മുടി മുറിച്ചതിന് ശേഷം എല്ലാം ശരിയായെന്ന് ഭാമ, എന്താണ് ഉദ്ദേശിച്ചതെന്ന് ആരാധകര്‍

160

നിവേദ്യം എന്ന ചിത്രത്തിലൂടെ കടന്നുവന്ന് പിന്നീട് താരമായി മാറിയ ആളാണ് ഭാമ. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും മാറി നിന്ന താരം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. വൈകാതെ തന്നെ ഭാമ സിനിമയിലേക്ക് എത്തും എന്നാണ് അറിയാന്‍ കഴിഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ സജീവം ആണ് ഭാമ.

Also readഎനിക്ക് അധികം ആഗ്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല; പക്ഷേ ഞങ്ങൾ പിരിഞ്ഞു; ബെസ്റ്റ് കപ്പിൾസ് ആയിരുന്നില്ല ഞങ്ങൾ; ജീവിതം പറഞ്ഞ് ഐശ്വര്യ ഭാസ്‌കർ

Advertisements

ഇപ്പോഴിതാ, മുടി കുറച്ചുകൂടെ ഷോര്‍ട്ട് ആക്കിയിരിക്കുകയാണ് നടി. പുതിയ ഹെയര്‍ക്കട്ട് ലുക്ക് ഭാമ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ‘മുടി മുറിച്ചതിന് ശേഷം എല്ലാം ശരിയായതുപോലെ തോന്നുന്നു’ എന്ന ക്യപ്ഷനോടെയാണ് ഒരു കാര്‍ സെല്‍ഫി ഭാമ പങ്കുവച്ചിരിയ്ക്കുന്നത്. അതേസമയം താരത്തിന്റെ മുടിക്ക് ആരാധകര്‍ ഏറെയായിരുന്നു.


ലോഹിതദാസ് എഴുതി സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ മലയാള സിനിമാ അഭിനയ രംഗത്ത് എത്തി പിന്നീട് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മറിയ ഭാമയ്ക്ക് പിന്നീട് മറ്റു ചിത്രങ്ങളിലേക്കും അവസരം ലഭിച്ചു.

നിവേദ്യത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ നിറയെ അവസരങ്ങള്‍ ആണ് നടിക്ക് ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി തിളങ്ങിയിരുന്നു. അതേ സമയം വിവാഹത്തോടെ നടി അഭിനയരംഗത്ത് നിന്നും ഇടവേള എടുക്കുക ആയിരുന്നു.

Also readടൈറ്റാനിക്ക് ചിത്രത്തില്‍ നായിക ധരിച്ച ഓവര്‍കോട്ട് ലേലത്തിന് , വില കെട്ടാല്‍ നിങ്ങള്‍ ഞെട്ടും

2020 ജനുവരി 30ന് ആയിരുന്നു ഭാമയുടെ വിവാഹം. ദുബായിയില്‍ ബിസിനസ്സ് നടത്തിയിരുന്ന അരുണ്‍ ആണ് ഭാമയുടെ ഭര്‍ത്താവ്. എന്നാല്‍ അടുത്തിടെ ഇവര്‍ വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരം ഇതുവരെ ഈ വാര്‍ത്തകളില്‍ പ്രതികരിച്ചിരുന്നില്ല.

Advertisement