരിക്കുകയാണ് താരം. പുതിയ സിനിമ പ്രമോഷൻ പരിപാടിക്കാണ് പ്രയാഗ എത്തിയത്.

Advertisements

ഇത്തവണയും നടിയുടെ കോസ്റ്റ്യൂം തന്നെയായിരുന്നു ശ്രദ്ധിക്കപ്പെട്ടത്. ബ്ലാക്ക് നിറത്തിലെ ഷർട്ടും മോഡേൺ ജീൻസും കൂളിംഗ് ഗ്ലാസ് എല്ലാം ധരിച്ചാണ് നടി വേദിയിൽ എത്തിയത്. മുടിയിലും ഇത്തവണ ചെറിയ പരീക്ഷണം പ്രയോഗ നടത്തിയിട്ടുണ്ട്. സോഹൻ സിനു ലാലിൻറെ ഡാൻസ് പാർട്ടി എന്ന സിനിമയാണ് നടിയുടെ ഇനി റിലീസ് ചെയ്യാനുള്ള.

വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രയാഗ മാർട്ടിൻ. ക്യാമറമാനും സംവിധായകനുമായ മാർട്ടിൻ പ്രക്കാട്ടിന്റെ മകളായ പ്രയാഗ ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. ഒരു മുറൈ വന്ത് പാർത്തായ എന്ന ചിത്രത്തിലൂടെയാണ് നായികയായി പ്രയാഗ മാർട്ടിൻ വെള്ളിത്തിരയിൽ എത്തിയത്.

also read
ജയിലറില്‍ മോഹന്‍ലാല്‍, അപ്പോള്‍ ഓസ്‌ലറില്‍ മമ്മൂട്ടി എത്തുമോ? ഒടുവില്‍ പ്രതികരിച്ച് ജയറാം; ആകാംക്ഷയില്‍ പ്രേക്ഷകരും!

പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരേ മുഖം, ഫുക്രി, പോക്കിരി സൈമൺ, രാമലീല, ബ്രദേഴ്‌സ് ഡേ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾ സുപരിചിതയായി പ്രയാഗ മാറി. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ശേഷമാണ് മലയാളത്തിൽ പ്രയാഗ നായികയായി അരങ്ങേറിയത്.

 

Advertisement