അത്തരം വേഷങ്ങള്‍ എനിക്ക് ഇഷ്ടമല്ല, ധരിക്കേണ്ടി വന്നത് ആദ്യ സിനിമയായത് കൊണ്ട് മാത്രം, തുറന്നുപറഞ്ഞ് ദേവയാനി

698

തെന്നിന്ത്യന്‍ സിനിമയിലെ ഒരു സമയത്തെ നാടന്‍ സൗന്ദര്യമായിരുന്നു ദേവയാനി. ദേവതപ്പോലെ വന്ന് ആരാധകരുടെ മനം കീഴടക്കാന്‍ കഴിഞ്ഞ നടിയുണ്ടെങ്കില്‍ അത് അവര്‍ ആയിരിക്കും. തമിഴ് സിനിമകളിലാണ് ദേവയാനിയെ പ്രേക്ഷകര്‍ കൂടുതലായും കണ്ടത്.

Advertisements

തമിഴിനെ പുറമേ മലയാളത്തിലും, തെലുങ്കിലും അവര്‍ അറിയപ്പെടുന്ന താരമായി. ഓരോ കുടുംബങ്ങളോടും വളരെ അടുത്ത് നില്ക്കുന്ന വേഷങ്ങളാണ് താരം ചെയ്തതില്‍ ഏറെയും. അതുകൊണ്ട് തന്നെ കുടുംബപ്രേക്ഷകരുടെ പ്രത്യേക സ്നേഹം താരത്തിന് ലഭിക്കുകയും ചെയ്തു.

Also Read: ആ സിനിമ നഷ്ടമായത് എന്നെ തളര്‍ത്തി, ജൂഡ് ആന്റണിയും മിഥുന്‍ മാനുവല്‍ തോമസും മാപ്പ് എഴുതി തന്നു, അത് ഞാന്‍ കളയാതെ ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്, കരിയറില്‍ വിഷമിപ്പിച്ച കാര്യം തുറന്ന് പറഞ്ഞ് സാന്ദ്ര തോമസ്

മുംബൈക്കാരിയായ ദേവയാനിയെ നെക്സ്റ്റ് ഡോര്‍ ഗേള്‍ ഇമേജിലാണ് ആരാധകര്‍ സ്നേഹിച്ചത്. കോയല്‍ എന്ന ഹിന്ദി സിനിമയിലായിരുന്നു ദേവയാനി ആദ്യം അഭിനയിച്ചത്. എന്നാല്‍ ഈ സിനിമ റിലീസ് ചെയ്തില്ല. ഇതിനിടെ മറാത്തി സിനിമയിലും ബംഗാളി സിനിമയിലും ദേവയാനി അഭിനയിച്ചു. മലയാളം സിനിമകളിലൂടെയാണ് ദേവയാനി തെന്നിന്ത്യയിലേക്ക് ചുവട് വെച്ചത്. നടിയുടെ ആദ്യ മലയാള സിനിമ കിന്നരിപ്പുഴയോരമായിരുന്നു. പിന്നീട് നിരവധി തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ദേവയാനി അഭിനയിച്ചു.

ഇപ്പോഴിതാ സിനിമയിലെ കോസ്റ്റിയൂംസിനെ കുറിച്ച് സംസാരിക്കുകയാണ് ദേവയാനി. തനിക്ക് മോഡേണ്‍ വസ്ത്രങ്ങളോട് താത്പര്യമില്ലെന്നും എപ്പോഴും സാരിയിലും ദാവണിയിലുമാണ് തന്നെ കാണാന്‍ കഴിയുകയെന്നും ഏതാനും ചിത്രങ്ങളില്‍ മാത്രമേ താന്‍ മോഡേണ്‍ വസ്ത്രങ്ങള്‍ ധരിച്ചിട്ടുള്ളൂവെന്നും താരം പറയുന്നു.

Also Read: രജനീകാന്ത് ചിത്രത്തിന് വേണ്ടിയാണ് അവള്‍ ആ ഹിറ്റ് ചിത്രം വേണ്ടെന്ന് വെച്ചത്, ഒത്തിരി വിഷമമുണ്ട്, വിധിച്ചിട്ടില്ലെന്ന് ആശ്വസിക്കാനേ പറ്റൂ, തുറന്നുപറഞ്ഞ് മേനക

തന്റെ ഫസ്റ്റ് സിനിമയില്‍ മോഡേണ്‍ വേഷമായിരുന്നു ധരിക്കേണ്ടിയിരുന്നത്. അത്തരം വസ്ത്രങ്ങളില്‍ താന്‍ കംഫര്‍ട്ട് ആയിരുന്നില്ല. ആദ്യമായി അഭിനയിക്കുന്നതുകൊണ്ട് മാത്രമാണ് അത്തരം വേഷങ്ങള്‍ ധരിച്ചതെന്നും ഫ്രണ്ട്‌സ് സിനിമയിലും ന്യൂ ഔട്ട് ഫിറ്റ് ട്രൈ ചെയ്തിരുന്നുവെന്നും ദേവയാനി കൂട്ടിച്ചേര്‍ത്തു.

Advertisement