ജയിലറില്‍ മോഹന്‍ലാല്‍, അപ്പോള്‍ ഓസ്‌ലറില്‍ മമ്മൂട്ടി എത്തുമോ? ഒടുവില്‍ പ്രതികരിച്ച് ജയറാം; ആകാംക്ഷയില്‍ പ്രേക്ഷകരും!

2130

ഏറെ നാളുകള്‍ക്ക് ശേഷം ജയറാം നായകനായി ഒരു ത്രില്ലര്‍ ചിത്രം ഒരുങ്ങുകയാണ് മലയാളത്തില്‍. അഞ്ചാം പാതിര എന്ന കിടിലന്‍ ത്രില്ലര്‍ ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‌ലറിലാണ് ജയറാം നായകനായി എത്തുന്നത്.

ചിത്രത്തെ സംബന്ധിച്ച് വളരെ ത്രില്ലടിപ്പിക്കുന്ന ഒരു വാര്‍ത്തയും പുറത്തെത്തിയിരുന്നു. ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്ന മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍ ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍. പതിനഞ്ച് മിനുറ്റ് നീളുന്ന അതിഥി കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുകയെന്നാണ് സൂചന. മോഹന്‍ലാല്‍-രജനികാന്ത് ഒന്നിച്ച ജയിലര്‍ സിനിമ തിയേറ്ററില്‍ ചരിത്ര വിജയം കുറിച്ചതിന് പിന്നാലെയാണ് മമ്മൂട്ടി-ജയറാം ചിത്രമെത്തുന്നത് എന്ന ആവേശവും ഇതോടെ പ്രേക്ഷകര്‍ പങ്കിട്ടിരുന്നു. അതേസമയം, ഇതേ കുറിച്ച് ഇതുവരെ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തല്‍ നടത്തിയിട്ടില്ല.

Advertisements

വ്യത്യസ്തമായ പേര് എന്നതുകൊണ്ടാണ് തുടക്കം മുതല്‍ ‘അബ്രഹാം ഓസ്ലര്‍’ ചര്‍ച്ചകളില്‍ ഇടം പിടിച്ചത്. പിന്നാലെയാണ് മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്ന പ്രചാരണവും ഉണ്ടായത്. ഇപ്പോഴിതാ ഈ വിഷയത്തില്‍ ജയറാം നടത്തിയ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.

ALSO READ- ഇത്തവണ വിജയ് പിന്നിലാക്കിയത് സാക്ഷാല്‍ ലിയാനാര്‍ഡോ ഡികാപ്രിയോയെ! ആഗോള കളക്ഷനില്‍ മിന്നും പ്രകടനവുമായി ലിയോ

കന്നഡതാരം ശിവരാജ് കുമാര്‍ നായകനായി എത്തിയ ഗോസ്റ്റ് സിനിമയുടെ പ്രൊമോഷനിടെ ആയിരുന്നു ജയറാം ഓസ്‌ലറിനെ കുറിച്ച് സംസാരിച്ചത്. നമുക്ക് തന്നെ സംതൃപ്തി നല്‍കുന്ന സിനിമകള്‍ ചെയ്യാന്‍ വേണ്ടി കുറേ നാളായി കാത്തിരിക്കുക ആയിരുന്നു. ആ സമയത്താണ് മിഥുന്‍ വന്ന് എന്നോട് ഓസ്‌ലറിന്റെ കഥ പറയുന്നതെന്ന് ജയറാം വ്യക്തമാക്കി.

ആ സമയത്ത് തന്നെ സിനിമയില്‍ രണ്ട് ഗെറ്റപ്പ് വേണമെന്ന് പറഞ്ഞിരുന്നു. കുറച്ച് വയറൊക്കെ വച്ച് ഏജ്ഡ് ആയിട്ടുള്ള കഥാപാത്രമാണ് ഒന്നെന്നും അറിയിച്ചിരുന്നെന്ന് ജയറാം വെളിപ്പെടുത്തി.

അതേസമയം, ചിത്രത്തില്‍ മമ്മൂക്ക ഉണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ ഞാന്‍ ഇപ്പോള്‍ മറുപടി പറയുന്നില്ല. കാരണം ആ ഒരു സസ്‌പെന്‍സ് കളയാന്‍ ഞാന്‍ ഉദ്യേശിക്കുന്നില്ല- എന്നായിരുന്നു സൂപ്പര്‍ താരത്തിന്റെ കാമിയോ വേഷത്തെ കുറിച്ചുള്ള സൂചകളോട് ജയറാം പ്രതികരിച്ചത്.

ALSO READ- കിടിലന്‍ ലുക്കില്‍ ശാലിനിയും മകള്‍ അനുഷ്‌കയും! അച്ഛന്റെയും അമ്മയുടെയും സൗന്ദര്യം ഒത്തിണങ്ങിയ മകളെന്ന് പ്രശംസ

ജയറാം ചിത്രമാണെങ്കിലും ചെറിയ വേഷത്തിലെങ്കിലും മമ്മൂട്ടി ഓസ്‌ലറില്‍ ഉണ്ടെങ്കില്‍ ഗംഭീരം ആകുമെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. പതിനഞ്ച് മിനിറ്റോളം ദൈര്‍ഘ്യം മമ്മൂട്ടിയുടെ വേഷത്തിന് ഉണ്ടാകുമെന്ന വാര്‍ത്ത ആകാംക്ഷയോടെയാണ് ആരാധകര്‍ കേട്ടത്. അത് സത്യമാണ് എന്നുതന്നെയാണ് പ്രേക്ഷകരുടെ വിശ്വാസവും.

അതേസമയം, സിനിമ ക്രിസ്മസ് റിലീസ് ആയി ഡിസംബറില്‍ തിയറ്ററുകളില്‍ എത്താനിരിക്കുകയാണ്. ങഡോ. രണ്‍ധീര്‍ കൃഷ്ണന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവലും ചേര്‍ന്നാണ് നിര്‍മാണം.

Advertisement