Home Entertainment Celebrities

പൂര്‍ണ ഗര്‍ഭിണിയായ ചന്ദ്ര ചെയ്യുന്നത് കണ്ട് ഞെട്ടി ആരാധകര്‍, സമ്മതിച്ചിരിക്കുന്നുവെന്ന് കമന്റുകള്‍

105

ഒരു കാലത്ത് സിനിമയിലും സീരിയലുകളിലും ഒരേ പോലെ തിളങ്ങി ഇപ്പോഴും സീരിയല്‍ രംഗത്ത് ശക്തമായ സാന്നിധ്യമായി തുടരുന്ന താര സുന്ദരിയാണ് നടി ചന്ദ്രാ ലക്ഷമണന്‍. സീരിയല്‍ നടന്‍ ടോഷ് ക്രിസ്റ്റിയെ ആണ് ചന്ദ്ര ലക്ഷമണ്ഡ വിവാഹം കഴിച്ചിരിക്കുന്നത്.

Advertisements

അതേ സമയം ആരാധകര്‍ക്ക് ഇടയില്‍ ഏറ്റവും ആഘോഷിക്കപ്പെട്ട താര വിവാഹങ്ങളില്‍ ഒന്നായിരുന്നു ചന്ദ്ര ലക്ഷ്മണി ന്റേയും സീരിയല്‍ താരം ടോഷ് ക്രിസ്റ്റിയുടേയും വിവാഹം. തന്നെ മനസിലാക്കുന്ന, തന്റെ തൊഴിലിനെ ബഹുമാനിക്കുന്ന, കുടുംബത്തെ സ്നേഹിക്കുന്ന ഒരു പങ്കാളിക്ക് വേണ്ടിയുള്ള കാത്തിരിപ്പിന് ഇടയിലാണ് ചന്ദ്ര ടോഷിനെ കണ്ടുമുട്ടുന്നതും പ്രണയത്തില്‍ ആകുന്നതും.

Also Read: സിംപിള്‍ ലുക്കിലെത്തി ഞെട്ടിച്ച് മമ്മൂട്ടിയും സുല്‍ഫത്തും, അനന്തരവളുടെ വിവാഹം ആഘോഷമാക്കി താരരാജാവും കുടുംബവും

ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്വന്തം സുജാത സീരിയലിന്റെ സെറ്റില്‍ വെച്ചാണ് ടോഷും ചന്ദ്രയും കണ്ടുമുട്ടുന്നത്. ഇപ്പോള്‍ സ്വന്തം സുജാത പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇരുവരും ചേര്‍ന്നാണ്. പരസ്പരം കണ്ട് ഇഷ്ടപ്പെട്ടശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇക്കഴിഞ്ഞ നവംബറില്‍ ഇരുവരും വിവാഹിതരായത്.

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് ചന്ദ്ര ലക്ഷ്മണ്‍. താന്‍ ഗര്‍ഭിണിയാണെന്ന വിവരം സോഷ്യല്‍മീഡിയയിലൂടെയാണ് ചന്ദ്ര ആരാധകരെ അറിയിച്ചത്. നിറവയറില്‍ നില്‍ക്കുന്ന ചന്ദ്രയുടെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരുന്നു.

Also Read;രണ്ടാള്‍ക്കും വയസ്സ് 39, ജീവിതത്തില്‍ സാമ്യതകളേറെ, വിവാഹം കഴിക്കാതിരിക്കുന്നതിനും ഒരേ കാരണം, ചിമ്പുവിനോടും തൃഷയോടും ഒരു ആരാധകന്‍ പറയുന്നത് കേട്ടോ

പൂര്‍ണ്ണഗര്‍ഭിണിയാണ് ചന്ദ്ര ഇപ്പോള്‍. എന്നിട്ടും സീരിയലില്‍ അഭിനയിക്കുകയാണ് താരം. പൊന്നോമന എത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് ചന്ദ്ര തന്റെ ജോലിയില്‍ തുടരുന്നത്. പൂര്‍ണഗര്‍ഭിണിയായിട്ടും സീരിയല്‍ സെറ്റില്‍ എത്തുന്ന ചന്ദ്രയെ സമ്മതിക്കണമെന്ന് ആരാധകര്‍ പറയുന്നു.

ചന്ദ്രയുടെ ജോലിയോടുള്ള ആത്മാര്‍ത്ഥതയെയും ആരാധകര്‍ വാനോളം പുകഴ്ത്തുന്നുണ്ട്. എന്നാല്‍ താന്‍ കൂടുതല്‍ ആക്ടീവ് ആയിരിക്കാന്‍ ശ്രമിക്കുകയാണെന്നും ഗര്‍ഭകാലം വളരെ എന്‍ജോയ് ചെയ്യുകയാണെന്നുമായിരുന്നു ചന്ദ്രയുടെ മറുപടി.

Advertisement